Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ജനങ്ങളുടെ വിശ്വസ്തന് നാട്ടിലേക്കുള്ള വഴി തുറക്കാൻ കേന്ദ്രം ഇടപെട്ട് തുടങ്ങി...

31 JANUARY 2018 10:47 AM IST
മലയാളി വാര്‍ത്ത

അറ്റ്ലസ് ജ്വല്ലറി ഉടമയും വ്യവസായിയുമായ അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇടപെടുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ മുഖാന്തരം കേന്ദ്ര സർക്കാർ പ്രശ്നത്തിൽ ഇടപെടുന്നതായി റിപ്പോർട്ട്. അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പിന്റെ ഉടമയും, പ്രമുഖ വ്യവസായിയും സിനിമാ നിർമ്മാതാവുമായ അറ്റ്ലസ് രാമചന്ദ്രൻ 2015 മുതൽ ദുബായിലെ ജയിലിലാണ്. ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട കേസുകളിലാണ് അദ്ദേഹം പിടിയിലായത്. ജയിലിലായി മൂന്നു വർഷമായിട്ടും അദ്ദേഹത്തെ പുറത്തിറക്കാൻ പലവിധ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല.

അറ്റ്ലസ് രാമചന്ദ്രന്റെ മോചനം അനന്തമായി നീളുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനുമായി കാര്യങ്ങൾ ചർച്ച ചെയ്തത്. ദുബായിലെ കേസുകളെ സംബന്ധിച്ചും ബാധ്യതകളെ സംബന്ധിച്ചുമുള്ള മുഴുവൻ വിവരങ്ങളും കുടുംബാംഗങ്ങൾ കുമ്മനം രാജശേഖരന് കൈമാറി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ഇടപെട്ട് അറ്റ്ലസ് രാമചന്ദ്രന്റെ വിഷയം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. അദ്ദേഹത്തിന്റെ ബാധ്യത സംബന്ധിച്ച മുഴുവൻ വിവരങ്ങളും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാംമാധവിനും കൈമാറി.

അറ്റ്ലസ് രാമചന്ദ്രനെതിരെയുള്ള കേസുകൾ ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. അദ്ദേഹത്തിനെതിരെയുള്ള പ്രധാനപ്പെട്ട 12 കേസുകളിൽ 11 എണ്ണവും ഒത്തുതീർപ്പാക്കാൻ എതിർകക്ഷികൾ സമ്മതിച്ചതായി റിപ്പോര്‍ട്ട്‌ . കേസുകൾ ഒത്തുതീർപ്പാക്കി ജയിൽ മോചിതനായി പുറത്തെത്തിയാൽ ബാധ്യതകൾ തീർക്കാനാകുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. അദ്ദേഹത്തിന്റെ വിദേശത്തെയും നാട്ടിലെയും മുഴുവൻ സ്വത്ത് വിവരങ്ങളെക്കുറിച്ച് എതിർകക്ഷികളെ ധരിപ്പിച്ചിട്ടുണ്ട്.

ബാധ്യത തീർക്കുമെന്ന് അറ്റ്ലസ് രാമചന്ദ്രൻ സത്യവാങ്മൂലം നൽകിയാൽ എതിർകക്ഷികളായ ബാങ്കുകൾ കേസുകൾ പിൻവലിക്കുമെന്നാണ് സൂചന. ബാധ്യത തീർക്കാൻ അദ്ദേഹത്തിന് ശേഷിയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ കേസിൽ നിന്ന് പിന്മാറാമെന്ന് ബാങ്കുകളും അറിയിച്ചു. അറ്റ്ലസ് രാമചന്ദ്രനെതിരായ കേസുകൾ പിന്‍വലിക്കുന്നത് സംബന്ധിച്ചുള്ള രേഖകൾ എംബസി വഴി കൈമാറിയതായും വിവരമുണ്ട്. അതേസമയം, രണ്ട് വ്യക്തികളുമായുള്ള കേസുകളിൽ ഇതുവരെ ഒത്തുതീർപ്പായിട്ടില്ല.

ദില്ലിയിൽ താമസിക്കുന്ന ഗുജറാത്ത് സ്വദേശികൾ നൽകിയ കേസുകളാണ് ഒത്തുതീർപ്പാകാത്തത്. ഇവരുമായി നടത്തിയ ആദ്യഘട്ട ചർച്ചകൾ ഫലംകണ്ടില്ലെന്നാണ് റിപ്പോർട്ട്. ഇവരുടെ കേസുകളും പിൻവലിച്ചാൽ മാത്രമേ അറ്റ്ലസ് രാമചന്ദ്രന്റെ മോചനം എളുപ്പമാകുകയുള്ളു. ഗുജറാത്ത് സ്വദേശികളുടെ കേസുകൾ ഒത്തുതീർപ്പാക്കാനുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. ഇവരുമായി മദ്ധ്യസ്ഥർ ചർച്ച തുടരുകയാണെന്നാണ് റിപ്പോർട്ട് . ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റെ ശ്രമഫലമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവും പ്രശ്നത്തിൽ ഇടപെട്ടിരുന്നു. ബിജെപി വിദേശ സെല്ലുകളുടെ ചുമതലയുള്ള അദ്ദേഹം ഗൾഫിലും ഇതുസംബന്ധിച്ച ചർച്ചകൾ നടത്തിയെന്നാണ് വിവരം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (47 minutes ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (50 minutes ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (7 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (7 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (7 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (7 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (7 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (7 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (8 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (8 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (8 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (8 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (8 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (9 hours ago)

Malayali Vartha Recommends