Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

അറ്റ്‌ലസ് രാമചന്ദ്രന്റെ ജയില്‍ മോചനം പുതിയ വഴിത്തിരിവുണ്ടാകുമ്പോൾ ആഹ്ളാദത്തിമിർപ്പിൽ ഭാര്യ ഇന്ദിരാ രാമചന്ദ്രനും കുടുംബാംഗങ്ങളും...

01 FEBRUARY 2018 10:06 AM IST
മലയാളി വാര്‍ത്ത

ഉന്നത മലയാളി പ്രവാസി വ്യവസായിയുടെയും പ്രമുഖ ജുവലറി ഗ്രൂപ്പിന്റെയും നീരസത്തിനു വിധേയനായി ജയില്‍ മോചനം അസാധ്യമെന്നു കരുതിയിരിക്കെ കേസിലുണ്ടായ പുതിയ വഴിത്തിരിവില്‍ ഭാര്യ ഇന്ദിരാ രാമചന്ദ്രനും കുടുംബാംഗങ്ങള്‍ക്കും ഏറെ ആഹ്ലാദം. മന്ത്രി സുഷമാ സ്വരാജിനും എന്‍.ആര്‍.ഐ. സെല്‍ കണ്‍വീനര്‍ ഹരികുമാറിനും പ്രവാസി സംഘടനകള്‍ക്കും അവര്‍ നന്ദി പറയുന്നു.

ജയില്‍ മോചനം സാധ്യമാകണമെങ്കില്‍ ഇനിയും ഏറെ കടമ്പകളുണ്ടെന്ന കാര്യം അവര്‍ക്കറിയാം. ഇന്നത്തെ നിലയില്‍ കുറച്ചു വര്‍ഷം കൂടി ജയിലില്‍ കഴിയേണ്ടി വന്നാല്‍ ജീവനോടെ അദ്ദേഹത്തിനു പുറത്തിറങ്ങാന്‍ കഴിയില്ലായിരുന്നെന്ന് ഇന്ദിര പറഞ്ഞു. യു.എ.ഇയില്‍ തടവറയില്‍ കഴിയുന്ന ജ്വല്ലറി ഉടമയും വ്യവസായിയുമായ അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ഇടപെടുകയാണ്. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നേരിട്ട് നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് രാമചന്ദ്രന്‍ പുറംലോകം കാണുമെന്ന് ഉറപ്പായത്.

ആരോഗ്യനില മോശമായ രാമചന്ദ്രനെ എത്രയും വേഗം മോചിപ്പിച്ച് നാട്ടില്‍ കൊണ്ടുവന്ന് വിദഗ്ധ ചിസിത് നല്‍കാനാണ് കുടുംബവും ആഗ്രഹിക്കുന്നത്. രാമചന്ദ്രന്റെ മോചനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായി ഇടപെടല്‍ ഉണ്ടാകാതെ വന്നതോടെ കുടുംബം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ കണ്ട് അപേക്ഷ നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാരിന് നല്‍കിയ ഈ അപേക്ഷ പരിഗണിച്ച് യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡറും ബി.ജെ.പി എന്‍.ആര്‍.ഐ ഘടകവും നടത്തിയ പരിശ്രമങ്ങളാണ് മോചനത്തിന് വേഗത കൂട്ടിയതെന്നും റിപ്പോര്‍ട്ടുണ്ട്.

ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ രാം മാധവ് ദുബായില്‍ നേരിട്ടെത്തി വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇന്ത്യന്‍ സ്ഥാനപതി നേരിട്ടാണ് ബാങ്കുകളുമായി ചര്‍ച്ച നടത്തിയത്. രാമചന്ദ്രന്‍ വായ്പ എടുത്ത യു.എ.ഇയിലെ 22 ബാങ്കുകള്‍ നല്‍കിയ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇനി ഒരു കേസ് കൂടി മാത്രമാണ് അവശേഷിക്കുന്നത്. ജയില്‍ മോചിതനായാല്‍ ഈ കടം തീര്‍ക്കാനാകുമെന്ന ഉറപ്പും നല്‍കിയിട്ടുണ്ട്. ബാങ്കുകള്‍ മാത്രമല്ല, ആറ് വ്യക്തികളും രാമചന്ദ്രനെതിരെ പരാതി നല്‍കിയിരുന്നു.

ഇതില്‍ പാകിസ്താനികളും ഉത്തരേന്ത്യക്കാരുമുണ്ട്. ഇവരില്‍ ഒരാളൊഴികെ മറ്റെല്ലാവരുമായി ധാരണയില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. അതേസമയം, യു.എ.ഇ വിട്ടുപോകാന്‍ രാമചന്ദ്രന് അനുമതിയില്ല. അവിടെതന്നെ താമസിച്ചു കടം വീട്ടാമെന്നാണ് ഉറപ്പ്. 3.40 കോടി ദിര്‍ഹത്തിന്റെ രണ്ട് ചെക്കുകള്‍ മടങ്ങിയതിനെ തുടര്‍ന്ന് മൂന്നു വര്‍ഷത്തേക്കാണ് രാമചന്ദ്രനെ യു.എ.ഇ കോടതി ശിക്ഷിച്ചത്. 2015 ഓഗസ്റ്റ് മുതല്‍ അദ്ദേഹം ജയിലിലാണ്. ഇതോടെ ആയിരം കോടി രൂപയുടെ വായ്പാതിരിച്ചടവും മുടങ്ങിയിരുന്നു.

രാമചന്ദ്രന്റെ പ്രായവും മറ്റു കേസുകളൊന്നും അദ്ദേഹത്തിന്റെ പേരിലില്ലാത്തതും അനുകൂല ഘടകമാണ്. ഒരു ബാങ്ക് കൂടി കേസ് പിന്‍വലിക്കാന്‍ തയ്യാറായാല്‍ രണ്ടു ദിവസത്തിനകം രാമചന്ദ്രന്‍ പുറത്തിറങ്ങും. ബാധ്യത തീര്‍ക്കാനുള്ള ആസ്തി രാമചന്ദ്രനുണ്ടെന്ന് യു.എ.ഇ സര്‍ക്കാരിന് സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിന് യു.എ.ഇ.യിലെ ബാങ്ക് അധികൃതര്‍ ഇന്ത്യയിലേക്ക് വരുമെന്നും റിപ്പോര്‍ട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (47 minutes ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (50 minutes ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (7 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (7 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (7 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (7 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (7 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (7 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (8 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (8 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (8 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (8 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (8 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (9 hours ago)

Malayali Vartha Recommends