ജര്‍മ്മനിയില്‍ വിദേശികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്

1967 ന് ശേഷം റെക്കോര്‍ഡ് വര്‍ദ്ധനവാണ് ജര്‍മ്മനിയില്‍ താമസിക്കുന്ന വിദേശികളുടെ എണ്ണത്തിലുണ്ടായതെന്ന് വിസ്‌ബാഡനിലെ ജര്‍മന്‍ സ്റ്റാറ്റിക്‌സ് ബ്യൂറോ വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിചച് ജര്‍മനിക്ക് വെളിയില്‍ നിന്നുളള രാജ്യങ്ങളില്‍ നിന്നും വന്ന ജര്‍മന്‍ പൗരത്വമില്ലാത്ത 7.6 മില്യണ്‍ ആളുകള്‍ ഇപ്പോള്‍ ഇവിടെ താമസക്കാരായി രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ എത്തിയത് പോളണ്ട്, ഹംഗറി, റുമേനിയ, ബള്‍ഗേറിയ എന്നീ രാജ്യങ്ങളില്‍ നിന്നാണ്.
പഴയ കിഴക്കന്‍ യൂറോപ്യന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ അംഗമായതോടെ താരതമ്യേന സാമ്പത്തികമായി ഉയര്‍ന്ന നിലവാരമുള്ള ജര്‍മനിയിലേക്ക് കൂടുതലായി കുടിയേറിതായി സ്റ്റാറ്റിക്‌സ് ബ}റോ കണ്ടെത്തി. സിറിയ, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നും ചെറിയ തോതില്‍ കുടിയേറ്റം നടന്നു. എന്നാല്‍ ടര്‍ക്കിയില്‍ നിന്നുമുള്ള കുടിയേറ്റക്കാരില്‍ 1.6 ശതാമനം കുറവുണ്ടായി. ജര്‍മനിയിലെ ബവേറിയ, നോര്‍ഡറൈന്‍ വെസ്റ്റ്ഫാളന്‍ , ബെര്‍ലിന്‍ എന്നീ സംസ്ഥാനങ്ങളിലേക്കാണ് കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും താമസിക്കുന്നത്.
https://www.facebook.com/Malayalivartha