Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ഖത്തറില്‍ നിലവില്‍ വന്ന പുതിയ തൊഴില്‍ നിയമം അനുസരിച്ച് കരാര്‍ തീരുംമുമ്പ് മറ്റ് കമ്പനിയില്‍ ജോലിക്ക് ചേരാം

20 FEBRUARY 2017 11:23 AM IST
മലയാളി വാര്‍ത്ത

ഖത്തറില്‍ നിലവില്‍ വന്ന പുതിയ തൊഴില്‍ നിയമം അനുസരിച്ച് കരാര്‍ പൂര്‍ത്തിയാകും മുമ്പ് തൊഴിലാളിക്ക് ന്യായമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മറ്റ് ഏതെങ്കിലും കമ്പനിയില്‍ ജോലിക്ക് ചേരാവുന്നതാണ്. കരാര്‍ ഒപ്പിടുന്ന കമ്പനികള്‍ക്ക് തങ്ങളുടെ ജീവനക്കാര്‍ കരാര്‍ കാലാവധി കഴിയുന്നതിന് മുമ്പ് മറ്റ് കമ്പനിയില്‍ ജോലിക്ക് ചേരുന്നത് തടയാനുളള അവകാശം ഉണ്ട്. ഈ സാഹചര്യത്തിലാണ് തൊഴില്‍ മാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആധികാരികമായ നിലപാട് അറിയിച്ചുകൊണ്ട് തൊഴില്‍ മന്ത്രാലയം രംഗത്തെത്തിയത്. കരാര്‍ ഒപ്പിടുമ്പോള്‍ തന്നെ കരാര്‍ കാലാവധി കഴിയുന്നതിനുമുമ്പ മറ്റ് കമ്പനികളില്‍ ജോലിക് ചേരാന്‍ കഴിയില്ലെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കില്‍ ഈ നിയമം അവര്‍ക്ക് ബാധകമല്ല. കരാറില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടില്ലാത്ത തൊഴിലാളികള്‍ പ്രസ്തുത കമ്പനിയില്‍ നിന്ന് വിട്ടുപോയി മറ്റൊരു കമ്പനിയില്‍ ചേര്‍ന്നാല്‍ മുന്‍ കമ്പനിക്ക് പരാതി ഉന്നയിക്കുന്നതിനുളള അവകാശം ഉണ്ടായിരിക്കില്ല. 

പ്രൊജക്റ്റ് വിസയിലത്തെി രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികള്‍ക്ക് പ്രൊജക്റ്റ് പൂര്‍ത്തിയായാല്‍ മറ്റ് കമ്പനികളിലേക്ക് ജോലി മാറാനുള്ള അനുവാദമുണ്ട്. ഇവര്‍ക്ക് തൊഴില്‍ കരാര്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ അടുത്ത മൂന്ന് മാസംവരെ മറ്റ് തൊഴില്‍ കരാറിലേക്ക് മാറുന്നതിനുളള സാവകാശം ലഭിക്കും. എന്നാല്‍ ഈ കാലയളവില്‍ തൊഴില്‍ മാറ്റം സംബന്ധമായ മുഴുവന്‍ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയിരിക്കണം. നിശ്ചയിച്ച ദിവസം മുതല്‍ ഏഴ് ദിവസത്തിനകം ശമ്പളം ലഭിക്കാതിരുന്നാല്‍ പ്രവാസി ഉദ്യോഗസ്ഥന് തൊഴില്‍ മാറ്റത്തിനുള്ള അവകാശമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ നിര്‍ണ്ണായക തിരുമാനം ഉടന്‍ നടപ്പാക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരുന്നത്.








അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (1 hour ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (1 hour ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (4 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (5 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (5 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (8 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (8 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (8 hours ago)

പിണറായി രാജി വയ്ക്കും..?!  (8 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (8 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (8 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (9 hours ago)

Malayali Vartha Recommends