Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

കുവൈത്തില്‍ പൊതുമാപ്പ് ഇന്നുമുതല്‍ പ്രാബല്യത്തില്‍, രാജ്യം വിടാന്‍ സന്നദ്ധരായി എത്തുന്നവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കണമെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

29 JANUARY 2018 02:53 PM IST
മലയാളി വാര്‍ത്ത

കുവൈത്തില്‍ ആഭ്യന്തരവകുപ്പ് പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്നു മുതല്‍ പ്രാബല്യത്തില്‍. താമസരേഖകള്‍ ഇല്ലാത്തവര്‍ക്ക് ശിക്ഷാനടപടികളോ പിഴയോ ഇല്ലാതെ തന്നെ രാജ്യം വിടാന്‍ ആഭ്യന്തരമന്ത്രാലയം അനുവദിച്ച സമയപരിധി ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെയാണ്. രാജ്യം വിടാന്‍ സന്നദ്ധരായി എത്തുന്നവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കണമെന്ന് വിവിധ വകുപ്പുകള്‍ക്ക് ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി.

അനധികൃതമായി രാജ്യത്തു കഴിയുന്ന വിദേശികള്‍ ഇളവുകാലം പ്രയോജനപ്പെടുത്തണമെന്ന് ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു. പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ എത്തുന്നവര്‍ക്ക് നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിച്ചു നല്‍കണമെന്ന് ഇഖാമ വകുപ്പ് ഓഫിസുകള്‍ക്കും അധികൃതര്‍ നിര്‍ദേശം നല്‍കി. താമസരേഖയില്ലാത്തവര്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ സഹായിക്കാനായി കുവൈത്ത് കെ.എം.സി.സി ഹെല്‍പ് ഡെസ്‌ക്കുകള്‍ തുടങ്ങുന്നു.

ഇഖാമ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവരെ ബോധവത്കരിക്കാനും കേസ് സ്‌പോണ്‍സര്‍മാരുമായി സംസാരിക്കാനും പാസ്‌പോര്‍ട്ട് ലഭ്യമാക്കാനും പ്രത്യേകസംഘം പ്രവര്‍ത്തിക്കും. എംബസി പ്രവര്‍ത്തനസമയത്ത് ഇന്ത്യന്‍ എംബസിയില്‍ കെ.എം.സി.സി ഹെല്‍പ് ഡെസ്‌കിന് പ്രത്യേക കൗണ്ടറുണ്ടാവും. അബ്ബാസിയ കെ.എം.സി.സി ഓഫിസ്, കുവൈത്ത് സിറ്റി (ഗ്രാന്‍ഡ് ഹൈപ്പര്‍), ഫഹാഹീല്‍ (ഗ്രാന്‍ഡ് ഹൈപ്പര്‍), ഫര്‍വാനിയഖൈതാന്‍ (കെ.എം.സി.സി. ഫര്‍വാനിയ ഓഫിസ്) എന്നിവിടങ്ങളിലും വൈകീട്ട് ഹെല്‍പ് ഡെസ്‌ക് ഉണ്ടാവും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 99775898, 55143105.

ഒളിച്ചോട്ട പരാതികളില്‍ ഉള്‍പ്പെട്ടവരും ഇഖാമ കാലാവധി കഴിയാത്തവരും ആണെങ്കില്‍ പാസ്‌പോര്‍ട്ട് കൈവശമുണ്ടെങ്കില്‍ വിമാനത്താവളം, കര അതിര്‍ത്തികള്‍ എന്നിവയിലൂടെ നേരിട്ട് നാട്ടിലേക്ക് പോകാം. അതേസമയം, താല്‍ക്കാലിക പാസ്‌പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് കൈവശമുള്ളതെങ്കില്‍ താമസകാര്യ വകുപ്പിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിലെത്തി പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതായി സത്യവാങ്മൂലം നല്‍കണം. ഇതിനായി പ്രത്യേക ഫോറം പൂരിപ്പിച്ചുനല്‍കണം. ഇന്‍വെസ്റ്റിഗേഷന്‍വകുപ്പ് അപേക്ഷ പരിശോധിച്ചശേഷം അപേക്ഷകന്റെ ഏകീകൃതനമ്പര്‍ അഥവാ റക്കം മുവഹദ് പുതിയ യാത്രാരേഖയില്‍ രേഖപ്പെടുത്തും. ഇതിനുശേഷം വിമാനത്താവളത്തിലെയോ അതിര്‍ത്തി കവാടങ്ങളിലെയോ എമിഗ്രഷന്‍ ഉദ്യോഗസ്ഥര്‍ക്ക് ആളെ തിരിച്ചറിയാനും യാത്രാനടപടിക്രമങ്ങള്‍ എളുപ്പമാക്കാനും വേണ്ടിയാണ് ഏകീകൃത നമ്പര്‍ രേഖപ്പെടുത്തുന്നത്.

കൂടാതെ അവധിയില്‍ പ്രവേശിച്ചിട്ടുള്ള ജീവനക്കാരോട് ജോലിക്ക് ഹാജരാകാനും നിര്‍ദേശമുണ്ട്. താമസകാര്യ വകുപ്പിന്റെ സര്‍ക്കുലര്‍ പ്രകാരം ഇഖാമ കാലാവധി കഴിഞ്ഞതിനാല്‍ നിയമലംഘകരായി മാറിയവര്‍ താമസകാര്യ മന്ത്രാലയത്തെയാണ് സമീപിക്കേണ്ടത്. ഇത്തരക്കാരുടെ വിവരങ്ങള്‍ ക്രിമിനല്‍ എവിഡന്‍സ് വകുപ്പുകളിലേക്കയച്ച് കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് ഉറപ്പുവരുത്തിയശേഷം താമസകാര്യ വകുപ്പ് ഒരുമാസത്തെ താല്‍ക്കാലിക ഇഖാമ അനുവദിക്കും. ഇതിനുശേഷം പുതിയ സ്‌പോണ്‍സറുടെ കീഴിലേക്ക് മാറുകയോ പിഴകൂടാതെ നാട്ടിലേക്ക് പോകുകയോ ചെയ്യാം.

അപേക്ഷകരുടെ വിവരങ്ങള്‍ മന്ത്രാലയത്തിന്റെ ഡാറ്റാബേസില്‍ ലഭ്യമല്ലെങ്കില്‍ പുതിയ ഫയല്‍ ഉണ്ടാക്കി വിവരങ്ങള്‍ താല്‍ക്കാലികമായി ഡാറ്റാബേസില്‍ രേഖപ്പെടുത്തണമെന്നും മന്ത്രാലയത്തിന്റെ ഡാറ്റാബേസിലെ വിവരങ്ങളും അപേക്ഷകന്റെ പുതിയ പാസ്‌പോര്‍ട്ട് വിവരങ്ങളും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെങ്കില്‍ പാസ്‌പോര്‍ട്ടിനനുസരിച്ച് ഡാറ്റാബേസിലെ വിവരങ്ങള്‍ പുതുക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (48 minutes ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (51 minutes ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (7 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (7 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (7 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (7 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (7 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (7 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (8 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (8 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (8 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (8 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (8 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (9 hours ago)

Malayali Vartha Recommends