ചുട്ടുപൊള്ളുന്ന വെയിലിൽ മരുഭൂമികളിലൂടെ കിലോമീറ്ററുകളോളം സഞ്ചരിച്ച് റമദാൻ കിറ്റ് വിതരണം ; പുണ്യമാസത്തിൽ മണലാരണ്യങ്ങളിലെ നിരാലംബർക്ക് കാരുണ്യത്തിന്റെ സ്പർശവുമായി പ്രവാസി മലയാളി ഫെഡറേഷൻ

റിയാദ്: പ്രവാസി മലയാളി ഫെഡറേഷൻ സൗദി നാഷണൽ കമ്മിറ്റിയുടെ വിവിധ യൂണിറ്റുകളിൽ നടക്കുന്ന റമദാൻ കിറ്റ് വിതരണത്തിന്റെ ഭാഗമായി റിയാദിലെ ജനാദ്രിയ, തുമാമ ഭാഗങ്ങളിലുള്ള മരുഭൂമിയുടെ ഉൾപ്രദേശങ്ങളിൽ പി.എം.എഫ് റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റമദാൻ കിറ്റ് വിതരണം നടന്നു.
അരി, എണ്ണ, സവാള, കിഴങ്ങു തുടങ്ങി അനവധി പലവ്യഞ്ജനങ്ങൾ അടങ്ങുന്നതാണ് റമദാൻ കിറ്റ്. ഉച്ചക്ക് ഒരു മണിക്ക് റിയാദിൽ നിന്നും കുട്ടികൾ അടക്കം പുറപ്പെട്ട സംഘം കിലോമീറ്ററുകളോളം മരുഭൂമികളിലൂടെ യാത്ര ചെയ്ത വിവിധ രാജ്യക്കാരായ ആട്ടിടയന്മാരെയും ഒട്ടകങ്ങളെ മേയ്ക്കുന്നവരെയും കണ്ടെത്തിയാണ് കാരുണ്യത്തിന്റെ റമദാൻ കിറ്റ് വിതരണം നടത്തിയത്.
മരുഭൂമിയിലെ കിറ്റ് വിതരണത്തിന് പെരിഡോനോളജിസ്റ് ഡോ.ഫുവാദ് ലത്തീഫ്, പ്രിൻസസ് നൂറയിലെ ഡോ.ഹസീന ഫുവാദ് എന്നിവർ പങ്കാളികളായി . മഗ്‌രിബ് നമസ്‍കാരവും ഇഫ്തറും മരുഭൂമിയിലെ ആട്ടിടയന്മാരോടൊത്തു നടത്തിയപ്പോൾ മരുഭൂമിയിലെ യാത്രയിൽ പങ്കെടുത്തവർക്ക് പ്രത്യേകിച്ച് കുട്ടികൾക്കും സ്ത്രീകൾക്കും വേറിട്ടൊരനുഭവമായി മാറി.
പി .എം.എഫ് ഗ്ലോബൽ പ്രസിഡന്റ് റാഫി പാങ്ങോട്, നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ, ചാരിറ്റി കൺവീനർ അസ്‌ലം പാലത്ത്, റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഷാജഹാൻ ചാവക്കാട്, രാജു പാലക്കാട്, അലോഷ്യസ്, ജോർജ് മാക്കുളം ജോൺസൺ, സാമുവൽ, റൗഫ് ആലപിടിയൻ, ബിനു .കെ .തോമസ്, വിക്കി സാമുവൽ, ജിബിൻ കൊച്ചി, വനിത സംഘം ഭാരവാഹികളായ നമിഷ അസ്‌ലം, റാഷിദ ഷിബു എന്നിവർ നേതൃത്വം കൊടുത്തു.
https://www.facebook.com/Malayalivartha