ജോലി വാഗ്ദ്ധാനം ചെയ്ത് സ്ത്രീകളെ കൊള്ളയടിച്ച അറബിക്ക് പണി കിട്ടി
ജോലി വാഗ്ദ്ധാനം ചെയ്ത് സ്ത്രീകളെ കൊള്ളയടിച്ച അറബിയെ പോലീസ് അറസ്റ്റു ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ ജോലി വാഗ്ദ്ധാനം ചെയ്ത് സ്ത്രീകള്‍ അടക്കമുള്ളവരില്‍ നിന്നും പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുന്നവരില്‍ നിന്നും ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്കി. സമാനമായ പരാതിയുടെ അടിസ്ഥാനത്തില്‍ 28കാരനായ അറബ് വംശജനെ അറസ്റ്റ് ചെയ്തതായും ഡയറക്ടറേറ്റ് ഒഫ് ഇന്‍വസ്റ്റിഗേഷന്‍ ആന്‍ഡ് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ തലവന്‍ ബ്രിഗേഡിയര്‍ ജനറല്‍ താരീഖ് ഖല്ഫാന് അല്‍ ഗോല്‍ വ്യക്തമാക്കി.
വലിയ കമ്പനിയില്‍ ഉന്നത ജോലിയുണ്ടെന്ന് വിശ്വസിപ്പിക്കുന്ന രീതിയിലുള്ള പ്രൊഫൈല്‍ പിക്ചര്‍ അപ്ലോഡ് ചെയ്ത് സ്ത്രീകളെ വശത്താക്കുകയായിരുന്നു ഇയാളുടെ രീതി. ആള്‍മാറാട്ടം നടത്തി ആര്‍ക്കും സംശയം തോന്നാത്ത രീതിയിലാണ് ഇയാള്‍ സ്ത്രീകളെ കബളിപ്പിച്ചിരുന്നത്. എന്നാല്‍ ഇയാളുടെ പ്രവര്‍ത്തന രീതിയില്‍ സംശയം തോന്നിയ ചിലരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പിടിയിലാകുന്നത്.
ഇത്തരത്തില്‍ വ്യാജ പേരുകള്‍ ഉപയോഗിച്ച് നിരവധി പേര് തൊഴില്‍ തട്ടിപ്പ് നടത്തുന്നുണ്ട്. തൊഴില്‍ വാഗ്ദ്ധാനങ്ങളില്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ ഉടന്‍ പൊലീസിനെ അറിയിക്കണമെന്നും താരീഖ് ഖല്ഫാന് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha