ഒബാമ യുക്രൈനില്‍ സൈനിക ഇടപെടല്‍ നടത്തില്ല

യുക്രൈനില്‍ സൈനിക ഇടപെടല്‍ നടത്തില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കാനാണ് ശ്രമമെന്നും അമേരിക്കന്‍ ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഒബാമ പറഞ്ഞു. തീരമാനത്തില്‍ പ്രതിഷേധിച്ച് യൂറോപ്യന്‍ യൂണിയന്‍ റഷ്യയ്‌ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. റഷ്യയുമായി യുദ്ധത്തിനില്ലെന്നും ഒബാമ പറഞ്ഞു. ക്രിമിയയെ തങ്ങളുടെ ഭാഗമിക്കാനുളള റഷ്യന്‍ തീരുമാനത്തിനെതിരെ അമേരിക്ക ഉള്‍പ്പടെയുളള ലോകരാജ്യങ്ങള്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. റഷ്യ നിലപാടില്‍ നിന്നും പിന്നോട്ട് പോയില്ലെങ്കില്‍ സാമ്പത്തിക ഉപരോധം ഉള്‍പ്പെടെയുളള കര്‍ശന നടപടികള്‍ എടുക്കുമെന്നും ഒബാമ അറിയിച്ചു.
https://www.facebook.com/Malayalivartha