Widgets Magazine
06
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിപ്പൂരിൽ വൻ സംഘർഷം...കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം


എലിശല്യം രൂക്ഷമായതിനെ തുടർന്ന് എലിവിഷം വയ്ക്കുന്നതിനിടെ തെറിച്ച് ഗ്ലാസില്‍ വീണു; പിന്നാലെ മരണം എത്തിയത് ആ ചെറിയ പിഴവിൽ...


സംസ്ഥാന സര്‍ക്കാര്‍, കൈവിട്ടു കളയുന്നത് കൊല്ലത്തിന് ലഭിക്കേണ്ടിയിരുന്ന 600 കോടിയുടെ മെഡിക്കല്‍ കോളേജ് പദ്ധതി...പ്രേമചന്ദ്രനോടുള്ള രാഷ്ട്രീയ പകപോക്കല്‍..ആരോഗ്യ മന്ത്രി കീറിയെറിഞ്ഞു..

നാട്ടിൽ സ്വന്തമായി ഒരു വീടും കുറച്ചു സ്ഥലവും ; പ്രവാസികൾ നാട്ടിൽ സ്ഥലം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

15 MARCH 2018 02:20 PM IST
മലയാളി വാര്‍ത്ത

എല്ലാ പ്രവാസികളുടെയും സ്വപ്നമാണ് നാട്ടിൽ സ്വന്തമായി ഒരു വീടും കുറച്ചു സ്ഥലവും. മരുഭൂമിയിൽ വിയർപ്പൊഴുക്കി കഷ്ട്ടപ്പെട്ടു സമ്പാദിക്കുന്ന പണം കൊടുത്ത് വീടും സ്ഥലവും വാങ്ങുന്നതിനു മുൻപ് അൽപം സൂക്ഷിച്ചാൽ പിന്നെ ദു:ഖിക്കേണ്ടി വരില്ല.

അതിനായി ആദ്യം വാങ്ങാൻ പോകുന്ന വസ്തു വീട് വച്ച് താമസിക്കാൻ ആണോ അതോ വാണിജ്യ ആവശ്യത്തിന് ഉള്ളതാണോ എന്ന് തീരുമാനിക്കുക, കാരണം വാണിജ്യ ആവിശ്യത്തിനുള്ള സ്ഥലത്ത് വീട് വെക്കുവാൻ പാടുള്ളതല്ല. പല പ്രവാസി മലയാളികൾക്കും അറിയാത്ത ഒരു കാര്യമാണ് വിദേശ ഇന്ത്യക്കാർക്ക് ഇന്ത്യയിൽ സ്വന്തമായി കൃഷിഭൂമി/തോട്ടം/ഫാം ഹൗസ് എന്നിവ വാങ്ങാൻ പാടില്ല എന്നത്. അതിനാൽ നിങ്ങൾ വാങ്ങാൻ പോകുന്ന സ്ഥലം കൃഷിഭൂമി ആണോ എന്ന് പരിശോധിക്കുക. പക്ഷെ ഇന്ത്യയിൽ തിരിച്ചു വന്നതിന് ശേഷം കൃഷി ഭൂമി/ തോട്ടം/ഫാംഹൗസ് എന്നിവ വാങ്ങുന്നതിന് തടസമില്ല.

ഇനി വേറൊരു പ്രശ്നമാണ് വസ്തു ബ്രോക്കർമാരും, വസ്തു ഉടമസ്ഥരും. അവരെ ഒരിക്കലും കണ്ണുമടച്ച് വിശ്വസിക്കരുത്. സബ് രജിസ്ട്രർ ഓഫീസിൽ പോയി ആധാരം കൃത്യമായും പരിശോധിക്കുക.കാരണം വസ്തു വാങ്ങിയതിന് ശേഷം നൂലാമാലകൾ ഓരോന്നായി ഉയർന്നു വരാൻ അനുവദിക്കരുത്. വസ്തു വിൽക്കുന്ന വ്യക്തിതന്നെ ആണോ വസ്തുവിന്റെ യഥാർത്ഥ ഉടമസ്ഥൻ എന്ന് പരിശോധിക്കുക. വിൽക്കാൻ ഉദ്ദേശിക്കുന്ന വ്യക്തിയുടെ കൈയിൽ ഈ വസ്തു, സ്ഥലം എങ്ങനെ വന്നു എന്ന് ചോദിച്ചു മനസിലാക്കണം. പറ്റുമെങ്കിൽ വസ്തുവിന്റെ മുൻആധാരം പരിശോധിക്കുക. ഇതുകൂടാതെ വസ്തുവിന്റെ ബാധ്യത സർട്ടിഫിക്കറ്റ് സബ് രജിസ്റ്റർ ഓഫീസിൽ നിന്നും വാങ്ങി പരിശോധിക്കുക. പറ്റുമെങ്കിൽ 25-30 വർഷത്തെ സർട്ടിഫിക്കറ്റ് പരിശോധിക്കുക, ഇതിൽ നിന്നും നിങ്ങൾ വാങ്ങാൻ പോകുന്ന സ്ഥലം/വസ്തു ഏതെങ്കിലും ബാങ്ക് ലോൺ, മറ്റു ധനകാര്യ സ്ഥാപനങ്ങളിലോ ഗ്യാരണ്ടിയായി കൊടുത്തിടുണ്ടോ എന്നു മനസിലാക്കാം. വസ്തുവിന്റെ പേരിൽ മുൻപ് ലോൺ ഉണ്ടായിട്ടുണ്ടെങ്കിൽ ഉടമസ്ഥരിൽ നിന്നും വിടുതൽ സർട്ടിഫിക്കറ്റ് ചോദിച്ചു വാങ്ങുക. സ്ഥലം/വസ്തു കൃത്യമായി അളന്നുതിട്ടപ്പെടുത്തുക. പലപ്പോഴും ആധാരത്തിൽ പറയുന്ന സ്ഥലം യഥാർത്ഥത്തിൽ ഉണ്ടായിരിക്കണം എന്ന് ഇല്ല. ലാൻഡ് ആണെങ്കിൽ ഒരു സർവേയറെ കൊണ്ടുവന്ന് അളന്ന് അതിരു തിരിക്കുക. ഇത് ഭാവിയിലെ അതിരു തർക്കത്തിൽ നിന്ന് ഒഴിവാക്കുന്നതിന് സഹായിക്കും. വസ്തുവിന്റെ യഥാർത്ഥ മാർക്കറ്റ് വില ചോദിച്ചു മനസിലാക്കിയിരിക്കണം കാരണം വസ്തു ഇടപാടുകാർ അനാവശ്യമായി വിലകൂട്ടാൻ സാധ്യത ഉണ്ട്.

ഫ്‌ളാറ്റ്/വില്ല എന്നിവ ബിൽഡറിൽ നിന്ന് വാങ്ങുമ്പോൾ അവർ മുൻപ് ചെയ്ത പ്രൊജക്ടുകൾ നേരിട്ട് പോയി കാണുക. നിങ്ങൾ വാങ്ങാൻ പോകുന്ന പ്രൊജക്ട് ഏതെങ്കിലും ധനകാര്യ സ്ഥാപനം/ ബാങ്ക് ഫിനാൻസ് കൊടുത്തിട്ടുണ്ടോ എന്നു മനസിലാക്കുക. പ്രത്യേകിച്ച് ബാങ്ക് ആണ് ഫിനാൻസ് ചെയ്തതെങ്കിൽ വേറെ ബാധ്യതകൾ ഒന്നും തന്നെ ഉണ്ടായിരികില്ല. കാർ പാർക്കിങ് ഇടം, മെയ്ന്റനൻസ് ഫീസ് എന്നിവ ചോദിച്ചു മനസിലാക്കണം. നിങ്ങൾ വസ്തു/സ്ഥലം വാങ്ങാൻ അഡ്വാൻസ് പണം കൊടുക്കുന്നതിനു മുൻപ് ഇന്ത്യൻ റജിസ്‌ട്രേഷൻ ആക്ട് 1908 പ്രകാരം മുദ്രപത്രത്തിൽ രണ്ടു കക്ഷികളും ഒപ്പുവെക്കുക.
പണം കഴിയുന്നതും ചെക്ക് /ഡി ഡി ആയി കൊടുക്കുക. ഇത് ഭാവിയിലെ നിയമകുരുക്കുകളിൽ നിന്നും നിങ്ങളെ അകറ്റി നിർത്തും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

16കാരിയുടെ ആത്മഹത്യ; കൊറിയൻ കാമുകനല്ല; മരണ കാരണം!!! ഒളിക്യമറയ്ക്ക് പിറകിൽ!!!  (23 minutes ago)

രാഹുലിന്റെ ശക്തി ഫെനികും ദേ ക്യാനഡക്കാരി ഡൽഹിൽ പരാതി കൂട്ടിയിട്ട് കത്തിച്ചു..! രാഹുൽ കോൺഗ്രസിലേക്ക് ..!  (3 hours ago)

ഖമേനി പേടിക്കണം.... ട്രംപിന്റെ അന്ത്യശാസനം രണ്ടാം യുദ്ധത്തിന് മണിക്കൂറുകൾ..? അമേരിക്ക V/S ഇറാൻ ഉറ്റുനോക്കി ലോകം  (3 hours ago)

കാറിന് തീപിടിച്ച് ഒരു മരണം... നാല് പേർ പൊള്ളേറ്റ് ആശുപത്രിയിൽ  (6 hours ago)

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൺ ട്രാൻസ്പ്ലാന്റേഷൻ യാഥാർത്ഥ്യമാകുന്നു....  (6 hours ago)

താമസസ്ഥലത്ത് ഉറക്കത്തിനിടെ നെഞ്ച് വേദന ...  (6 hours ago)

ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥയ്ക്ക് ഇന്ന് ആരംഭം...കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി നയിക്കുന്ന വികസന മുന്നേറ്റ യാത്ര ഇന്ന് പത്തനംതിട്ടയില്‍ നിന്ന് ആരംഭി  (6 hours ago)

പ്രതിയായ മുസ്ലീം ലീഗ് നേതാവ് ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും....  (6 hours ago)

വിഡി സതീശൻ നയിക്കുന്ന കേരള പര്യടനത്തിന് ഇന്ന് തുടക്കം...  (7 hours ago)

അപ്രതീക്ഷിത സ്ഥാനമാനങ്ങൾ, ധനനേട്ടം! മേടം രാശിക്കാർക്ക് ഇന്ന് സർവ്വകാര്യ വിജയം!  (7 hours ago)

ആര്‍സിബിയുടെ രണ്ടാം കിരീട നേട്ടം....  (7 hours ago)

ആഡംബര കാർ ബൈക്കിലിടിച്ച് രണ്ട് പേർക്ക് പരുക്ക്..  (7 hours ago)

ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും...  (8 hours ago)

മണിപ്പൂരിൽ സ്ഥിതിഗതികള്‍ കൂടുതൽ സങ്കീര്‍ണമാവുന്നു  (8 hours ago)

വയനാട്ടില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു, യുവാവിന് ദാരുണാന്ത്യം  (14 hours ago)

Malayali Vartha Recommends