ദുബായിൽ കൂട്ടുകാർക്കൊപ്പം റസ്റ്റോറന്റിൽ പോയ മകളെ കാത്ത് അമ്മയിരുന്നു; പിന്നെ സംഭവിച്ചത്

14 കാരിയായ മകൾ വീട്ടുകാർ അറിയാതെ കൂട്ടുകാരികൾക്കൊപ്പം റസ്റ്റോറൻറിൽ പോയി. ഇതറിഞ്ഞ അമ്മ മകളെ മുറിയിൽ പൂട്ടിയിട്ടു. ഒടുവിൽ കുട്ടി ഇൻസ്റ്റാഗ്രാമിലൂടെ പൊലീസിനെ വിവരമറിയിച്ചു. ദുബായിലാണ് സംഭവം. സ്കൂളിൽ നിന്ന് മുങ്ങിയാണ് കുട്ടികൾ റസ്റ്റോറൻറിൽ പോയത്. കുട്ടിയെ അമ്മ മർദ്ദിക്കുകയും സ്കൂളിൽ വിടാതെ രണ്ടുദിവസം പൂട്ടിയിടുകയും ചെയ്തു.
അമ്മ മർദ്ദിക്കുന്നത് കുട്ടിയുടെ പിതാവ് കണ്ടെങ്കിലും പ്രതികരിച്ചില്ല. രക്ഷപ്പെടാൻ വേറെ വഴിയില്ലാതിരുന്ന കുട്ടി ഇൻസ്റ്റാഗ്രാമിലൂടെ പൊലീസിനെ കാര്യം അറിയിച്ചു. കുട്ടി ഐപാഡ് വഴിയാണ് പൊലീസുമായി ബന്ധപ്പെട്ടതെന്ന് ദുബൈ പൊലീസിലെ മനുഷ്യാവകാശ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് അൽ മുർ പറഞ്ഞു. കുട്ടി വിവരമറിയിച്ച ഉടൻതന്നെ പൊലീസ് എത്തി കുട്ടിയെ മോചിപ്പിക്കുകയായിരുന്നു.
പിതാവ് ഇതെല്ലാം കണ്ടിട്ടും ഇടപെട്ടില്ലെന്നും കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷക്കായുള്ള വിഭാഗം ഡയറക്ടർ ലഫ്. കേണൽ സയ്യിദ് റഷീദ് അൽ ഹെലി പറഞ്ഞു. കുട്ടിയെ അച്ചടക്കം പഠിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് അമ്മ പറഞ്ഞത്. കൗമാരക്കാരായ കുട്ടികളോട് മാതാപിതാക്കൾ ഇങ്ങനെയല്ല പെരുമാറേണ്ടതെന്ന് ബ്രിഗേഡിയർ മുഹമ്മദ് അൽ മുർ പറഞ്ഞു. സുഹൃത്തുക്കളെപ്പോലെ വേണം കുട്ടികളെ കരുതാൻ. സംഭവം ആവർത്തിച്ചാൽ ശിക്ഷാ നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് അദ്ദേഹം കുട്ടിയുടെ അമ്മക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
https://www.facebook.com/Malayalivartha