കുവൈത്തില്‍ കനത്തപൊടിക്കാറ്റ്... കുവൈറ്റില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങള്‍ തിരിച്ചുവിട്ടു

കുവൈത്തില്‍ പൊടിക്കാറ്റ് രൂക്ഷമാകുന്നു. പൊടിക്കാറ്റ് രൂക്ഷമായതോടെ ദൂരകാഴ്ച പരിധി കുറഞ്ഞതിനെ തുടര്‍ന്ന് ഏതാനും വിമാനങ്ങള്‍ തിരിച്ചുവിട്ടു. കുവൈറ്റില്‍ ഇറങ്ങേണ്ടിയിരുന്ന അഞ്ചുവിമാനങ്ങളാണ് ഖത്തറിലെ ദോഹ, ബഹ്‌റൈനിലെ മനാമ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടത്. അറുപത് കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയടിച്ചത്.
അടുത്ത ദിവസങ്ങളിലും കാലാവസ്ഥ ഇതുതന്നെയായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലില്‍ ഏഴ് അടിയിലേറെ വേലിയേറ്റവുമുണ്ടാകും. പ്രതികൂല കാലാവസ്ഥയില്‍ ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha