പൊന്നാനി പ്രഭയിൽ തിളങ്ങി ജിദ്ദ ;പൊന്നാനി കൂട്ടായ്മയുടെ രണ്ടാം വാർഷികം ഒരുമ 2018 വിപുലമായി ആഘോഷിച്ചു

റിയാദ്: പൊന്നാനി കൂട്ടായ്മയുടെ രണ്ടാം വാർഷികം ഒരുമ 2018 വിപുലമായി ആഘോഷിച്ചു. സാംസ്‌കാരിക സമ്മേളനം എംബസ്സി ഫാസ്റ്റ് സെക്രട്ടറി വി. നാരായണൻ ഉദ്‌ഘാടനം ചെയ്‌തു. ഫോർക്ക ജനറൽ കൺവീനർ സനൂപ് പയ്യന്നൂർ, പൊന്നാനി ജിദ്ദ കൂട്ടായ്മ പ്രതിനിധി സുലൈമാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഹയിൽ പ്രതിനിധി നൗഷാദ് അഴിക്കൽ, ദമാം പ്രതിനിധി ജബ്ബാർ, ജിദ്ദ പ്രതിനിധി കബഡി കോയ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പ്രോഗ്രാം കമ്മിറ്റി കൺവീനർ അബ്ദുൽഖാദർ സമ്മേളനത്തിന് നേതൃത്വം നൽകി. വിവിധ കമ്മിറ്റികൾക്ക് അബൂബക്കർ (ഫുഡ്), നസ്റുദ്ധിൻ (സ്പോർട്സ്), മുഹമ്മദ് കുട്ടി (ഗതാഗതം) എന്നിവർ നേതൃത്വം കൊടുത്തു .
പൊതുയോഗത്തിൽ സംഘടനാ റിപ്പോർട്ട് (ഷംസു പൊന്നാനി), സാമ്പത്തിക റിപ്പോർട്ട് (അബ്ദുൽ കരിം) എന്നിവർ അവതരിപ്പിച്ചു. റസൂൽ സലാം അധ്യക്ഷത വഹിച്ച യോഗം രക്ഷാധികാരി ഹനീഫ എം.കെ ഉദ്‌ഘാടനം ചെയ്തു. കെ.വി. ബാബ, ജാഫർ എന്നിവർ ആശംസകൾ അർപ്പിച്ചു. എം.ഷഫീക് സ്വാഗതവും ഹുസൈൻ നന്ദിയും പറഞ്ഞു. ആസിഫ കൊലപാതകത്തിൽ പൊതുയോഗം പ്രതിഷേധിച്ചു.
ട്രാൻസിറ്റ് കോഫ് സ്പോൺസർ ചെയ്ത കബഡി മത്സരത്തിൽ കബഡി കോയ നേതൃത്വം നൽകിയ ബത്ത ടീം ഒന്നാം സ്ഥാനവും ജബ്ബാർ നേതൃത്വം നൽകിയ ഹറാജ്ജ് ടീം രണ്ടാം സ്ഥാനവും നേടി. വടംവലിയിൽ ജബ്ബാർ, എം.സാദിക്ക് എന്നിവർ നേതൃത്വം കൊടുത്ത ടീമുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. വൈകുന്നേരം നടന്ന ഇശൽസന്ധ്യയിൽ സത്താർ മാവൂർ നേതൃത്വം നൽകി. ' മാണിക്യ മലരായ പൂവി ' എന്ന ഗാനത്തിന്റെ രചയിതാവ് അബ്ദുൽ ജബ്ബാറിനെ രക്ഷാധികാരി ഹനീഫ എം കെ പൊന്നാട അണിയിച്ച് ആദരിച്ചു. ജീവകാരുണ്യ കൂപ്പൺ നറുക്കെടുപ്പിൽ അസീസ് കോഴിക്കോട്, ഹംസക്കുട്ടി, സാലിഹ് എന്നിവർ സമ്മാനങ്ങൾക്ക് അർഹരായി.
https://www.facebook.com/Malayalivartha