ലുലു ഗിഫ്റ്റ് വൗച്ചര്‍ വാര്‍ത്ത വ്യാജമെന്ന് അധികൃതര്‍
കഴിഞ്ഞ ദിവസങ്ങളിലായി അഞ്ഞൂറ് റിയാല്‍ ലുലു ഗിഫ്റ്റ് വൗച്ചറിനെ കുറിച്ച് വാട്സാപ്പുകളില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് ലുലു അധികൃതര്‍ പത്രക്കുറുപ്പില്‍ അറിയിച്ചു. ഇത്തരം സന്ദേശം ലഭിക്കുന്നവര്‍ അതിലെ വെബ് ലിങ്ക് തുറക്കുകയോ മറ്റുള്ളവര്‍ക്ക് പങ്ക് വെക്കുകയോ ചെയ്യരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലിങ്ക് വ്യാജമാണെന്ന്ും ഇത്തരമൊരു പ്രൊമേഷന് ലുലു ഗ്രൂപ്പ് നടത്തുന്നില്ലെന്നും സാമൂഹിക മാധ്യമങ്ങളിലും വെബ്സൈറ്റിലും ലുലു അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാട്സാപ്പിലെ ലിങ്കില്‍ ക്ലിക്ക് ചെയ്ത ശേഷം മൂന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും പത്തുപേര്‍ക്ക് ലിങ്ക് അയക്കുകയും ചെയ്താല്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ അഞ്ഞൂറ് റിയാല്‍ ഗിഫ്റ്റ് വൗച്ചര്‍ ലഭിക്കുമെന്നതാണ് വാര്‍ത്ത.
https://www.facebook.com/Malayalivartha