Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വേദനയോടെ ഒരു വാര്‍ത്ത: സൗദി ഓജര്‍ കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

21 JUNE 2017 10:01 AM IST
മലയാളി വാര്‍ത്ത

ധാരാളം മലയാളികള്‍ ജോലിചെയ്യുന്ന സൗദി അറേബ്യയിലെ പ്രമുഖ കരാര്‍ സ്ഥാപനമായ സൗദി ഓജര്‍ കമ്പനി അടച്ച് പൂട്ടുന്നു. ജൂലൈ 31ന് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതായി അറിയിച്ച് അധികൃതര്‍ ജീവനക്കാര്‍ക്ക് നോട്ടീസും നല്‍കി. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട സംഭവത്തില്‍ സൗദി ഓജര്‍ കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.


തൊഴിലാളികളുടെ എണ്ണം കൊണ്ടും ഏറ്റെടുത്ത പദ്ധതികള്‍ കൊണ്ടും സൗദിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയാണ് സൗദി ഓജര്‍. സര്‍ക്കാര്‍ പ്രൊജക്ടുകള്‍ ഉള്‍പ്പെടെ നിരവധി പദ്ധതികളാണ് സൗദി ഓജര്‍ നടപ്പാക്കിയത്. 

2013 ഓടെ കമ്പനിയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നു. എണ്ണ വില കുത്തനെ ഇടിഞ്ഞതോടെ സര്‍ക്കാര്‍ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചത് കമ്പനിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ശമ്പളം കിട്ടാതെ വന്നതോടെ 2016 ജൂലൈയില്‍ തൊഴിലാളികള്‍ പരസ്യമായി സമര രംഗത്ത് ഇറങ്ങി. ഇതോടെയാണ് കമ്പനിയുടെ പ്രതിസന്ധി ലോകം അറിഞ്ഞത്. സൗദി സര്‍ക്കാറും ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളും പ്രശ്‌നത്തില്‍ ഇടപെട്ടു. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികള്‍ക്ക് അതിനവസരം നല്‍കുകയും അല്ലാത്തവര്‍ക്ക് കമ്പനി മാറാനും സൗദി അനുവാദം നല്‍കി. അറുപതിനായിരത്തോളം വരുന്ന തൊഴിലാളികളില്‍ ബഹുഭൂരിഭാഗം പേരും അവസരം ഉപയോഗപ്പെടുത്തി കമ്പനിയില്‍ നിന്നും മാറി.

അവശേഷിക്കുന്ന എണ്ണായിരത്തോളം തൊഴിലാളികളുമായി മുന്നോട്ട് പോയ കമ്പനി ജൂണ്‍ മുപ്പതിന് പ്രവര്‍ത്തനം അവസാനിപ്പിക്കും. ഇതര സ്ഥാപനങ്ങളിലേക്ക് ജോലി മാറാനും കമ്പനിയുടെ വസ്തുവകകള്‍ തിരിച്ചേല്‍പ്പിക്കാനും ജൂലൈ 31വരെ സമയം അനുവദിച്ച് സൗദി ഓജര്‍ ജീവനക്കാര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (52 minutes ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (54 minutes ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (55 minutes ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (1 hour ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (1 hour ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (1 hour ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (1 hour ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (1 hour ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (1 hour ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (1 hour ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (1 hour ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (2 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (2 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (4 hours ago)

Malayali Vartha Recommends