യുഎസില്‍ മരിച്ച മൂന്ന് വയസുകാരിയെപ്പറ്റി വളര്‍ത്തച്ഛന്‍ പറഞ്ഞതെല്ലാം കള്ളമാണെന്ന് പൊളിച്ചടുക്കി അന്തേവാസികള്‍

അമേരിക്കയിലെ ഡലസില്‍ മൂന്ന് വയസുകാരി ഷെറിന്‍ മാത്യൂസിന്റെ ദുരൂഹ മരണത്തില്‍ വീണ്ടും വഴിത്തിരിവ്. അനാഥാലയത്തിലെ ബബിത കുമാരി പറയുന്നത് കുട്ടിക്ക് യൊതൊരു ആരോഗ്യ പ്രശ്‌നമൊന്നുമില്ലായിരുന്നുവെന്നാണ്. ദത്തെടുക്കല്‍ പ്രക്രിയ നടക്കുന്ന സമയത്ത് വെസ്ലിയും ഭാര്യ സിനി മാത്യൂസും സ്‌നേഹ സമ്പന്നരായിട്ടാണ് തോന്നിയതെന്നും അവര്‍ പറഞ്ഞു.
കുട്ടിയെ പാല്‍ നിര്‍ബന്ധിച്ച് കുടിപ്പിച്ചപ്പോഴാണ് മരണം സംഭവിച്ചതെന്നാണ് വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസ് അറസ്റ്റിന് ശേഷം മൊഴി നല്‍കിയത്.കുട്ടി അബോധാവസ്ഥയിലായതോടെ മരിച്ചെന്ന് കരുതി തുരങ്കത്തില്‍ ഉപേക്ഷിക്കുകയായിരുന്നെന്നും വെസ്ലി പറഞ്ഞിരുന്നു.
കേസിന്റെ തുടക്കം മുതല്‍ തന്നെ ഷെറിന്‍ മാത്യൂസിന് പോഷകാഹാരക്കുറവുണ്ടെന്നും, ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നുമാണ് വെസ്ലി എല്ലാവരെയും ധരിപ്പിച്ചത്.എന്നാല്‍, കുട്ടിയെ ദത്തെടുത്ത അനാഥാലയത്തിന്റെ ഉടമയുടെ മൊഴിപ്രകാരം അവള്‍ക്ക് അങ്ങനെ കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല.പോഷകാഹാരക്കുറവ് മൂലം കുട്ടി ഉണര്‍ന്നിരിക്കുമ്പോഴൊക്കെ ഭക്ഷണം കഴിപ്പിക്കുമായിരുന്നുവെന്നാണ് വെസ്ലി പറഞ്ഞത്.
അനാഥാലയത്തിലായിരുന്നപ്പോള്‍ കുട്ടിക്ക് പാല്‍ കുടിക്കുന്നതിനോ ഭക്ഷണം കഴിക്കുന്നതിനോ ഒരുപ്രശ്‌നവുമില്ലായിരുന്നു, കുമാരി പറഞ്ഞു.സംഭവദിവസം പുലര്‍ച്ചെ മൂന്നിനു പാലു കുടിക്കാതിരുന്നതിനാല്‍ പുറത്തിറക്കി നിര്‍ത്തുകയും പിന്നീട് കാണാതാകുകയും ചെയ്തുവെന്നും വെസ്‌ലിയുടെ മൊഴിയില്‍ പറഞ്ഞിരുന്നു.
ബിഹാറിലെ നളന്ദയിലെ മദര്‍ തെരേസ അനാഥ് സേവ ആശ്രമത്തില്‍നിന്നു രണ്ടുവര്‍ഷം മുന്‍പാണ് എറണാകുളം സ്വദേശികളായ വെസ്‌ലി മാത്യൂസും ഭാര്യ സിനിയും കുട്ടിയെ ദത്തെടുത്തത്. കുട്ടിയെ യുഎസിലേക്കു കൊണ്ടു പോവുകയും പേര് ഷെറിന്‍ മാത്യൂസ് എന്നു മാറ്റുകയും ചെയ്തു.
https://www.facebook.com/Malayalivartha