സ്വകാര്യ മേഖലയിലെ മൊത്തം ജോലിക്കാരില്‍ അഞ്ച് ശതമാനം സ്വദേശികളായിരിക്കുമെന്ന രീതിയില്‍ യു.എ.ഇ തൊഴില്‍ നിയമത്തില്‍ മാറ്റം വരുത്തുമെന്ന് ഫെഡറല്‍ നാഷനല്‍ കൗണ്‍സിലില്‍ മന്ത്രി

യു.എ.ഇ മാനവ വിഭവശേഷി സ്വദേശിവത്കരണ വകുപ്പ് മന്ത്രി നാസര്‍ ഥാനി ആല്‍ ഹമീലി, അവിടത്തെ തൊഴില്‍ നിയമത്തില്‍ മാറ്റമുണ്ടാകുമെന്ന് ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ (എഫ്.എന്‍. സി) യോഗത്തില്‍ അറിയിച്ചു. യു.എ.ഇ നേതൃത്വം, പൗരന്മാര്‍, സ്വകാര്യ മേഖല എന്നിവരുടെ ആവശ്യങ്ങള്‍ സഫലമാക്കാന്‍ വേണ്ടിയാണ് നിയമത്തില്‍ മാറ്റം വരുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എഫ്.എന്‍ സിയില്‍ മാനവ വിഭവശേഷി നയത്തെ കറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എന്നാല്‍, മാറ്റത്തിനുള്ള സമയപരിധി അദ്ദേഹം വ്യക്തമാക്കിയില്ല. ദേശീയ അജണ്ട സൂചകത്തിന് അനുസൃതമായി, പ്രത്യേകിച്ച് സ്വകാര്യ മേഖലയിലെ മൊത്തം ജോലിക്കാരില്‍ അഞ്ച് ശതമാനം സ്വദേശികളായിരിക്കുക എന്നതാണ് നിയമമാറ്റത്തിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
എണ്ണ യുഗത്തിന് ശേഷമുള്ള എല്ലാ അടിസ്ഥാന ആവശ്യങ്ങളെയും തൃപ്തിപ്പെടുത്തുന്നതായിരിക്കും നിയമമെന്നും അദ്ദേഹം അറിയിച്ചു. 2021-ഓടെ സ്വദേശികളില്‍ 50 ശതമാനം പേര്‍ക്ക് സ്വകാര്യ മേഖലകളില്‍ ജോലി നല്‍കുക, സ്വകാര്യ മേഖലാ ജീവനക്കാരില്‍ അഞ്ച് ശതമാനവും യു.എ.ഇയിലെ മൊത്തം ജീവനക്കാരില്‍ ആറ് ശതമാനവും സ്വദേശികളായിരിക്കുക തുടങ്ങിയവയാണ് സ്വദേശിവത്കരണ നടപടികളിലൂടെ ലക്ഷ്യമിടുന്നത്. 2000 സ്വകാര്യ കമ്പനികളില്‍ തെരഞ്ഞെടുക്കപ്പട്ട 400 തസ്തികകളില്‍ നിലവില്‍ നിയമനത്തിന് സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കുന്നതായി മന്ത്രി പറഞ്ഞു. യു.എ.ഇയുടെ തൊഴില്‍ വിപണിയില്‍ സ്വദേശിവത്കരണ നയങ്ങളും പദ്ധതികളും പരിപാടികളും നടപ്പാക്കുന്നതിന് നിയമസംവിധാനം വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം എഫ്.എന്‍.സി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha