ജോസ് കെ മാണിക്കായി തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍

കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിയുടെ വിജയത്തിനായി കേരള പ്രവാസി കോണ്‍ഗ്രസ്(എം) അയര്‍ലന്‍ഡ് ഘടകം രംഗത്ത്. മണ്ഡലപരിധിയിലുള്ള ഐറിഷ് മലയാളികളുടെ ഭവനങ്ങളില്‍ സന്ദര്‍ശനം നടത്തി നാട്ടിലുള്ള ബന്ധുമിത്രാദികളുടെ വോട്ട് ഉറപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ രാജു കുന്നക്കാട്ടിന്റെ നേതൃത്വത്തില്‍ 101 അംഗകമ്മിറ്റി രൂപീകരിച്ചു.
ലൂക്കനില്‍ രാജു കുന്നക്കാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ബിജു പള്ളിക്കര, ജെയ്‌മോന്‍ കിഴക്കേക്കാട്ടില്‍, ബിജു വൈക്കം, തോമസ് മാത്യു കോട്ടയം, സുനില്‍ മുണ്ടുപാലക്കല്‍, മാത്യൂസ് ചേലക്കല്‍, സണ്ണി ഇളംകുളത്ത്, ബിജു വെട്ടിക്കനാല്‍, സണ്ണി പാലയ്ക്കാത്തടത്തില്‍, ഷാജി ആര്യമണ്ണില്‍, റ്റോജോ മാത്യു ഉഴവൂര്‍, ഷിബു ചീരംവേലില്‍, സെബാസ്റ്റിയന്‍ കുന്നുംപുറം, ജോമോന്‍ കട്ടിപ്പറമ്പില്‍, ജൂബി വട്ടുകളത്തില്‍, പ്രദീപ് തോമസ് കൂട്ടുമ്മേല്‍ എന്നിവര്‍ സംസാരിക്കും.
https://www.facebook.com/Malayalivartha