ബഹ്റൈനില്‍ 114 രാജ്യക്കാര്‍ക്ക് ഇ-വിസ
ബഹ്റൈന്‍ മന്ത്രിസഭ ഇലക്ട്രോണിക് വിസ (ഇ-വിസ) സമ്പ്രദായം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിൽ 114 രാഷ്ട്രങ്ങളിലെ പൌരന്മാര്ക്ക് ഇ-വിസയും ഇതില്‍ 67 രാജ്യങ്ങളിലെ പൌരന്മാര്ക്ക് ഓണ്‍ അറൈവല്‍ വിസയും ലഭിക്കും.
മൂന്നുമാസത്തെ മള്‍ട്ടിപ്ള്‍ റീ എന്‍ട്രി വിസിറ്റിങ് വിസ എടുത്തുവന്നവർക്ക് രാജ്യത്ത് താങ്ങാനുള്ള പരമാവധി കാലാവധി രണ്ടാഴ്ചയില്‍ നിന്ന് ഒരു മാസത്തേക്ക് നീട്ടി.
ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്ള്‍ റീ എന്‍ട്രി വിസയുടെ ചാർജ് 85 ദിനാറാണ്.
അഞ്ച് വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്ള്‍ റീ എന്‍ട്രി വിസയുടെ ചാര്‍ജ് 60 ദിനാർ എന്നത് 170 ദിനാറായി വര്‍ധിപ്പിച്ചു .
വിദേശ തൊഴിലാളിക്ക് തന്റെ ഏറ്റവും അടുത്ത ബന്ധുവിനെ ഒരുമാസത്തെ കുടുംബ സന്ദര്‍ശക വിസയിൽ ബഹറിനിൽ കൊണ്ടുവരാം. ആവശ്യമെങ്കിൽ മൂന്നുമാസം വരെ പുതുക്കാനുള്ള സൗകര്യവുമുണ്ട്.
https://www.facebook.com/Malayalivartha