ട്രംപ് ഭരണകൂടത്തിന് കീഴില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് കാത്തിരിക്കുന്നത് നരകം ; മാതൃരാജ്യത്ത്കുറ്റകൃത്യങ്ങൾ ചെയ്ത ശേഷം അമേരിക്കയ്ക്ക് നാടുവിടുന്നവർ ജാഗ്രത

അനധികൃത കുടിയേറ്റക്കാര്‍ക്ക് നേരെ കടുത്ത ശിക്ഷ നടപടികളുമായി ട്രംപ് ഭരണകൂടം. ടെക്സാസിലെ ഫെഡറല്‍ കോടതിയില്‍ അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ വിചാരണ ചെയ്യുന്ന ചിത്രം ചോര്‍ന്നതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച ആശങ്കകള്‍ വർധിച്ചിരിക്കുന്നത്. കോടതി മുറിയില്‍ ഓറഞ്ച് ജമ്ബ് സ്യൂട്ട് ധരിപ്പിച്ച് കൈകാലുകള്‍ ബന്ധിപ്പിച്ച നിലയിലാണ് കുടിയേറ്റക്കാരെ നിരത്തി നിര്‍ത്തിയിരിക്കുന്നത്.
മാതൃരാജ്യത്ത്കുറ്റകൃത്യങ്ങൾ ചെയ്ത ശേഷം അമേരിക്കയ്ക്ക് നാടുവിടുന്നവർക്ക് കടുത്ത നടപടിയിലൂടെ മുന്നറിയിപ്പേകുകയാണ് ട്രംപ് ഭരണകൂടം. പുതിയ സംവിധാനങ്ങള്‍ അനുസരിച്ച് ഇത്തരക്കാരെ അസൈലം അപേക്ഷയ്ക്ക് മുൻപ് ക്രിമിനല്‍ കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് ഇവരെ യാതൊരു മനുഷ്യത്വവുമില്ലാതെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യും.
ഓരോ ആഴ്ചയും യുഎസ്-മെക്സിക്കോ അതിര്‍ത്തി കടന്ന് ആയിരക്കണക്കിന് കുടിയേറ്റക്കാരാണ് യുഎസിലേക്ക് എത്തുന്നത്. തുടര്‍ന്ന് ഉടനടി അവര്‍ യുഎസില്‍ അസൈലം തേടുന്നുമുണ്ട്. ഇത്തരത്തില്‍ അനധികൃതമായി അതിര്‍ത്തി കടന്നെത്തുന്ന ഓരോ കുടിയേറ്റക്കാരന്റെ മേലും പുതിയ '' സീറോ ടോളറന്‍സ് പോളിസി'' അനുവര്‍ത്തിക്കുമെന്നും അത് പ്രകാരം അവര്‍ അസൈലത്തിന് അപേക്ഷിക്കുന്നതിന് മുമ്ബ് തന്നെ കുറ്റം ചുമത്തുമെന്നുമാണ് കഴിഞ്ഞ മാസം അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് പ്രഖ്യാപിച്ചിരുന്നത്. ഏപ്രിലില്‍ 50,924 പേരെയായിരുന്നു രേഖകളില്ലാതെ അതിര്‍ത്തി കടന്ന് യുഎസിലേക്ക് വന്നതിന്റെ പേരില്‍ തടഞ്ഞ് വച്ചത്. ഇതില്‍ രക്ഷിതാക്കളില്ലാതെ എത്തിയ 4314 കുട്ടികളും ഉള്‍പ്പെടുന്നു. 9647 കുടുംബങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നുവെന്നാണ് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പട്രോള്‍ വെളിപ്പെടുത്തുന്നത്.
കുറ്റകൃത്യങ്ങളാല്‍ വീര്‍പ്പ് മുട്ടുന്ന എല്‍ സാല്‍വദോര്‍, ഗ്വാട്ടിമാല,ഹോണ്ടുറാസ് എന്നീ രാജ്യങ്ങളിലെ ദരിദ്ര കുടുംബങ്ങളിലുള്ളവരാണ് യുഎസിലേക്ക് വരുന്ന കുടിയേറ്റക്കാരില്‍ നിരവധി പേര്‍. മാസ് ട്രയലുകള്‍ക്ക് വിധേയമാകുന്നവര്‍ക്ക് തങ്ങളുടെ കുട്ടികള്‍ എവിടെയാണുള്ളതെന്ന് പോലും അറിയാത്ത ദയനീയമായ അവസ്ഥയാണ് യുഎസില്‍ നിലനില്‍ക്കുന്നത്.
https://www.facebook.com/Malayalivartha