Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തിലേക്ക് ഇന്‍ഡിഗോ വിമാനസര്‍വീസ് ആരംഭിക്കുന്നു

31 MARCH 2017 04:19 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ ഏറ്റവും വലിയ ചെലവ് കുറഞ്ഞ എയര്‍ലൈനായ ഇന്‍ഡിഗോ ദോഹയില്‍ നിന്നും കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളുള്‍പ്പെടെ ഇന്ത്യയിലെ ആറ് നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോട്ടുകള്‍. ദോഹയില്‍ നിന്നും വിമാന സര്‍വീസ് ആരംഭിക്കുന്നതോടെ അന്താരാഷ്ട്ര തലത്തില്‍ ഏഴാമത് സര്‍വീസിനാണ് ഇന്‍ഡിഗോ തുടക്കം കുറിക്കുന്നത്. ഗള്‍ഫ് മേഖലയില്‍ തങ്ങളുടെ സാന്നിദ്ധ്യം വര്‍ധിപ്പിക്കുന്നതിെന്റ ഭാഗമായാണ് ഇതെന്നാണ് കരുതപ്പെടുന്നത്. സര്‍വ്വീസ് ആരംഭിക്കുന്നത് എന്ന്മുതലാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഏപ്രില്‍ രണ്ടാം വാരം വിമാനസര്‍വീസ് ആരംഭിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തേ, മാര്‍ച്ച് 20ന് ഇന്‍ഡിഗോ ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്ക് പുതിയ വിമാന സര്‍വീസ് ആരംഭിച്ചിരുന്നു. 

തിരുവനന്തപുരത്ത് നിന്നും ഏപ്രില്‍ എട്ടിന് ഷാര്‍ജയിലേക്ക് സര്‍വീസ് ആരംഭിക്കാനിരിക്കുകയാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. 2016ല്‍ ഇന്ത്യന്‍ തലസ്ഥാനമായ ദല്‍ഹിയില്‍ നിന്നും ദോഹയിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് ഇന്‍ഡിഗോ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആഭ്യന്തര സര്‍വീസുകള്‍ക്ക് കമ്പനി മുന്‍ഗണന നല്‍കിയതിനാല്‍ സര്‍വീസ് ആരംഭിക്കാന്‍ സാധിച്ചിരുന്നില്ല. ദോഹയില്‍ നിന്നും ഇന്ത്യയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ജെറ്റ് എയര്‍വേയ്‌സ് എന്നീ രണ്ട് വിമാന കമ്പനികള്‍ മാത്രമാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. ഇന്ത്യന്‍ വിമാന കമ്പനികളെ സംബന്ധിച്ച് ഏറ്റവും വലിയ വിപണിയാണ് ഗള്‍ഫ് മേഖല. ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പ്രവാസികള്‍ ജോലി ചെയ്യുന്നത് ഗള്‍ഫ് മേഖലയിലായതിനാലാണിത്. ഈ സെക്ടറില്‍ തന്നെ ബിസിനസ്, ടൂറിസം യാത്രക്കാരുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2016ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഗള്‍ഫ് മേഖലയില്‍ നിന്നും യാത്ര ചെയ്തിരിക്കുന്നത് കൊച്ചി സെക്ടറിലാണ്. 




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (4 minutes ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (1 hour ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (1 hour ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (1 hour ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (1 hour ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (7 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (7 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (7 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (7 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (7 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (7 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (8 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (8 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (8 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (8 hours ago)

Malayali Vartha Recommends