Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

സൗദിയെ നിയന്ത്രിച്ചിരുന്ന 11 രാജകുമാരന്മാരുടേയും മന്ത്രിമാരുടേയും അവസ്ഥ കണ്ട് ഞെട്ടിത്തരിച്ച് ലോകം 

07 NOVEMBER 2017 09:41 AM IST
മലയാളി വാര്‍ത്ത

ബ്ലാങ്കറ്റ് പുതച്ച് വെറും നിലത്ത് കുടന്നുറങ്ങുന്ന ഇവര്‍ സൗദിയെ നിയന്ത്രിച്ചിരുന്ന 11 രാജകുമാരന്മാരും മന്ത്രിമാരുമെന്നറിയുമ്പോഴാണ് ഇവരെ അകത്താക്കിയ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ മഹത്വമറിയുന്നത്. റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണശ്രമം ഉണ്ടായതിന് പിറകേയാണ് പതിനൊന്ന് സൗദി രാജകുമാരന്മാരെ അറസ്റ്റ് ചെയ്തത്. നിലവിലെ മന്ത്രിസഭയില്‍ വിവിധ പദവികള്‍ വഹിക്കുന്ന നാല് പേരും മുന്‍ മന്ത്രിമാരായ ഏഴ് പേരും അടക്കം പതിനൊന്ന് രാജകുമാരന്മാര്‍ അറസ്റ്റിലായെന്നാണ് സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള അല്‍അറേബ്യ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ ചാനല്‍ പുറത്തു വിട്ടിട്ടില്ല. രാജകുമാരന്മാരിലെ സമ്പന്നനായ അല്‍ വാലിദ് ബിന്‍ തലാലും അറസ്റ്റ് ചെയ്തു. ഇവര്‍ എവിടെയാണ് ഇപ്പോഴുള്ളതിന്റെ സൂചനകളാണ് പുറത്തു വരുന്നത്.

പ്രമുഖ വ്യവസായി കൂടിയായ അല്‍ വലീദ് ബിന്‍ തലാല്‍ അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന വാര്‍ത്ത ഗള്‍ഫ് വ്യവസായലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിട്ടുണ്ട്. 81 വയസ്സുള്ള സല്‍മാന്‍ രാജാവ് കഴിഞ്ഞ ജൂലൈയിലാണ് സഹോദരപുത്രന് പകരം മകനായ മുഹമ്മദ് ബിന്‍ സല്‍മാനെ അടുത്ത കിരീടാവകാശിയായി പ്രഖ്യാപിച്ചത്. ഇദ്ദേഹത്തെ എംബിഎസ് എന്നാണ് അറിയപ്പെടുന്നത്. സൗദിയെ എംബിഎസ് മാറ്റത്തിന്റെ പുതിയ ലോകത്ത് എത്തിക്കുമെന്നാണ് വിലയിരുത്തല്‍. രാജകുമാരന്റെ വരവിന് ശേഷം വന്‍തോതിലുള്ള സാമ്പത്തികസാമൂഹിക പരിഷ്‌കരണ നടപടികള്‍ക്കാണ് സൗദി അറേബ്യ സാക്ഷ്യം വഹിച്ചത്. സ്ത്രീകള്‍ക്ക് െ്രെഡവിങ് ലൈസന്‍സ് നല്‍കുമെന്ന പ്രഖ്യാപനവും ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ആരാംകോയുടെ ഓഹരിവില്‍പനയും സല്‍മാന്‍ രാജകുമാരന്റെ വരവിന് ശേഷമാണ് സംഭവിച്ചത്.

സൗദി രാജകുടുംബാംഗങ്ങളുടെയും വിശുദ്ധ നഗരങ്ങളായ മക്ക, മദീന എന്നിവിടങ്ങളുടെയും വന്‍കിട എണ്ണവ്യവസായശാലകളുടെയും സുരക്ഷാ ചുമതലയുള്ള നാഷണല്‍ ഗാര്‍ഡിന്റെ മേധാവി സ്ഥാനത്തുനിന്നു നീക്കിയതിനു ശേഷമാണ് അബ്ദുള്ള രാജാവിന്റെ മകനായ മുതേബ് ബിന്‍ അബ്ദുള്ളയെ കസ്റ്റഡിയിലെടുത്തത്. സൗദിയുടെ രാജപദവിയിലേക്കു മുമ്പ് സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നയാളാണ് മുതേബ്. സഹോദരനും മുന്‍ റിയാദ് ഗവര്‍ണറുമായ തുര്‍ക്കി ബിന്‍ അബ്ദുള്ളയും അറസ്റ്റിലായവരിലുണ്ട്. കിങ്ഡം ഹോള്‍ഡിങ് കമ്പനി ഉടമയും ട്വിറ്റര്‍, ആപ്പിള്‍, മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പ്പറേഷന്‍, സിറ്റി ഗ്രൂപ്പ്, രാജ്യാന്തര ഹോട്ടല്‍ ശൃഖലകളായ ഫോര്‍ സീസണ്‍സ്, ഫെയര്‍മോണ്ട്, മോവന്‍പിക് തുടങ്ങിയവയുടെ നിക്ഷേപ പങ്കാളിയുമായ അല്‍ വലീദ് രാജകുമാരന്റെ അറസ്റ്റ് രാജ്യാന്തര വ്യവസായ മേഖലയെ ഞെട്ടിച്ചിരുന്നു. ഇവരെയാണ് ഹോട്ടല്‍ മുറിയില്‍ തടവില്‍ താമസിപ്പിച്ചിരിക്കുന്നത്.

അത്യാഡംബര ഹോട്ടലിലാണ് തടവറ. ഇവിടെ പരിമിതമായ സൗകര്യങ്ങളിലാണ് അഴിമതിക്കേസില്‍ കുടുങ്ങിയവര്‍ കഴിയുന്നത്. കിടക്കാന്‍ പട്ടു മെത്ത വിരിച്ച കട്ടിലുകളില്ല. എല്ലാ രാജകുമാരന്മാരും തറയിലാണ് ഉറക്കം. ആഡംബര ഹോട്ടലിലെ ഹാളിലെ മുറിയില്‍ നിരനിരയായി കിടക്കുന്നവരില്‍ ഗള്‍ഫിലെ അതി സമ്പന്നനായ അല്‍വാലിദും ഉണ്ടെന്നതാണ് വസ്തുത. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പുതുതായി രൂപീകരിച്ച അഴിമതി വിരുദ്ധ കമ്മീഷന്റെ അധ്യക്ഷനായി ചുമതലയേറ്റതിന് പിറകേയാണ് രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടായിരിക്കുന്നത്. നിരവധി സൈനിക ഉദ്യോഗസ്ഥരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരേയും പരമിതമായ സൗകര്യങ്ങള്‍ നല്‍കിയാണ് താമസിപ്പിക്കുന്നത്. അങ്ങനെ ഏവരേയും ഞെട്ടിക്കുകയാണ് പുതിയ ഭരണാധികാരി മൊഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍.

പിടിയിലായ രാജകുമാരന്മാരെ ഹോട്ടലിനെ ജയിലാക്കി പ്രഖ്യാപിച്ചാണ് താമസിപ്പിക്കുന്നത്. സുരക്ഷാകാരണങ്ങളാലാണ് ഇത്തരമൊരു നടപടിയെന്നാണ് സൂചന. സാധാരണ പുതപ്പ് മാത്രമാണ് അവര്‍ക്ക് നല്‍കിയിരിക്കുന്നത്. അഴിമതിക്കാരോട് വിട്ടുവീഴ്ച വേണ്ടെന്നാണ് മൊഹമ്മദ് ബിന്‍ ലാദന്റെ തീരുമാനം. അതുകൊണ്ടാണ് പരമിതമായ സൗകര്യങ്ങളില്‍ കുറ്റാരോപിതരെ താമസിപ്പിക്കുന്നത്. അതിനിടെ സൗദിയിലെ പരിഷ്‌കാരങ്ങളില്‍ അമേരിക്ക പൂര്‍ണ്ണ തൃപ്തരാണ്. രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരായ നടപടിയാണ് നടക്കുന്നതെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ട്വീറ്റ്. പ്രസിഡന്റ് ഏഷ്യന്‍ സന്ദര്‍ശനത്തിലുമാണ്. ഇതിനിടെയ സൗദിയില്‍ നടക്കുന്ന സംഭവ വികാസങ്ങളില്‍ ട്രംപ് അതീവ സന്തുഷ്ടനുമാണ്. പുരോഗമന ചിന്തയുടെ പാതയിലേക്ക് സൗദി എത്തുന്നുവെന്നാണ് ട്രംപ് വിലയിരുത്തുന്നതും.

സാധാരണ പുതപ്പ് പുതച്ചുള്ള രാജകുമാരന്മാരുടെ ഉറക്കത്തിന്റെ ചിത്രം മാറ്റത്തിന്റെ വ്യക്തമായ സൂചനയാണ്. എത്ര ഉന്നതരെയായാലും അഴിമതി കാട്ടിയാല്‍ വെറുതെ വിടില്ലെന്ന സൂചന. റിറ്റ്‌സ് കാര്‍ല്‍ട്ടണ്‍ എന്ന റിയാദിലെ നക്ഷത്ര ഹോട്ടലിലാണ് അറസ്റ്റിലായവരെ പൂട്ടിയിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന് സൗദി ഭരണകൂടം സ്ഥിരീകരണം നല്‍കിയിട്ടില്ല. അമേരിക്കന്‍ മാനേജ്‌മെന്റിന് കീഴിലുള്ളതാണ് ഈ ഹോട്ടലെന്നതാണ് ഇത്തരമൊരു അഭ്യൂഹത്തിന് കാരണം. ഈ ഹോട്ടലിന്റെ പ്രധാന ഹോളിലാണ് രാജകുമാരന്മാരുടെ തടവിലെ ജീവിതമെന്നാണ് സൂചന. കഴിഞ്ഞ മേയില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് സൗദിയില്‍ എത്തിയപ്പോള്‍ കഴിഞ്ഞത് ഈ ഹോട്ടലിലാണ്. സൗദി രാജാവും കിരീടാവകാശിയും നടത്തുന്ന ഇടപെടലുകളില്‍ വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ച് ട്രംപ് ട്വീറ്റ് ചെയ്തതും കാര്യങ്ങളെല്ലാം നടക്കുന്നത് ഈ അമേരിക്കന്‍ ഹോട്ടലിലാണെന്നതിന്റെ സൂചനയായും വിലയിരുത്തുന്നുണ്ട്. പതിനൊന്ന് രാജകുടുംബാഗങ്ങളും 38 ഉന്നത ഉദ്യോഗസ്ഥരുമാണ് ഈ ഹോട്ടലില്‍ തടവ് ജീവിതം നയിക്കുന്നത്.

കാലാവസ്ഥ നിരീക്ഷണ വിഭാഗം മേധാവി തുര്‍ക്കി ബിന്‍ നാസര്‍ രാജകുമാരന്‍, മുന്‍ പ്രതിരോധ സഹമന്ത്രി ഫഹദ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് രാജകുമാരന്‍, മുഹമ്മദ് അല്‍അമൂദി, സാലിഹ് അല്‍കാമില്‍, അദ്ദേഹത്തിന്റെ മക്കളായ അബ്ദുല്ല, മുഹയുദ്ദീന്‍, പ്രമുഖ ടെലിവിഷന്‍ ചാനല്‍ ഗ്രൂപ്പായ എം.ബി.സിയുടെ ഉടമ വലീദ് ഇബ്രാഹീം, മുന്‍ റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ് ഖാലിദ് അല്‍തുവൈജരി, സാജിയ മുന്‍ ഗവര്‍ണര്‍ സഅദ് അല്‍ദബാഗ്, മുന്‍ ധനമന്ത്രി ഇബ്രാഹീം അല്‍അസ്സാഫ്, റോയല്‍ പ്രോട്ടോകോള്‍ മേധാവി മുഹമ്മദ് അല്‍തബീശി, ഹറം വികസന പദ്ധതിയുടെ കരാറുകാരനും സൗദി ബിന്‍ ലാദന്‍ ഗ്രൂപ്പ് മേധാവിയുമായ ബകര്‍ ബിന്‍ ലാദന്‍, മുന്‍ റെയില്‍വേ ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍മുല്‍ഹിം, മുന്‍ എസ്.ടി.സി. മേധാവി സൗദ് അല്‍ദവീശ് തുടങ്ങിയവരാണ് അറസ്റ്റിലായവരില്‍ മറ്റു പ്രമുഖര്‍ എന്നാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (54 minutes ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (1 hour ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (1 hour ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (1 hour ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (1 hour ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (2 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (2 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (2 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (4 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (4 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (5 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (6 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends