വിശപ്പിന് ഒരു നേരത്തെ ആശ്വാസം

കരോള്‍ട്ടണ്‍ മാര്‍ത്തോമ്മ ഇടവകയുടെ നേതൃത്വത്തില്‍ സ്വന്തമായി ഭവനം ഇല്ലാതെ ഡാലസ് ഡൗണ്‍ടൗണിലുള്ള ഷെല്‍ട്ടറുകളില്‍ കഴിയുന്ന ആളുകള്‍ക്ക് ഭക്ഷണം വിളമ്പി. ഒരുനേരത്തെ വിശപ്പിന് ആശ്വാസം നല്‍കുവാന്‍ സ്വന്തമായി പാകപ്പെടുത്തിയ ഭക്ഷണം സണ്‍ഡെ സ്‌കൂള്‍ കുട്ടികള്‍ വരച്ച ചിത്രങ്ങളും മഹത് വചനങ്ങളും ആലേഖനം ചെയ്ത പായ്ക്കറ്റുകളിലാണ് നല്‍കിയത്.
പ്രസ്തുത പരിപാടികള്‍ക്ക് ഇടവക വികാരി സാം മാത്യു, ജോര്‍ജ് ജേക്കബ്, ജൂബി അലക്‌സാണ്ടര്‍, ബായി എബ്രഹാം, സന്തോഷ് ചാക്കോ, രന്‍ജി ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.
https://www.facebook.com/Malayalivartha