അണ്ണാനെ കണ്ടാല്‍ ഇനി റിപ്പോര്‍ട്ട് ചെയ്യേണ്ട
1937 മുതല്‍ ബ്രിട്ടനില്‍ നിലവിലുള്ള രസകരമായ നിയമം അവസാനം പിന്‍വലിക്കുന്നു. നരയന്‍ അണ്ണാനുകളെ സ്വന്തം വീട്ടുതൊടികയില്‍ കണ്ടാല്‍ അധികൃതരെ അറിയിക്കണമെന്ന കര്‍ശന നിയമമാണ് പതിറ്റാണ്ടുകള്‍ക്കു ശേഷം അനാവശ്യമെന്ന് കണ്ട് ഉപേക്ഷിച്ചത്. ഒരു കാലത്ത് അമേരിക്കയില്‍ നിന്ന് ആഡംബരമെന്നോണമാണ് നരയന്‍ അണ്ണാനുകളെ കൊണ്ടുവന്നിരുന്നത്. ഇവയില്‍ നിന്ന് പകര്‍ച്ചവ്യാധികള്‍ എത്തിയതോടെ കൂട്ടമായി നശിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്‍െറ ഭാഗമായി വീട്ടുതൊടികയില്‍ ഇവയെ കണ്ടാല്‍ അധികൃതരെ അറിയിക്കണമെന്നും ഇല്ലാത്ത പക്ഷം നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും ബ്രിട്ടന്‍ നിയമമുണ്ടാക്കി.
https://www.facebook.com/Malayalivartha