വീണ്ടും വിദേശ വനിതക്ക് നേരെ അതിക്രമം; യുവാവ് അറസ്റ്റില്‍

വീണ്ടും ഒരു വിദേശ വനിത കൂടി പീഡനത്തിനിരയായതായി റിപ്പോര്‍ട്ട്. കാനഡ സ്വദേശിനിയായ യുവതിയാണ് ചൊവ്വാഴ്ച രാത്രി പീഡനത്തിനിരയായത്. ദക്ഷിണ ഡല്‍ഹിയിലെ ഹൗസ് ഖാസിലെ പബ്ബില്‍വച്ചു പരിചയപ്പെട്ട യുവാവാണ് യുവതിയെ യെ ബലാത്സംഗം ചെയ്തത്.
പബ്ബില്‍വച്ചു പരിചയപ്പെട്ട അഭിഷേക് എന്ന് യുവാവ് ക്ഷണിച്ചതനുസരിച്ച് ഇയാളുടെ താമസസ്ഥലത്തെത്തിയ തന്നെ, അഭിഷേക് പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അഭിഷേക് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha