ദുബൈയിലെ വിമാനത്താവളങ്ങളില്‍ ക്ലൗഡ് ബേസ്ഡ് വിമാന വിവര ബോര്‍ഡ്

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലും ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലും 'ക്ലൗഡ് ബേസ്ഡ്' വിമാന വിവര ബോര്‍ഡ് സ്ഥാപിച്ചു. ഇത്തരമൊരു സംവിധാനം മിഡില്‍ ഈസ്റ്റ് മേഖലയില്‍ ഏര്‍പ്പെടുത്തുന്നത് ആദ്യമായാണ്.
സാംസങ് ഇലക്ട്രാണിക്‌സ്, എയര്‍പോര്‍ട്ട് ലാബ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് ഈ അത്യാധുനിക സംവിധാനം ഒരുക്കിയത്. പദ്ധതിയുടെ ഭാഗമായി 2700 പ്രദര്‍ശന ബോര്‍ഡുകളാണ് മാറ്റി സ്ഥാപിച്ചത്.
വിമാനത്താവളങ്ങളുടെ വികസനത്തിന് സ്മാര്‍ട്ട് സാങ്കേതിക വിദ്യയുടെ ഉപയോഗം മികച്ച മാര്‍ഗമാണെന്ന് ദുബൈ വിമാനത്താവള അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha