പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളില്‍ ഫീസില്ല
പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ബഹ്റൈനിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ ഫീസ് ഏര്‍പ്പെടുത്തില്ലെന്നു വിദ്യാഭ്യാസമന്ത്രി ഡോ. മജീദ് ബിന്‍ അലി നുഐമി അറിയിച്ചു. ബഹ്റൈനില്‍ ക്രമീകൃത വിദ്യാഭ്യാസ സമ്പ്രദായം ആരംഭിച്ചതിന്റെയും ആദ്യത്തെ ബഹ്റൈനി സ്കൂള്‍ നിര്‍മിച്ചതിന്റെയും ശതാബ്ദി ആഘോഷിക്കുന്ന വേളയായതിനാലാണ് ഈ തീരുമാനം. ര്‍ക്കാര്‍ സ്കൂളുകളില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ക്കു ഫീസ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചുള്ള നിര്‍ദേശം എംപി മുന്നോട്ടുവച്ചിരുന്നു.
പ്രാദേശിക കാര്യങ്ങളിലുള്ള എംപിയുടെ താല്പര്യത്തെ പ്രശംസിച്ച മന്ത്രി, എന്നാല്‍, ബഹ്റൈനിലെ പൗരന്മാര്ക്കും താമസക്കാര്‍ക്കും സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കാനാണു മന്ത്രാലയത്തിന്റെ തീരുമാനമെന്നു വ്യക്തമാക്കി. ാജ്യത്തിന്റെ നയമനുസരിച്ചാണു പ്രവാസികളായ താമസക്കാര്‍ക്കും വിദ്യാഭ്യാസം നല്‍കുന്നത്. ഇതു നിയമപരമാണെന്നു മാത്രമല്ല വിദ്യാഭ്യാസം നല്‍കുക എന്നതു കടമതന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha