സ്വന്തം പേരില്‍ വില്ല എന്ന പ്രവാസികളുടെ സ്വപ്നം പൂവണിയുന്നു
സ്വന്തം പേരില്‍ ഒരു വില്ല എന്ന പ്രവാസികളുടെ സ്വപ്നം ഇതാ ഒമാനില്‍ പൂവണിയാന്‍ പോകുന്നു. തലസ്ഥാന നഗരിയോട് ചേര്‍ന്ന് മവേലയില്‍ നിര്‍മിക്കുന്ന നസീം അസബാഹ് പദ്ധതിയില്‍ വിദേശികള്‍ക്ക് സ്വന്തം പേരില്‍ വില്ലകള്‍ വാങ്ങാന്‍ അവസരം ലഭിക്കുന്നത്.. പദ്ധതി കരാറില്‍ ടൂറിസം മന്ത്രാലയവും കമ്പനിയും ഒപ്പുവെച്ചു. 400 ദശലക്ഷം റിയാലാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഹോട്ടല്‍, റിസോര്‍ട്ട് എന്നിവ അടങ്ങിയ പദ്ധതിയുടെ ഭാഗമായുള്ള വില്ലകളാണ് വിദേശികള്‍ക്ക് വിലയ്ക്ക് വാങ്ങാന്‍ സാധിക്കുക. ഇതോടെ വിദേശികള്‍ ഒമാനില്‍ സ്വന്തം വീട് എന്ന സ്വപ്നമാണ് പൂവണിയാനിരിക്കുന്നത്.
പദ്ധതി പ്ലാന്‍ ചെയ്തിരിക്കുന്നത് കടല്‍ തീരത്തോട് ചേര്‍ന്നാണ.് 2040 ടൂറിസം വിഷന്റെ ഭാഗമായാണ് നസീം അസബാഹ് ഒരുങ്ങികയെന്ന് ടൂറിസം മന്ത്രി അഹ്മദ് ബിന്‍ നാസര്‍ അല്‍ മഹര്സി പറഞ്ഞു. പദ്ധതി എളുപ്പമാകുന്നതിന് അനുകൂലമായ നിക്ഷേപക അന്തരീക്ഷം, നിയമ സാഹചര്യം എന്നിവ സര്‍ക്കാര്‍ തലത്തില്‍ നിന്ന് ഒരുക്കും. ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ലക്സ് (ഐ ടി സി) പദ്ധതികള്‍ കൂടുതല്‍ ലളിതവും ഏവരെയും ആകര്‍ഷിക്കുന്ന തലത്തില്‍ ഉള്ളതുമാകുമെന്നും അഹ്മദ് ബിന്‍ നാസര്‍ അല്‍ മഹര്സി പറഞ്ഞു. അന്താരാഷ്ട്ര ആര്കിടെക്റ്റുകള്, എന്‍ജിനിയര്‍മാര്‍, കണ്‍സള്‍ട്ടന്റ് എന്നിവരാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുകയെന്ന് ചെയര്മാന് മുഹമ്മദ് അല്‍ ഖാലിദി പറഞ്ഞു.
https://www.facebook.com/Malayalivartha