Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അജ്മാനില്‍ മലയാളി യുവാക്കള്‍ വിസ തട്ടിപ്പിനിരയായി 

02 MARCH 2017 01:22 PM IST
മലയാളി വാര്‍ത്ത

മലയാളികളായ എട്ട് യുവാക്കളാണ് വിസ തട്ടിപ്പിനിരയായി അജ്മാനില്‍ കുടുങ്ങിയത്. മലപ്പുറം പോരാഞ്ചേരി സ്വദേശിയാണ് ഇവരെ ദുബൈയിലെ കമ്പനികളിലേക്കെന്നു പറഞ്ഞ് സന്ദര്‍ശക വിസയില്‍ അവിടെ എത്തിച്ചത.് ചോക്കലേറ്റ് കമ്പനിയിലേക്കെന്നു പറഞ്ഞാണ് അവരവരുടെ ചെലവില്‍ സന്ദര്‍ശക വിസയും ടിക്കറ്റും എടുപ്പിച്ച് ശ്രീകുമാര്‍ എന്ന ഏജന്റ് കടല്‍ കടത്തിവിട്ടത്. ഓരോരുത്തരില്‍ നിന്നും 20,000 രൂപയും വാങ്ങി. ജോലിക്ക് കയറിയാല്‍ 40,000 രൂപ നല്‍കണമെന്നും കരാര്‍ ചെയ്താണ് ഇവര്‍ ഗള്‍ഫിലേക്ക് പുറപ്പെട്ടത്. എന്നാല്‍ പുലര്‍ച്ചെ വിമാനത്താവളത്തില്‍ എത്തിയ ഇവരെ സ്വീകരിക്കാന്‍ ആരുമുണ്ടായിരുന്നില്ല. രാവിലെ 11 മണിവരെ കാത്തിരുന്ന ഇവര്‍ ഇതിലൊരാളുടെ ബന്ധുവിനെ വിവരമറിയിച്ചതിന്റെഅടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ മുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീട് ഏജന്റിന്റെ ആളെന്ന് പറഞ്ഞ സാം എന്നയാള്‍ ഇവരെ നാലു പേരെയും അജ്മാനിലെ ഹോട്ടലില്‍ എത്തിച്ചു. നാലു പേരുടെയും പാസ്‌പോര്‍ട്ടും 150 ദിര്‍ഹം വീതവും വാങ്ങിയ സാം സ്ഥലം വിട്ടു. 

എജന്റിനെയും സഹായിയെയും നിരവധി തവണ ബന്ധപ്പെട്ടെങ്കിലും ജോലി ഉടനെ ശരിയാകുമെന്ന ഉറപ്പായിരുന്നു മറുപടി. ഒരു മാസത്തെ വിസയിലത്തെി 20 ദിവസം പിന്നിട്ട ഇവര്‍ ഇനിയെന്ത് ചെയ്യണുമെന്നറിയാതെ നില്‍ക്കുകയാണ്. തിരൂരിലെ എന്‍.ഐ.എഫ്.ഇയില്‍ ഒരുമിച്ച് പഠിച്ചിറങ്ങിയ നാലുപേര്‍ക്കും ദുബൈയില്‍ കെട്ടിട നിര്‍മ്മാണ കമ്പനിയില്‍ സേഫ്റ്റി ഓഫീസര്‍മാരായാണ് ജോലി വാഗ്ദാനം ലഭിച്ചത്. ഇവരും വിമാനത്താവളത്തില്‍ ആരെയും കാണാതെ വന്നതിനെ തുടര്‍ന്ന് ഏജന്റായ ശ്രീകുമാറുമായി ബന്ധപ്പെട്ടു. ഇയാള്‍ നല്‍കിയ ഇല്യാസിന്റെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അജ്മാനിലേക്ക് ടാക്‌സി വിളിച്ചു വരാന്‍ ആവശ്യപ്പെട്ടു. അജ്മാനില്‍ എത്തിയപ്പോഴാണ് ഇല്യാസ് റിക്രൂട്ട്‌മെന്റ് സ്ഥാപനം നടത്തുന്ന ആളാണെന്നും ശ്രീകുമാറുമായി ബന്ധമില്‌ളെന്നും അറിയുന്നത്. ഇതോടെ അവിടെ നിന്നും ഇറങ്ങിയ സംഘം മറ്റൊരാളുടെ സഹായത്താലാണ് ഇപ്പോള്‍ കഴിയുന്നത്. ഇന്തോനേഷ്യ , ഫിന്‍ലാന്‍ഡ്, യു.കെ തുടങ്ങിയ സ്ഥലങ്ങളിലെക്കെന്നു പറഞ്ഞ നിരവധി പേരില്‍ നിന്നും പാസ്‌പോര്‍ട്ടും പണവും ഇയാള്‍ വാങ്ങിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. കുറേകാലമായി ബാംഗ്‌ളൂരിലായിരുന്ന ശ്രീകുമാര്‍ അടുത്ത കാലത്താണ് നാട്ടില്‍ താമസമാക്കിയതെന്നു ഇവര്‍ പറയുന്നു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (4 minutes ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (16 minutes ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (22 minutes ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (29 minutes ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (1 hour ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (1 hour ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (2 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (2 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (3 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (4 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (4 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (7 hours ago)

Malayali Vartha Recommends