Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം

വിദേശത്ത് മരിക്കുന്നവരുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നു

21 AUGUST 2014 10:43 AM IST
മലയാളി വാര്‍ത്ത.

വിദേശത്ത് വെച്ച് മരണപ്പെടുന്നവരുടെ വിവരങ്ങള്‍ നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ലഭ്യമാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.owrc.in ല്‍ ലഭ്യമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ വൃത്തങ്ങള്‍ വ്യക്തമാക്കി. 

യു.എ.ഇ. ഉള്‍പ്പെടെ പതിനേഴ് വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളിലാണ് പുതിയ സേവനം ലഭ്യമാക്കിയിരിക്കുന്നത്. പുതിയ സംവിധാനത്തില്‍, ഉപയോഗിക്കുന്ന ആളിന്റെയും വിദേശത്ത് മരണപ്പെട്ട ആളിന്റെയും തിരിച്ചറിയല്‍ വിവരണങ്ങള്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്താല്‍ റഫറന്‍സ് നമ്പര്‍ ലഭ്യമാകും. പിന്നീട് ഈ നമ്പര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ സംവിധാനത്തില്‍ പരിശോധിച്ചാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ ലഭ്യമാവും. 
സാധാരണ മരണം നടന്നാല്‍ മൃതദേഹം നാട്ടില്‍ കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ വളരെ സുതാര്യമാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ ടി.പി.സീതാറാം പറഞ്ഞു. വിദേശങ്ങളില്‍ ഇന്ത്യക്കാര്‍ മരണപ്പെട്ടാല്‍ ബന്ധുക്കള്‍ രാഷ്ട്രീയ നേതാക്കള്‍ വഴിയാണ് ഇപ്പോള്‍ വിവരങ്ങള്‍ അന്വേഷിക്കുന്നതും സമ്മര്‍ദം ചെലുത്തുന്നതും. പുതിയ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടപടിക്രമങ്ങള്‍ എവിടെ വരെയായി എന്ന് കൃത്യമായി എംബസി വഴി അറിയിക്കാന്‍ സാധിക്കുമെന്ന് അംബാസഡര്‍ പറഞ്ഞു. 
പ്രവാസലോകത്തെ മരണങ്ങളെ പല രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. ഹൃദയാഘാതമോ ക്ഷീണമോ മൂലം താമസസ്ഥലത്ത് നിന്നുണ്ടാവുന്ന മരണം, വാഹനാപകടങ്ങള്‍, ദുരൂഹസാഹചര്യത്തിലുള്ള മരണം, സ്വാഭാവികമായി ആസ്പത്രികളില്‍ നിന്ന് നടക്കുന്നവ എന്നിങ്ങനെ പ്രവാസികള്‍ക്കിടയിലെ മരണത്തെ പലതരത്തില്‍ തിരിക്കാം. ഇവയില്‍ ആസ്പത്രിയില്‍ വച്ച് നടക്കുന്ന സ്വാഭാവിക മരണങ്ങള്‍ അല്ലാത്തവയ്‌ക്കെല്ലാം പോലീസ് ഡോക്ടറുടെ പ്രത്യേക പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള തുടര്‍ നടപടികള്‍ സാധ്യമാവുകയുള്ളൂ. പലപ്പോഴും ഈ സമയം നാട്ടിലുള്ള ബന്ധുക്കള്‍ക്ക് മൃതദേഹവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാവുക പ്രയാസവുമാണ്. 
പുതിയ ഓണ്‍ലൈന്‍ സേവനപ്രകാരം റഫറന്‍സ് നമ്പര്‍ ലഭ്യമായാല്‍, നാട്ടിലേക്ക് മൃതദേഹം കയറ്റി അയയ്ക്കുന്നത് വരെയുള്ള എല്ലാ വിവരങ്ങളും ഇന്ത്യന്‍ എംബസി അധികൃതര്‍ മെസേജ്, മെയില്‍ സംവിധാനങ്ങളിലൂടെ നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ലഭ്യമാക്കും. 

ഓണ്‍ലൈന്‍ സംവിധാനത്തില്‍ അപേക്ഷ കൃത്യമായി പൂരിപ്പിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ടോള്‍ ഫ്രീ നമ്പരായ 1800113090 ല്‍ വിളിച്ച് ഓവര്‍സീസ് വര്‍ക്കേഴ്‌സ് റിസോഴ്‌സ് സെന്ററില്‍ വിവരങ്ങള്‍ തിരക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (27 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (35 minutes ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (1 hour ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (1 hour ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (2 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (2 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (2 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (2 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (2 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (3 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (3 hours ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (3 hours ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (3 hours ago)

ശൈഖ് മുഹമ്മദിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പ്രിയപത്നി!! സ്നേഹാദരവുമായി ദുബായ് ഭരണാധികാരിയുടെ വൈറൽ കുറിപ്പ് മനോഹരമായ സമ്മാനം  (3 hours ago)

Malayali Vartha Recommends