ഓര്‍ത്താഡോക്‌സ് സഭയുടെ പുതിയ കോണ്‍ഗ്രിഗേഷന്‍ ആരംഭിച്ചു

സിഡ്‌നി: സെന്‍ട്രല്‍ കോസ്റ്റ്, വയോംഗ് ആസ്ഥാനമായി മലങ്കര ഓര്‍ത്താഡോക്‌സ് സഭയുടെ പുതിയ കോണ്‍ഗ്രിഗേഷന്‍ ആരംഭിച്ചു. പരിശുദ്ധ ബസേലിയോസ് പൗലോസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ ആശീര്‍വാദത്തോടെ ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് മെത്രാപ്പോലീത്തയുടെ കല്പന പ്രകാരം ആണ് കോണ്‍ഗ്രിഗേഷന്‍ സ്ഥാപിതമായത്. എല്ലാ മാസവും ഇവിടെ വിശുദ്ധ കുര്‍ബാനയും പ്രാര്‍ത്ഥനായോഗവും നടക്കും.
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വികാരി ഫാ. ബാബു കുര്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ കോണ്‍ഗ്രിഗേഷന്റെ പ്രഥമ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോയി ഉലഹന്നാന്‍ (ട്രസ്റ്റി), ബിനു ജേക്കബ് (സെക്രട്ടറി), ബിജു വര്‍ഗീസ്, സൈബു ജേക്കബ്, ടിലി തോമസ് (കമ്മറ്റി അംഗങ്ങള്‍) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
വാര്‍ത്ത അയച്ചത്: സഖറിയ കാര്‍ത്തികപ്പള്ളി
https://www.facebook.com/Malayalivartha