ബാലചന്ദ്രന്റെ നിലവിളി യുകെയില്‍ വൈറല്‍... ഫേസ്ബുക്കില്‍ പഞ്ചാരയടിച്ച് കിടക്ക പങ്കിടാല്‍ വിമാനത്തില്‍ കയറിയെത്തിയ ബാങ്ക് മാനേജറുടെ അനുഭവം

രാജ്യം വിട്ടാല്‍ വിഐപികളുടെ തനി നിറം കാണാമെന്ന് സരിത നായര്‍ പറഞ്ഞിട്ട് ആഴ്ചകളേ ആയുള്ളൂ. അതിനുള്ളില്‍ ഇതാ ലണ്ടനില്‍ മലയാളി ബാങ്ക് മാനേജര്‍ പീഡനക്കേസില്‍ പിടിയിലായി. അതും ബാല പീഡന കേസില്‍. ബാലപീഡകരെ കണ്ടെത്താന്‍ ഇന്റര്‍നെറ്റിലൂടെ ചാറ്റിനെത്തുന്ന വിജിലന്റ് ഗ്രൂപ്പിന്റെ ട്രാപ്പില്‍ ആണ് ലണ്ടനിലെ ബാങ്ക് മാനേജരും വിവാഹിതനുമായ 38കാരന്‍ വീണു പോയത്. ഓണ്‍ലൈന്‍ ചാറ്റിലൂടെ ബന്ധം ഉറപ്പിച്ച ശേഷം മലയാളിയായ ബാലചന്ദ്രന്‍ പെണ്‍കുട്ടിക്ക് വേണ്ടി മുറിയെടുത്തു കാത്തിരിക്കുമ്പോള്‍ ആണ് കെണിയില്‍ വീണത്. പതിമൂന്നു വയസ്സ് പ്രായം ഉള്ളൂ എന്ന് ഉറപ്പായിട്ടും ലൈംഗിക താല്‍പര്യത്തോടെ വന്നുവെന്ന് വ്യക്തമായതോടെ ആള്‍ കുടുങ്ങുക ആയിരുന്നു. ഇന്നലെ ബെര്‍മിങ്ഹാം മജിസ്‌ട്രേറ്റ് കോടതി ബാലചന്ദ്രന് 15 മാസം തടവും വിധിച്ചു. പൊട്ടിക്കരഞ്ഞും നിലവിളിച്ചും കൊണ്ടാണ് ബാലചന്ദ്രന്‍ ജയിലേക്കു പോയത്.
പതിനാലുകാരിയായ പെണ്‍കുട്ടിയെ ലൈംഗിക ആവശ്യത്തിന് ഉപയോഗിക്കാം എന്ന് കരുതി ലണ്ടനില്‍ നിന്നും ബെര്‍മിങ്ഹാമില്‍ എത്തി ഹോട്ടലില്‍ മുറിയെടുത്തു കഴിഞ്ഞ ബാലചന്ദ്രന്‍ എന്ന മലയാളിയുടെ മുമ്പിലേക്ക് വാതില്‍ തുറന്നു എത്തിയത് വിജിലന്റ് ഗ്രൂപ്പ് ആയിരുന്നു. അവരുടെ ചോദ്യം ചെയ്യലും റെക്കോര്‍ഡിഗും കഴിഞ്ഞപ്പോഴേക്കും പൊലീസും എത്തി. താന്‍ കുടുങ്ങിയെന്ന് ഉറപ്പായതോടെ ബാലചന്ദ്രന്‍ നിയന്ത്രണം വിട്ടു പൊട്ടിക്കരയുകയും അതിന്റെ വീഡിയോ വൈറലാവുകയും ചെയ്യുകയായിരുന്നു. ബാലപീഡകരെ കുടുക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന വിജിലന്റ് ഗ്രൂപ്പ് പെണ്‍കുട്ടിയായി ചമഞ്ഞു ബാലചന്ദ്രനെ ചാറ്റു ചെയ്ത് കുടുക്കുകയായിരുന്നു.
താന്‍ പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ഒപ്പം ഇരുന്ന് ഒരു ലഞ്ച് കഴിക്കാനെ ആഗ്രഹിച്ചിരുന്നുള്ളുവെന്നും പറഞ്ഞ് രക്ഷപ്പെടാന്‍ ബാലചന്ദ്രന്‍ തുടക്കത്തില്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇദ്ദേഹം അയച്ച ലൈംഗികത നിറഞ്ഞ മെസേജുകള്‍ ഗ്രൂപ്പ് എടുത്ത് കാണിച്ചതിനെ തുടര്‍ന്ന് ബാലചന്ദ്രന് കുറ്റം സമ്മതിക്കാതെ രക്ഷയില്ലാതായി. ബാലചന്ദ്രന്‍ പെണ്‍കുട്ടിക്ക് വേണ്ടിയെന്ന വണ്ണം അയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ഈ ഗ്രൂപ്പ് ഉച്ചത്തില്‍ വായിച്ചതോടെ അയാള്‍ ഒരു നിമിഷം ഒന്നും പറയാനാവാതെ നിന്നുപോയി. അവള്‍ക്ക് 18 വയസായെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് താന്‍ അവളെ കാണാനായി ബെര്‍മിങ്ഹാമിലേക്ക് വന്നതെന്ന് തുടക്കത്തില്‍ ബാലചന്ദ്രന്‍ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് അതും ഈ ഗ്രൂപ്പ് പൊളിച്ചു.
ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് പെണ്‍കുട്ടി തന്നോട് പറഞ്ഞിരുന്നുവെങ്കിലും തനിക്ക് അത് തന്റെ ലക്ഷ്യമായിരുന്നില്ലെന്നും ഇയാള്‍ ആദ്യം പറഞ്ഞിരുന്നു. എന്നാല്‍ ആ കള്ളവും ഇന്റര്‍നെറ്റ് ഇന്റര്‍സെപ്‌റ്റേര്‍സ് അംഗം പൊളിച്ച് കൈയില്‍ കൊടുക്കുകയായിരുന്നു. അവസാനം പെണ്‍കുട്ടിയുമായി സെക്‌സിലേര്‍പ്പെടുക തന്റെ ലക്ഷ്യമായിരുന്നുവെന്ന് ബാലചന്ദ്രന്‍ സമ്മതിക്കുകയും ചെയ്തു. ഹോട്ടലില്‍ മുറിയെടുത്ത ബാലചന്ദ്രന്‍ മേശപ്പുറത്ത് കോണ്ടങ്ങളും പെര്‍ഫ്യൂമും വച്ച് പെണ്‍കുട്ടിയെ കാത്തിരിക്കുമ്പോഴാണ് പിടിയിലായിരുന്നത്. തിങ്കളാഴ്ചയാണ് ബെര്‍മിങ്ഹാം ക്രൗണ്‍ കോടതി അദ്ദേഹത്തെ 15 മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ഇതിന് പുറമെ 10 വര്‍ഷത്തെ സെക്ഷ്വല്‍ ഹാം പ്രിവന്‍ഷന്‍ ഓര്‍ഡറും നല്‍കിയിട്ടുണ്ട്.
ബാലചന്ദ്രനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട ഒരു മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള ഫൂട്ടേജാണ് പുറത്ത് വന്നിരിക്കുന്നത്. മൂന്ന് പെഡോഫയല്‍ ഹണ്ടര്‍മാര്‍ അയാളെ വളഞ്ഞ് നില്‍ക്കുന്നത് കാണാം. തുടര്‍ന്ന് അവര്‍ അയാളെ ബെര്‍മിങ്ഹാമിലെ ഹോട്ടല്‍ മുറിയിലേക്ക് നയിക്കുന്നുണ്ട്. അവിടെ തന്റെ കൈകളില്‍ തലതാങ്ങി ദുഃഖത്തോടെ ഇരിക്കുന്നത് കാണാം. ആ പെണ്‍കുട്ടി യഥാര്‍ത്ഥത്തില്‍ ഇല്ലെന്നും ബാലചന്ദ്രന്‍ തങ്ങളോടാണ് ചാറ്റിയിരുന്നതെന്നും ക്യാപ്റ്റര്‍മാര്‍ വിശദീകരിക്കുന്നത് ഇവിടെ വച്ചാണ്. താന്‍ വിജിലന്റ് ഗ്രൂപ്പിനെക്കുറിച്ച് നേരത്തെ കേട്ടിരുന്നുവെന്ന് ബാലചന്ദ്രന്‍ സമ്മതിക്കുന്നുണ്ട്.
തുടര്‍ന്ന് അവസാനം തന്റെ കുറ്റം ഇയാള്‍ സമ്മതിക്കുന്നുണ്ട്. തനിക്ക് ജോലി നഷ്ടപ്പെടുമെന്ന ആശങ്കയും ബാലചന്ദ്രന്‍ പ്രകടിപ്പിക്കുന്നു. താന്‍ ഇന്ത്യയിലേക്ക് തിരിച്ച് പൊയ്‌ക്കൊള്ളാമെന്നും ഇയാള്‍ സമ്മതിക്കുന്നുണ്ട്. തുടര്‍ന്ന് ബാലചന്ദ്രനെ ഓഫീസര്‍മാര്‍ ഒരു പൊലീസ് കാറിലേക്ക് നയിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. ബാചന്ദ്രനെ ജോലിയില്‍ നിന്നും പിരിച്ച് വിടുമെന്ന് സിറ്റി ബാങ്ക് വക്താവ് പ്രതികരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha