സൗദിയില്‍ വിദേശ ഭാര്യമാര്‍ക്കും ഭര്ത്താക്കന്മാര്ക്കുമുള്ള ആനുകൂല്യം നിര്‍ത്തലാക്കിയേക്കും
സൗദി അറേബ്യയില്‍ വിദേശ ഭാര്യമാര്‍ക്കും വിദേശ ഭര്ത്താക്കന്മാര്ക്കുമുള്ള പ്രത്യേക ആനുകൂല്യം റദ്ദാക്കുന്നതിന് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. സ്വദേശി വല്‍ക്കരണ പദ്ധതിയായ നിതാഖാത്തിന്റെ ഭാഗമായാണ് നടപടി. സ്വദേശികള്‍ക്ക് മാത്രമായുള്ള തൊഴിലുകളില്‍ സൗദി പൗരന്മാരുടെ വിദേശ ഭാര്യമാര്‍ക്കും സൗദി വനിതകളുടെ വിദേശ ഭര്ത്താക്കന്മാര്ക്കും ജോലി ചെയ്യുന്നതിന് അനുമതിയുണ്ട്.
ഇത്തരം ആളുകളെ സ്വകാര്യ സ്ഥാപനങ്ങളിലെ സൗദി ജീവനക്കാരനെന്നോണം നിതാഖാത്തില്‍ കണക്കാക്കുന്നുണ്ട്. ഈ ആനുകൂല്യം റദ്ദാക്കുന്നതിനാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. പുതിയ നിര്‍ദേശം എന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കി തുടങ്ങുകയെന്ന കാര്യം വ്യക്തമല്ല .
എന്നാല്‍ ചില പ്രത്യേക തൊഴില്‍ മേഖലകളില്‍ സൗദി പൗരന്മാരുടെ വിദേശ ഭാര്യമാര്‍ക്കും സൗദി വനിതകളുടെ വിദേശ ഭര്ത്താക്കന്മാര്ക്കും സൗദിവല്ക്കരണത്തിലുള്ള ഇളവ് തുടരുന്നതിന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന് ഉന്നതാധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്.സ്വദേശി പൗരന്മാരുടെ വിദേശ ഭാര്യമാരെയും സൗദി വനിതകളുടെ വിദേശ ഭര്ത്താക്കന്മാരെയും സ്വകാര്യ സ്ഥാപനങ്ങളിലെ സൗദി ജീവനക്കാരെ പോലെ കണക്കാക്കുന്ന രീതി കഴിഞ്ഞ 13 വര്‍ഷം മുമ്പ് മുതലാണ് നടപ്പാക്കി തുടങ്ങിയത്.
https://www.facebook.com/Malayalivartha