നാട്ടിൽ പരീക്ഷിച്ച തൊട്ടും തൊടീലും അങ്ങ് ദുബായിലും; പതിനാറുകാരിയെ അപമാനിക്കാൻ ശ്രമിച്ച ഇന്ത്യക്കാരൻ മലയാളിയെന്ന് സംശയം

ഇന്ത്യയില്‍ തിരക്കേറിയ ഗതാഗത സംവിധാനങ്ങളില്‍ പരീക്ഷിച്ചിരുന്ന തൊടീലും തലോടലും ദുബായിലെ തെരക്കേറിയ ഇടത്തും പ്രയോഗിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ സെയില്‍സ്മാന് മുന്നു മാസം തടവുശിക്ഷ. ഇന്ത്യാക്കാരന്‍ കഴിഞ്ഞ ഡിസംബറില്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വെച്ച് ദുരുദ്ദേശത്തോടു കൂടി ഒരു പെണ്‍കുട്ടിക്ക് നേരെ നടത്തിയ പരാക്രമമാണ് നിയമനടപടിയില്‍ എത്തിയിരിക്കുന്നത്.
ബെര്‍ ദുബായിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ 16 കാരിയെ മോശമായി സ്പര്‍ശിച്ച 41 കാരനാണ് പ്രതി. ഇയാളുടെ അപ്പീല്‍ തള്ളിയാണ് കോടതി ശിക്ഷ വിധിച്ചത്. സാധനം വാങ്ങാന്‍ എത്തിയ പെണ്‍കുട്ടിയില്‍ അയാള്‍ ആദ്യം ഒന്നുമറിയാത്ത പോലെ സ്പര്‍ശിച്ചു. അബദ്ധം പിണഞ്ഞതുപോലെ ക്ഷമയും പറഞ്ഞു. വീണ്ടും പെണ്‍കുട്ടിയുടെ പിന്നിലൂടെയെത്തിയ ഇയാള്‍ ഇത്തവണ രഹസ്യഭാഗത്ത് മനപ്പൂര്‍വ്വം സ്പര്‍ശിച്ചു. എന്നിട്ട് പുഞ്ചിരിച്ചുകൊണ്ട് വീണ്ടും മാപ്പു പറഞ്ഞു.
തുടര്‍ന്ന് പെണ്‍കുട്ടി പുറത്തേക്ക് പോയി. ഗ്‌ളാസ്സിലൂടെ നോക്കുമ്പോള്‍ ഉദ്ദേശിച്ചത് നടന്ന മട്ടില്‍ പെണ്‍കുട്ടിയെ തന്നെ നോക്കി ഒരു വഷളച്ചിരിയും ചിരിച്ചു. ദേഷ്യത്തോടെ തിരിച്ചു വന്ന പെണ്‍കുട്ടി സെയില്‍സുമാനുമായി വഴക്കിട്ട ശേഷം പിതാവിനെ അറിയിച്ചു. പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
മേയ് മാസത്തിൽ ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി കേസ് പരിഗണിക്കുകയും സെയിൽസ്മാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് പ്രതി ഉന്നതകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. എന്നാൽ, ഇപ്പോൾ കോടതി അത് തള്ളുകയും പ്രതിയായ സെയിൽസ്മാനെ മൂന്നു മാസം ജയിൽ ശിക്ഷയ്ക്ക് വിധിക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha