Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

എക്‌സ് പ്ലോര്‍ കേരളയുടെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു

20 FEBRUARY 2017 04:55 PM IST
മലയാളി വാര്‍ത്ത

അറബ് സഞ്ചാരികളെ ലക്ഷ്യമിട്ട് ഗള്‍ഫ് രാജ്യങ്ങളില്‍ 'എക്‌പ്ലോര്‍ കേരള' സംഘടിപ്പിക്കുന്നു. കെടിഡിസിയും ലുലു ഗ്രൂപ്പ് ചേര്‍ന്ന് സംഘടിപ്പിക്കുന്ന എക്‌സ് പ്ലോര്‍ കേരളയുടെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ ലുലു എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ.അഷ്‌റഫ് അലിക്ക് നല്‍കി നിര്‍വ്വഹിച്ചു. ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ വി. നന്ദകുമാര്‍, മീഡിയ സെക്രട്ടറി ബിജു കൊട്ടാരത്തില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇതിന്റെ ആദ്യപടിയായി അബുദാബിയിലെ പ്രമുഖ ഷോപ്പിങ് കേന്ദ്രമായ മുഷ്‌റിഫ് മാളില്‍ ഫെബ്രവരി 22 മുതല്‍ 25 വരെയാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. ദുബായിലെ ഇന്ത്യ ടൂറിസം ഓഫീസ്, ടൂറിസം ഇന്ത്യ, ബ്രാന്‍ഡ് കേരള മാഗസിന്‍ എന്നിവരും നാലു ദിവസത്തെ എക്‌സ്‌പോയില്‍ പങ്കെടുക്കുന്നുണ്ട്.

മേളയില്‍ കേരളത്തിന്റെ തനതു കലാ രൂപങ്ങളായ കഥകളി, തെയ്യം, മോഹിനിയാട്ടം, തായമ്പക തുടങ്ങിയവയുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും. കേരളത്തിന്റെ നാടന്‍ ഭക്ഷ്യവിഭവങ്ങളുള്‍പ്പെടുന്ന കേരള ഫുഡ് ഫെസ്റ്റിവലും മേളയില്‍ നടത്തുന്നുണ്ട്. എല്ലാ വിഭാഗക്കാരെയും ആകര്‍ഷിക്കുന്ന വിവിധ ടൂര്‍ പാക്കേജുകള്‍ എക്‌സ്‌പോയുടെ പ്രത്യേകതയാണ്. അറബ് സഞ്ചാരികള്‍ക്ക് കേരളത്തിന്റെ പ്രകൃതി മനോഹാരിതയെപ്പറ്റിയും തനത് കലാരൂപങ്ങളെപ്പറ്റിയും കൂടുതല്‍ അറിയുന്നതിന് മേള സഹായകരമാകും. കേരളത്തിലെ ഹോട്ടല്‍, ആയുര്‍വേദ രംഗത്തെ പ്രമുഖര്‍ എക്‌സ്‌പോയില്‍ പങ്കെടുക്കും

അബുദാബി ടൂറിസം അതോറിട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുല്‍ത്താന്‍ മുത്തവ അല്‍ ദാഹിരി എക്‌സ്‌പോ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. യു.എ.ഇ.യിലെ ഇന്ത്യന്‍ സ്ഥാനപതി നവദീപ് സൂരി, എത്തിഹാദ് എയര്‍വേയ് സീനിയര്‍ വൈസ് പ്രസിഡന്റ് ഹാരിബ് അല്‍ മുഹൈരി, ഇന്ത്യ ടൂറിസം ഡയറക്ടര്‍ ഐ.ആര്‍.വി. റാവു, എന്നിവരും സംബന്ധിക്കും. ൗദി അറേബ്യ, യു.എ.ഇ. എന്നീ രാജ്യങ്ങളില്‍ നിന്നാണ് കൂടുതലായി സഞ്ചാരികള്‍ കേരളത്തിലെത്തുന്നത്. സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് ഗള്‍ഫ് രാജ്യങ്ങളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ കേന്ദ്രീകരിച്ച് ടൂറിസം എക്‌സ്‌പോ തുടര്‍ന്നും സംഘടിപ്പിക്കുമെന്നും ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ്ഡയറക്ടര്‍ എം.എ. അഷ്‌റഫ് അലി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (1 hour ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (1 hour ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (4 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (5 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (5 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (8 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (8 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (8 hours ago)

പിണറായി രാജി വയ്ക്കും..?!  (8 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (8 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (8 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (9 hours ago)

Malayali Vartha Recommends