Widgets Magazine
18
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊടിയിറക്കം.... 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ ഇന്ന് കൊടിയിറങ്ങും... സമാപന സമ്മേളനം വൈകിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും, മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ് മുഖ്യാതിഥി


സങ്കടമടക്കാനാവാതെ നിലവിളിച്ച്.... നെയ്യാറ്റിൻകരയിൽ ഒരു വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു


ശബരിമലസ്വർണക്കൊള്ളക്കേസ്.... അതിനിർണായക ഫോറൻസിക് പരിശോധനാ റിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതി എസ്.ഐ.ടിക്ക് കൈമാറി, നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും, ദേവസ്വം ബെഞ്ച് പരിഗണിച്ച ശേഷമാവും തുടർനടപടികളുണ്ടാവുക


സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയും തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയും തള്ളാനാവില്ലെന്ന് കോടതി: ജാമ്യം നൽകിയാൽ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ സാധ്യത; ഉഭയസമ്മതമുള്ള ബന്ധമായിരുന്നു എന്നതിന് തെളിവില്ല: ബലാത്സംഗക്കുറ്റത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി: എംഎല്‍എയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിപ്പകര്‍പ്പ് പുറത്ത്...


ഒരാൾ കൂടി അഴിക്കുള്ളിലേക്കോ..? ശബരിമല തന്ത്രി മഹേഷ് മോഹനരരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും..ഈ മാസം 20-ന് നട അടച്ച ശേഷമായിരിക്കും ചോദ്യം ചെയ്യല്‍..

യു.എ.ഇയിൽ വ്യാപക പരിശോധന, തൊഴിലിടങ്ങളിൽ അവരെത്തുന്നു, ഉച്ചവിശ്രമം നിയമം ലംഘിച്ച ഒമ്പത് നിര്‍മാണ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി

14 AUGUST 2022 04:26 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും, ഫിറ കുവൈറ്റും സംയുക്തമായി രണ്ടാമതും സൗജന്യ ലീഗൽ ക്ലിനിക്‌ സംഘടിപ്പിച്ചു...

പ്രവാസികളേ 2026 ൽ നാട്ടിലേയ്ക്ക് വരുന്നുണ്ടോ ? യുഎഇയിൽ നീണ്ട അവധി വിമാനടിക്കറ്റ് ഇപ്പോഴേ എടുക്കൂ !!

കടൽ പ്രക്ഷുബ്ധമാകാനും ശക്തമായ കാറ്റ് വീശാനും സാധ്യത: യുഎഇയിൽ കാറ്റും മഴയും; ഒട്ടകങ്ങളെ കയറ്റിയ ലോറി മറിഞ്ഞു...

ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന ദുബായ് ഗ്ലോബൽ വില്ലേജ് ഇത്തവണ പുതുവത്സരം ആഘോഷിക്കുന്നത് ഏഴ് തവണ: ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിടിവീഴും...

ഇന്ത്യൻ പ്രവാസികൾക്ക് കനത്ത തിരിച്ചടി; യുഎഇയിൽ ജോലി തേടുന്നതോ ഉപരിപഠനത്തിന് ആഗ്രഹിക്കുന്നതോ ആയ ആയിരക്കണക്കിന് പ്രവാസികളെ നേരിട്ട് ബാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

യുഎഇയിൽ ചൂട് ശക്തമായ സാഹചര്യത്തില്‍ തുറസായ പ്രദേശങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കായി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഉച്ചവിശ്രമം പ്രഖ്യാപിച്ചത്. ജൂലൈ 15 മുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്. നിയമം ലംഘിച്ച അബുദാബിയിലെ ഒമ്പത് നിര്‍മാണ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയിരിക്കുകയാണ് അധികൃതർ.

അതുപോലെ നിയമം ലംഘിച്ച 155 സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പും നല്‍.നിയമ ലംഘകര്‍ക്ക് അരലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.അബുദാബി ദ്വീപ്, റബ്ദന്‍ ഡിസ്ട്രക്‌ട്, ഖലീഫ സിറ്റി, മുഹമ്മദ് ബിന്‍ സായിദ് സിറ്റി തുടങ്ങിയ പ്രദേശങ്ങളിലെ നിര്‍മാണ സ്ഥലങ്ങളിലാണ് അധികൃതര്‍ പരിശോധന നടത്തിയത്. ഇവിടെ 302 സ്ഥാപനങ്ങളില്‍ അധികൃതര്‍ പരിശോധന നടത്തി.

തൊഴിലാളികള്‍ക്ക് നിര്‍ബന്ധമായും ഉച്ചവിശ്രമം അനുവദിക്കണമെന്നും തീപിടിത്തവുമായി ബന്ധപ്പെട്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അബുദാബി നഗരസഭ ഓര്‍മിപ്പിച്ചു. പാരിസ്ഥിതിക, ആരോഗ്യ സുരക്ഷാ നടപടികള്‍ പാലിക്കണമെന്നും കര്‍ശന നിര്‍ദേശം നല്‍കി.ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ മൂന്നുമാസത്തേക്കാണ് ഉച്ചവിശ്രമം.

കഴിഞ്ഞ 18 വർഷമായി വേനൽകാലത്ത് ഉച്ചവിശ്രമം നടപ്പാക്കിവരുന്ന രാജ്യമാണ് യു.എ.ഇ. തൊഴിലാളികള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാനും ഉയര്‍ന്ന താപനിലയുണ്ടാക്കുന്ന അപകടങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കാനുമാണ് നിയമം നടപ്പിലാക്കിയത്.

അതേസമയം യുഎഇയില്‍ അന്തരീക്ഷം പൊടിപടലങ്ങള്‍ നിറഞ്ഞതും ഭാഗികമായി മേഘാവൃതമായതുമാണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വേനൽച്ചൂടിന് ആശ്വാസമായി മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അബൂദബിയില്‍ താപനില 44 ഡിഗ്രി സെല്‍ഷ്യസും ദുബൈയില്‍ 43 ഡിഗ്രി സെല്‍ഷ്യസായിരിക്കും ഞായറാഴ്ച താപനില.

ഈ വര്‍ഷം ആദ്യമായി രാ‍ജ്യത്ത് താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നിരുന്നു. എന്നാല്‍ രാജ്യത്ത് ഞായറാഴ്ച അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറയുന്നതിനാല്‍ രാവിലെ ദൂരക്കാഴ്ച കുറയുമെന്നും വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അബൂദബി പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.

മണിക്കൂറില്‍ 15-25 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് ചില സമയങ്ങളില്‍ 40 കിലോമീറ്റര്‍ വരെയാകാമെന്നും അറിയിപ്പില്‍ പറയുന്നു. അബൂദബിയില്‍ ഓഗസ്റ്റ് 14 ഞായറാഴ്ച മുതല്‍ നാലു ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. ഓഗസ്റ്റ് 18 വരെ നേരിയതോ ശക്തമായ മഴയോ ലഭിക്കാമെന്ന് അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (6 minutes ago)

നാലാം ജയവുമായി 8 പോയിന്റോടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു  (23 minutes ago)

ഒരേ വേദിയില്‍ റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന രണ്ടു പരിപാടികളില്‍  (32 minutes ago)

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം  (1 hour ago)

വായു മലിനീകരണം രൂക്ഷം.  (1 hour ago)

ജല്ലിക്കെട്ട് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.  (1 hour ago)

 ഇത്തവണയും ജയം ഇന്ത്യക്കൊപ്പം  (1 hour ago)

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ചചെയ്യുന്ന സിപിഎം കേന്ദ്രകമ്മിറ്റി ഇന്ന് സമാപിക്കും...  (1 hour ago)

നാളെ വൈകിട്ട് 6ന് ശേഷം ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടില്ല  (1 hour ago)

പത്ത് ദിവസം നീളുന്ന ആർട്ടിമിസ് 2 ദൗത്യത്തിലൂടെ നാല് പേരാണ് ചന്ദ്രനെ ചുറ്റി തിരിച്ചുവരിക  (2 hours ago)

സ്ത്രീയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ  (2 hours ago)

ബംഗാളിൽ നടന്ന രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ചടങ്ങിൽ തിരുവനന്തപുരത്തെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി..  (2 hours ago)

ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയും! ഗുണദോഷ സമ്മിശ്ര ഫലങ്ങൾ: ഈ രാശിക്കാർ ഇന്ന് ശ്രദ്ധിക്കുക  (2 hours ago)

ഡൽഹി ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത  (2 hours ago)

മുഖ്യാതിഥി മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ  (3 hours ago)

Malayali Vartha Recommends