Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂളിലെ ഫീസ് വര്‍ധന പിന്‍വലിച്ചു

04 MARCH 2017 11:05 AM IST
മലയാളി വാര്‍ത്ത

വരുന്ന അധ്യയന വര്‍ഷത്തില്‍ 22 റിയാലിന്റെ വര്‍ധന വരുത്താനുളള തീരുമാനം ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂള്‍ പിന്‍വലിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തിരുന്നത്. പ്രതിമാസം ഫീസ് ഇനത്തില്‍ 1 റിയാലും ബില്‍ഡിങ് ഫണ്ട് ഇനത്തില്‍ 10 റിയാലും ഈടാക്കാനുളള തീരുമാനത്തിനെതിരെ രക്ഷകര്‍ത്താക്കള്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ബജറ്റ് പരിശോധിക്കാന്‍ രക്ഷാകര്‍ത്താക്കളുടെ പ്രതിനിധികള്‍ക്ക് മാനേജ്‌മെന്റ് കമ്മിറ്റി അവസരമൊരുക്കിയിരുന്നു. ബജറ്റ് പരിശോധനക്ക് ശേഷം ചെലവുകളില്‍ കുറവു വരുത്തി ഫീസ് വര്‍ധനക്കുള്ള സാഹചര്യം ഒഴിവാക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഇവര്‍ സമര്‍പ്പിക്കുകയും ചെയ്തു. 

ഫീസ് വര്‍ധിപ്പിക്കുന്നത് ഒഴിവാക്കുന്നതിനായി സ്റ്റാന്‍ഡ് എഗെന്‍സ്റ്റ് ഫീസ് ഹൈക്ക് ഇന്‍ ഐ.എസ്.ഡി എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ രക്ഷാകര്‍ത്താക്കള്‍ വ്യാപക പ്രചാരണം നടത്തിയിരുന്നു. കാര്‍ഡ് ഉപയോഗിച്ച് സ്‌കൂള്‍ ഫീസ് അടക്കാന്‍ സൗകര്യമേര്‍പ്പെടുത്തണമെന്ന് ഓപണ്‍ഫോറത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. സ്‌കൂള്‍ ഫീസ് അടക്കുന്നതിനായി കുറഞ്ഞ സര്‍വിസ് നിരക്കില്‍ ഓണ്‍ലൈന്‍, കാര്‍ഡ് പേയ്‌മെന്റ് സംവിധാനങ്ങള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് ബാങ്ക് മസ്‌കത്ത് അധികൃതരുമായി ചര്‍ച്ച നടക്കുകയാണെന്നും ഇക്കാര്യത്തില്‍ വൈകാതെ തീരുമാനമുണ്ടാകുമെന്നും എസ്.എം.സി സര്‍ക്കുലറില്‍ അറിയിച്ചു. 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (4 minutes ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (16 minutes ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (22 minutes ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (29 minutes ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (1 hour ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (1 hour ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (2 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (2 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (3 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (4 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (4 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (7 hours ago)

Malayali Vartha Recommends