ഡാന്‍സിങ് ഡാംസല്‍സ് ഇന്റര്‍നാഷണല്‍ വിമന്‍സ് ഡേ ആഘോഷിച്ചു

ഡാന്‍സിങ് ഡാംസല്‍സ് എന്ന ഡാന്‍സ് പ്രമോഷന്‍ കമ്പനി ഇന്റര്‍നാഷണല്‍ വിമന്‍സ് ഡേ ആഘോഷിച്ചു. മാര്‍ച്ച് 8 ന് ടൊറൊന്റോയിലെ നോര്‍ത്ത് യോര്‍ക്ക് മെമ്മോറിയല്‍ ഹാളില്‍ നടന്ന ചടങ്ങ് സെനറ്റര്‍ ഡോ. ആഷാ സേത്ത് ഉദ്ഘാടനം ചെയ്തു. വനിതാപ്രവര്‍ത്തക ഹെഡ്‌വിഗ് ക്രിസ്റ്റീന്‍ അലക്‌സാണ്ടര്‍ മുഖ്യപ്രഭാഷണം നടത്തി.
പി.സി.സി മുന്‍ ലീഡര്‍ ജോണ്‍ ടെറി, ഒന്റാരിയോ വിമന്‍ ഇന്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് പ്രസിഡന്റ് ജോ ആന്‍ സവോയ്, കവയത്രി പ്രിസിലാ ഉപ്പല്‍ , യോര്‍ക്ക് സര്‍വകലാശാല പ്രൊഫസര്‍ അനന്യ മുഖര്‍ജി റീഡ്, കൗണ്‍സിലര്‍ റെയ്മണ്ട് ചോ, ശശി ഭാട്ടിയ, എസ്തര്‍ എന്‍യോലു എന്നിവര്‍ മുഖ്യതിഥികളായിരുന്നു.
വിവിധ മേഖലകളില്‍വ്യക്തിമുദ്ര പതിപ്പിച്ച 12 സ്ത്രീകളെ ഡി ഡി വിമന്‍ അച്ചീവേഴ്‌സ് 2014 പുരസ്‌കാരം നല്‍കി ആദരിച്ചു. നിര്‍മല തോമസ്, മെഴ്‌സി ഇലഞ്ഞിക്കല്‍ , ജന്നീഫര്‍ പ്രസാദ്, മരിയ ഈശോ ജോബ്‌സണ്‍ , രശ്മി നായര്‍ , രതിക സിറ്റ്‌സബൈസന്‍ , മിനു ജോസ്, മാല പിഷാരടി, ജയന്തി ബാലസുബ്രഹ്മണ്യം, കണ്‍മണി ദിനശേഖര്‍ , ഉമാ സുരേഷ്, മീനാ മൂള്‍പുരി എന്നിവരാണ് പുരസ്‌കാരം ലഭിച്ചവര്‍ .
തുടര്‍ന്ന് വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി. സ്വപ്‌നാ നായര്‍ സ്വാഗതം ആശംസിച്ചു. മായാ റേച്ചല്‍ തോമസായിരുന്നു മുഖ്യ അവതാരക.
https://www.facebook.com/Malayalivartha