കുടുംബ വിസ വിഡിയോ കോണ്‍ഫറന്‍സിലൂടെ
മിസൈമിര്‍, അല്‍ റയാന്, അല്‍ വക്ര എന്നിവിടങ്ങളിലെ സേവന കേന്ദ്രങ്ങളിലും ബോര്‍ഡര്‍ പാസ്പോര്ട്ട്സ് ആന്‍ഡ് എക്സ്പാട്രിയേറ്റ്സ് അഫയേഴ്സ് ജനറല്‍ ഡയറക്ടറേറ്റ് ആസ്ഥാനത്തുമായി നാലു കേന്ദ്രങ്ങളാണ് വിഡിയോ കോണ്‍ഫറന്‍സിലൂടെ കുടുംബ വീസയ്ക്കായുള്ള അഭിമുഖത്തിനായി അധികൃതര്‍ സജ്ജമാക്കിയിരിക്കുന്നത്. ഓരോ സെഷനിലുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ നൂറ് അഭിമുഖം നടത്താമെന്നു ഏകീകൃത സേവന വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല അഹമ്മദ് അല്‍ അന്‍സാരിപറഞ്ഞു. വര്‍ഷാവസാനത്തോടെ വീസ നടപടികള്‍ കടലാസ് രഹിതമാക്കാനും പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അല്‍ റയാന് സേവന കേന്ദ്രത്തില്‍ പ്രതിമാസം 80,000 വും മിസൈമിറിലും ഉംസലാലിലും മുപ്പതിനായിരം മുതല്‍ നാല്‍പ്പതിനായിരം വരെ ഇടപാടുകളുമാണ് നടക്കുന്നത്. അധികം താമസിയാതെ പേള്‍ ഖത്തറിലും റാസ് ലഫാനിലും പുതിയ സേവന കേന്ദ്രം തുറക്കും. അംഗപരിമിതര്‍ക്കും വയോധികര്‍ക്കും എല്ലാ സേവനകേന്ദ്രങ്ങളിലും പ്രത്യേക സൗകര്യങ്ങളാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഇവര്‍ക്കായി 822 ഇടപാടുകളാണ് നടത്തിയത്. മെട്രാഷ് 2വിന്റെയും ഹുക്കുമിയുടേയും പ്രവര്‍ത്തനത്തിലൂടെ സേവന കേന്ദ്രങ്ങളുടെ ജോലിഭാരം 40 ശതമാനത്തോളം കുറയ്ക്കാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha