Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് പാൽവിലയിൽ ചെറിയ വർദ്ധന വരുത്തുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി ജെ. ചിഞ്ചുറാണി...


ബിസിനസ് രംഗത്തെ അതികായനും ഹിന്ദുജ ഗ്രൂപ്പിന്റെ ചെയർമാനുമായ ഗോപിചന്ദ് പരമാനന്ദ് ഹിന്ദുജ അന്തരിച്ചു...


ശബരിമല സ്വർണകൊള്ളക്കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസു പ്രതിപ്പട്ടികയിൽ... രണ്ടാമത്തെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും


സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..


തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...

കാമുകന് വേണ്ടി ഭര്‍ത്താവിനെ ഉറക്കത്തില്‍ സയനൈഡ് കൊടുത്ത് കൊലപ്പെടുത്തിയ കേസ് അന്തിമ വിചാരണയിൽ; മലയാളികളെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ; കാമുകന്‌ എഴുതിയ പ്രണയ ലേഖനങ്ങള്‍ പുറത്ത് വിട്ട് കോടതി

30 JANUARY 2018 08:20 AM IST
മലയാളി വാര്‍ത്ത

ഭര്‍ത്താവിനെ ഉറക്കത്തില്‍ സയനൈഡ് കൊടുത്ത് കൊലപ്പെടുത്തിയ മലയാളി യുവതി സോഫിയ കാമുകന്‍ അരുണ്‍ കമലാസനന് എഴുതിയ പ്രണയ ലേഖനങ്ങള്‍ പുറത്തുവന്നു. കേസിന്റെ അന്തിമ വിചാരണയിലാണ് ഇരുവരും തമ്മിലുള്ള ബന്ധത്തിന് തെളിവായി ഡയറിക്കുറിപ്പുകൾ പ്രോസിക്യൂഷന്‍ ജൂറിക്കു മുന്നില്‍ ഹാജരാക്കിയത് ഇതോടെയാണ് ഭർത്താവിനെ സൈനൈഡ് കൊടുത്ത് കൊന്ന സോഫിയ കാമുകന്‌ എഴുതിയ പ്രണയ ലേഖനങ്ങള്‍ പുറത്താകുന്നത്.

2015 ഒക്ടോബറിലായിരുന്നു പുനലൂര്‍ സ്വദേശിയും യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനുമായിരുന്ന സാം എബ്രഹാം ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മരിച്ചത്. ഉറക്കത്തിനിടയില്‍ ഹൃദയാഘാതം വന്നാണ് സാം മരിച്ചതെന്നാണ് പൊലീസ് ആദ്യഘട്ടത്തില്‍ കരുതിയത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സാമിനെ ഭാര്യ സോഫിയും കാമുകനും ചേര്‍ന്ന് സൈനൈഡ് നല്‍കി കൊല്ലുകയായിരുന്നു എന്ന് വ്യക്തമായത്. കാമുകന്‍ അരുണിനൊപ്പം ജീവിക്കാന്‍ സോഫിയയും, അരുണും ചേര്‍ന്ന് ജ്യൂസില്‍ സാമിനു സയനൈഡ് കൊടുക്കുകയായിരുന്നു.

ഇരുവരും ചേര്‍ന്നായിരുന്നു കൊല നടത്തിയത്. തുടര്‍ന്ന് സോഫിയയും അരുണും അറസ്റ്റിലാവുകയും മെല്‍ബണ്‍ ജയിലില്‍ വിചാരണ തടവുകാരായി ഒരു വര്‍ഷമായി കഴിയുകയും ചെയ്യുന്നു. ഇപ്പോള്‍ കോടതിയാണ് സോഫിയുടെ പ്രണയ ലേഖന ഡയറി പുറത്തുവിട്ടത്.

പ്രിയപ്പെട്ടവനേ... എന്നെ മുറുക്കെ കെട്ടി പിടിക്കൂ. ആ കരങ്ങള്‍ കൊണ്ട് എന്നെ ബലമായി അമര്‍ത്തി ഞെരുക്കൂ. നിന്റെ സ്‌നേഹത്തിന്റെ കടലിലേക്ക് എന്നെ കൊണ്ടുപോകൂ..ഞാന്‍ നിനക്കായി കാത്തിരിക്കുന്നു. ഐ മിസ് യു എലോട്ട്…ഞാന്‍ ഇയാളുടെ കൂടെ മടുത്തു..എന്നെ സ്വതന്ത്രയാക്കൂ..എന്നെ കൊണ്ടുപോയില്ലേല്‍ ഞാന്‍ കൂടുതല്‍ നിന്നെ ഓര്‍ത്ത് കഷ്ടപെടും…പ്രത്യേകിച്ച് നിനക്ക് അറിയാമല്ലോ..പെണ്‍കുട്ടികളാണ് പ്രണയ കാര്യത്തില്‍ കൂടുതല്‍ കാത്തിരിക്കുന്നതും സഫര്‍ ചെയ്യുന്നതും. നമുക്ക് എല്ലാം പ്ലാന്‍ ചെയ്യണം. പ്ലാനില്ലാതെ ഒരു സ്വപ്നവും ഭൂമിയില്‍ വിജയിക്കില്ല. നമുക്ക് പ്ലാന്‍ ചെയ്യാം. ഇത് ഇലക്ട്രോണിക് ഡയറി ആയിരുന്നു. സോഫിയയും, കാമുകന്‍ അരുണും ചേര്‍ന്ന് ഇന്റര്‍നെറ്റിലൂടെയായിരുന്നു ഇതില്‍ പ്രണയം എഴുതി സേവ് ചെയ്ത് സൂക്ഷിച്ചത്.

എന്റെ അവസാന ശ്വാസം വരെയും നിന്റെ സ്‌നേഹത്തിനൊപ്പം ഉണ്ടാകും എന്നും അരുണ്‍ എഴുതുന്നു. സോഫിയ കേരളത്തില്‍ കോളേജില്‍ പഠിച്ചപ്പോഴും 2 കാമുകന്‍മാര്‍ ഉണ്ടായിരുന്നു. അതില്‍ സാം അബ്രഹാമിനേ ഭര്‍ത്താവായി തിരഞ്ഞെടുത്തു. അരുണുമായുള്ള ബന്ധം തുടരുകയും കാമുകനായി നിര്‍ത്തുകയും ചെയ്തു.

ഇതിനിടയില്‍ ഇവര്‍ ഓസ്‌ട്രേലിയയില്‍ വന്നപ്പോഴാണ് സോഫിയക്ക് കാമുകന്‍ അരുണിനെ മിസ് ചെയ്യാൻ തുടങ്ങി ഇതോടെ . അയാളെ സോഫി തന്നെ മുന്‍ കൈയ്യെടുത്ത് സ്റ്റുഡന്റ് വിസയില്‍ ഓസ്‌ട്രേലിയയില്‍ എത്തിച്ചു. പിന്നെ ഭര്‍ത്താവിന്റെ കണ്ണുവെട്ടിച്ച് അരുണുമായി സ്വകാര്യതകള്‍ പങ്കിട്ടു. ഇതിനിടെ സാമിനെ കുത്തി കൊലപ്പെടുത്താന്‍ വാടക കൊലയാളികളെ സോഫിയ അയച്ചിരുന്നു. സോഫിയ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സംസ്‌കരിക്കാനും പൊട്ടികരയാനും മുമ്പില്‍ നിന്നിരുന്നു.

നാട്ടില്‍ മൃതദേഹം എത്തിച്ചപ്പോള്‍ സോഫിയ ഭര്‍ത്താവിന്റെ വിയോഗ ദുഖത്താല്‍ മോഹാലസ്യം പോലും അഭിനയിച്ചു. എന്നാല്‍ തിരികെ ഓസ്‌ട്രേലിയയില്‍ വന്ന ശേഷം സോഫിയുടെ ഓരോ നീക്കവും പോലീസ് രഹസ്യമായി നിരീക്ഷിച്ചു. സോഫിയയെ സംശയിക്കുന്നതായോ കേസില്‍ പ്രതിയാണെന്നോ പോലീസ് പറഞ്ഞില്ല. (ഇന്ത്യയില്‍ നിന്നും വ്യത്യസ്തമായി എല്ലാ തെളിവുകളും ലഭിച്ച ശേഷമേ പോലീസ് കേസില്‍ പ്രതികളാക്കൂ. അതുവരെയുള്ള എല്ലാ നീക്കവും പോലീസ് രഹസ്യമാക്കി വയ്ക്കും.

പ്രതികളാകാന്‍ സാധ്യതയുള്ളവരെയും പോലീസ് രഹസ്യമായി നിരീക്ഷിക്കുകയാണ് ചെയ്യുന്നത്.) കാമുകനുമായി സുഖവാസ കേന്ദ്രങ്ങളിലേക്ക് യാത്ര, ഒരുമിച്ച് താമസം എല്ലാം പോലീസ് റെക്കോഡ് ചെയ്തു. സോഫിയയും, കാമുകനുമായുള്ള എല്ലാ ഫോണ്‍ കോളുകളും കോടതി അനുമതിയോടെ പോലീസ് പകര്‍ത്തി. ഇതിനിടെ ഭര്‍ത്താവ് മരിച്ച വിഷമം കണ്ട് മനസലിഞ്ഞ പ്രവാസി മലയാളികള്‍ സോഫിയക്ക് 15 ലക്ഷം രൂപ പിരിച്ചു കൊടുത്തു. അതും സോഫിയ വാങ്ങിയെടുത്തു. ഇപ്പോള്‍ കോടതി വിധിയും കാത്ത് കാമുകനും കാമുകിയും ജയിലില്‍ കഴിയുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രക്ഷാപ്രവർത്തനം പൂർത്തിയായി  (27 minutes ago)

വിമാനം തകർന്നുവീണു, തീപിടുത്തം  (47 minutes ago)

എസ്‌ഐആര്‍...സര്‍വകക്ഷിയോഗം ഇന്നു നടക്കും.  (47 minutes ago)

പ്രതിമാസം 1 ലിറ്റർ വെളിച്ചെണ്ണ ലഭിച്ചിരുന്നത് 2 ലിറ്ററാക്കി  (57 minutes ago)

കത്ത് വൈകിയത് നേട്ടമായി  (1 hour ago)

പാൽവിലയിൽ ചെറിയ വർദ്ധന വരുത്തുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി  (1 hour ago)

നെട്ടോട്ടം ഓടി ഐഎസ്‌ഐ  (1 hour ago)

ഗോപിചന്ദ് പരമാനന്ദ് ഹിന്ദുജ അന്തരിച്ചു...  (1 hour ago)

പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ  (1 hour ago)

മുൻ ദേവസ്വം കമ്മീഷണർ എൻ വാസു പ്രതിപ്പട്ടികയിൽ...  (2 hours ago)

ഐസിസി വനിതാ ടീമിനെ പ്രധാനമന്ത്രി നാളെ കാണും  (9 hours ago)

യുഎഇയിലെ കാറപകടത്തില്‍ 29 കാരന് ദാരുണാന്ത്യം  (9 hours ago)

പാല്‍ വില കൂട്ടുന്നത് തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി  (12 hours ago)

ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു  (12 hours ago)

ശബരിമല പൂജകള്‍ നാളെ മുതല്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം  (12 hours ago)

Malayali Vartha Recommends