Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഏറ്റവുമധികം മലയാളികളുള്ള വിദേശരാജ്യത്തിന്റെ ഭാവി രാജാവിനെപ്പറ്റി അടുത്തറിയാം

06 NOVEMBER 2017 10:19 AM IST
മലയാളി വാര്‍ത്ത

അറബിക്കഥകളില്‍ മാത്രം കേട്ട് പരിചയിച്ച പരിവേഷവുമായി ഒരു രാജകുമാരന്‍ സൗദി അറേബ്യ കീഴടക്കുകയാണ്. ഏറ്റവുമധികം മലയാളികളുള്ള വിദേശരാജ്യമായതിനാല്‍ അവിടെ നടക്കുന്ന കാര്യങ്ങളില്‍ മലയാളികള്‍ക്കും ആവേശമുണ്ട്. മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്ന 31കാരനെ പുകഴ്ത്തിയുള്ള വാര്‍ത്തകളാണ് ലോകമെങ്ങും. കാരണം അഴിമതിക്കെതിരായി അദ്ദേഹം നടത്തിയ നീക്കത്തില്‍ അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളേയാണ് അഴിക്കുള്ളിലാക്കിയത്. 

അറേബ്യന്‍ നാടുകളിലെ അതിശക്തമായ സൗദി അറേബ്യ എന്ന രാഷ്ട്രത്തിലെ ഏറ്റവും വലിയ സ്വാധീന ശക്തിയായി ഈ യുവാവ് മാറിയതെങ്ങനെ എന്നറിയാന്‍ ലോകം കാതോര്‍ക്കുകയാണ്. 


സൗദി അറേബ്യയുടെ കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അറേബ്യയുടെ ചരിത്രത്തിലെ ആദ്യത്തെ ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിരോധ മന്ത്രിയുമാണ്.

ഇദ്ദേഹത്തിന്റെ പിതാവായ സൗദി രാജാവ് സല്‍മാന്റെ ശക്തികേന്ദ്രം മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനാണെന്നും പറയപ്പെടുന്നു. ഇക്കഴിഞ്ഞ ജൂണിലാണ് മുഹമ്മദ് ബിന്‍ നയേഫിനെ എല്ലാ അധികാരസ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്തിട്ട് മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടാവകാശി ആക്കാന്‍ പിതാവ് തീരുമാനിച്ചത്.

സൗദി രാജാവായ സല്‍മാന്റെ മൂന്നാമത്തെ പത്‌നിയായ ഫഹ്ദ ഹത്‌ലീനില്‍ 1985 ഓഗസ്റ്റ് 31 ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ജനിച്ചത്. കിംഗ് സൗദ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമ ബിരുദം നേടിയിട്ടുള്ളയാളാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍.



2009 ഡിസംബറില്‍ പിതാവ് റിയാദ് പ്രവിശ്യയില്‍ ഗവര്‍ണറായിരിക്കെ അദ്ദേഹത്തിന്റെ പ്രത്യേക ഉപദേശകനായാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്.

2015 ജനുവരിയില്‍ അബ്ദുള്ള രാജാവ് മരിച്ചപ്പോള്‍ പിതാവ് സല്‍മാന്‍ രാജാവായപ്പോഴാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ പ്രതിരോധ മന്ത്രിയാക്കിയത്. പിന്നീട് ഇക്കഴിഞ്ഞ ജൂണ്‍ 21 നാണ് അദ്ദേഹത്തെ കിരീടാവകാശിയായി പിതാവ് പ്രഖ്യാപിച്ചത്.



എണ്ണ കൊണ്ടു സമ്പന്നമായ, അതേ എണ്ണ കാരണം പ്രതിസന്ധിയിലായ സൗദിയെന്ന രാഷ്ട്രത്തിന്റെ മുഴുവന്‍ പ്രതീക്ഷയും തോളിലേറ്റിയിരിക്കുകയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. സല്‍മാന്‍ രാജാവ് അടുത്ത കിരീടാവകാശി ആയി സ്വന്തം മകനെ പ്രഖ്യാപിച്ചപ്പോള്‍ അത്ര വലിയ ഞെട്ടലൊന്നും ആര്‍ക്കുമുണ്ടായിരുന്നില്ല. കാരണം 2015ല്‍ ഉപകിരീടാവകാശി ആയി ചുമതലയേറ്റതു മുതല്‍ അത്രയ്ക്ക് ഗംഭീരമായ പ്രകടനമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തിയത്. 

സാധാരണയായി സൗദിയിലെ ഭരണാധികാരികള്‍ 70ഉം 80ഉം വയസുള്ളവരായിരിക്കും. എന്നാല്‍ 31 വയസ്സെന്ന ചെറുപ്രായത്തില്‍ തന്നെ മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീട അവകാശിയായി മാറിയത് മാറ്റത്തിന്റെ പുതിയ കാറ്റായിട്ടാണ്. സൗദിയിലെ ജനസംഖ്യയില്‍ 25 വയസ്സിനു താഴെയുള്ളവര്‍ പകുതിയിലധികം വരും. ഇവരുടെയെല്ലാം പ്രതീക്ഷകളുടെയും സ്വപ്‌നങ്ങളുടെയും പ്രതീകമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്ന യുവാവ്. ആരെയും ആകര്‍ഷിക്കുന്ന ശരീരഭാഷയും ശൈലിയുമാണ് മുഹമ്മദ് ബിന്‍ സല്‍മാന്റേത്. സൗദിയുടെ എല്ലാമാണ് സല്‍മാന്‍ രാജാവിന്റെ പ്രിയ പുത്രന്‍ എന്നു ജനങ്ങള്‍ പറയും. അതുകൊണ്ടാണ് മിസ്റ്റര്‍ എവരിതിങ് എന്ന വിളിപ്പേര് അതിവേഗത്തില്‍ ഈ യുവാവ് സമ്പാദിച്ചത്.

 

എണ്ണയിലൂടെ ആധിപത്യം നേടിയ സൗദിയെ കണ്ടാണ് അദ്ദേഹം വളര്‍ന്നത്. എന്നാല്‍ അതേ എണ്ണ വിപണിയില്‍ പ്രതിസന്ധിയുണ്ടായപ്പോള്‍ സൗദിയുടെ സമ്പദ് വ്യവസ്ഥ ശരിക്കും കിതച്ചു, വലിയൊരു തിരിച്ചറിവായിരുന്നു അത്. ഒരു വലിയ മാറ്റം വേണമെന്ന് സൗദി ചിന്തിച്ചു. ആ മാറ്റത്തിന് ചുക്കാന്‍ പിടിച്ചത് മാറ്റത്തിന്റെ പ്രചാരകന്‍ തന്നെയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്നെ ആയിരുന്നു. 

നാളെയുടെ സൗദിയെ കെട്ടിപ്പടുക്കാനുള്ള ആ വലിയ പദ്ധതിയുടെ പേരു വിഷന്‍ 2030 എന്നാണ്. എണ്ണ അധിഷ്ഠിതമായുള്ള അവരുടെ സമ്പദ് വ്യവസ്ഥ ഉടച്ചുവാര്‍ത്ത് വൈവിധ്യവല്‍ക്കരിച്ച് പുതിയ മാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. സല്‍മാന്‍ രാജാവിന്റെ മകന്‍ തന്നെയാണ് ഇതിന്റെ പ്രധാന ആസൂത്രകനും നടത്തിപ്പു ചുമതലക്കാരനും. 



അസാധാരണമായ ശക്തിയും സ്വാധീനവും വളരെ പെട്ടെന്ന് ആര്‍ജ്ജിക്കാന്‍ കഴിയുന്ന പ്രകൃതക്കാരനാണ് സല്‍മാന്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ സൗദിയുടെ മാറ്റത്തിന് പ്രാപ്തന്‍ ഇദ്ദേഹം തന്നെയെന്ന് അവിടുത്തെ ജനത ഉറച്ചു വിശ്വസിക്കുന്നു. 

പ്രതിരോധ മന്ത്രിയെന്ന പദമുള്‍പ്പടെ നിരവധി തന്ത്രപ്രധാനമായ സ്ഥാനങ്ങള്‍ വഹിച്ച മുഹമ്മദ് ബിന്‍ സല്‍മാനെക്കുറിച്ച് സകലര്‍ക്കും പറയാനുള്ളത് നല്ല കാര്യങ്ങള്‍ തന്നെയാണ്. ദിവസത്തില്‍ 16 മണിക്കൂര്‍ ജോലി ചെയ്യുന്ന കക്ഷി പലപ്പോഴും പ്രചോദനം ഉള്‍ക്കൊള്ളുന്നത് ബ്രിട്ടന്റെ മുന്‍ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ എഴുത്തുകളില്‍ നിന്നാണ്. എപ്പോഴും സൗദിയിലെ ഭരണാധികാരികള്‍ മാധ്യമങ്ങളോട് അത്ര ഉദാരമായല്ല സംസാരിക്കാറുള്ളത്. എന്നാല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അതിലും വേറിട്ടു നിന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വിവിധ ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളുമായി 50 മിനിറ്റ് സംസാരിച്ച മുഹമ്മദ് ബിന്‍ സല്‍മാന്റെ നടപടി ലോകം മുഴുവന്‍ വാര്‍ത്തയായി. 



റിയാദിലെ കിങ് സൗദ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമബിരുദം നേടിയിട്ടുണ്ട് പുതിയ കിരീടാവകാശി. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമുള്ള മുഹമ്മദ് ബിന്‍ സല്‍മാന്‍ ഒരു തവണ മാത്രമേ കല്ല്യാണം കഴിച്ചുള്ളൂവെന്നതും ശ്രദ്ധേയമാണ്. ബഹുഭാര്യത്വം അനുവദിക്കപ്പെടുന്നുണ്ടെങ്കിലും ഇത് ആധുനിക യുഗമാണെന്ന് ചിന്തിക്കുന്നു ഈ യുവാവ്.



രാജകുമാരന്റെ വരവിന് ശേഷം വന്‍തോതിലുള്ള സാമ്പത്തികസാമൂഹിക പരിഷ്‌കരണ നടപടികള്‍ക്കാണ് സൗദി സാക്ഷ്യം വഹിച്ചത്. സ്ത്രീകള്‍ക്ക് െ്രെഡവിംഗ് ലൈസന്‍സ് നല്‍കുമെന്ന പ്രഖ്യാപനം സൗദിയില്‍ വന്‍ സ്വീകാര്യത നേടി. ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ആരാംകോയുടെ ഓഹരി വില്‍പനയും സല്‍മാന്‍ രാജകുമാരന്റെ വരവിന് ശേഷമാണ് സംഭവിച്ചത്. മളയാളികളും ഈ രാജകുമാരനെ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (58 minutes ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (1 hour ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (1 hour ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (1 hour ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (1 hour ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (2 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (2 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (2 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (4 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (5 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (5 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (6 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends