Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസികളെ ഞെട്ടിച്ച് നോട്ടീസുമായി അവർ, കുവൈത്തിൽ മുനിസിപാലിറ്റി തസ്തികകളിലെ സ്വദേശിവൽക്കരണ നടപടികളുടെ ആദ്യഘട്ടം ആരംഭിച്ചു, 132 ജീവനക്കാരെ പിരിച്ചു വിട്ടു കൊണ്ട്‌ ഉത്തരവ്

02 SEPTEMBER 2022 02:15 PM IST
മലയാളി വാര്‍ത്ത

വിവിധ ഗൾഫ് രാഷ്ട്രങ്ങൾ അവരുടെ പ്രധാന ലക്ഷ്യമായ സ്വദേശിവത്കരണത്തിലേക്ക് കടന്നിരിക്കുകയാണ്. യുഎഇ, സൗദി അറേബ്യ,ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളെല്ലാം തന്നെ വിവധ മേഖലകളിൽ ഇതിന് കുറിച്ച് കഴിഞ്ഞു. ഒമാനിൽ പൊതുമേഖലയിലെ സ്വദേശിവത്കരണം 89 ശതമാനം പൂർത്തിയതായും റിപ്പോർട്ടിൽ പറയുന്നത്.

അടുത്തിടെ 200ലധികം തസ്തികകളിൽ സ്വദേശിവത്ക്കരണം നടപ്പാക്കുന്നതായി ഒമാൻ പ്രഖ്യാപിച്ചിരുന്നു. കുവൈത്തും സ്വദേശിവത്കരണ നടപടികളുമായി മുന്നോട്ടു പോകുകയാണ്. കുവൈത്തിൽ മുനിസിപാലിറ്റി തസ്തികകളിലെ സ്വദേശിവൽക്കരണ നടപടികളുടെ ആദ്യഘട്ടം ആരംഭിച്ചു.

വിദേശികളായ 132 ജീവനക്കാരെ പിരിച്ചു വിട്ടു കൊണ്ട്‌ ഡയറക്ടർ ജനറൽ അഹമദ്‌ അൽ മൻഫൂഹി വിജ്ഞാപനം പുറപ്പെടുവിച്ചു.മുനിസിപ്പാലിറ്റി ഉദ്യോഗങ്ങളിൽ സമ്പൂർണ സ്വദേശിവൽക്കരണം നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമായാണ് 132 പേരെ പിരിച്ചു വിട്ടു കൊണ്ട് മുൻസിപ്പൽ ഡയറക്ടർ എൻജിനീയർ അഹമ്മദ് അൽ മൻഫൂഹി ഉത്തരവ് ഇറക്കിയത്.

സെപ്തംബർ 1 മുതൽ മൂന്നു മാസത്തെ മുന്നറിയിപ്പ്‌ കാലാവധിയോട്‌ കൂടിയാണ് ജീവനക്കാർക്ക്‌ നോട്ടീസ്‌ നൽകിയിരിക്കുന്നത്‌. 33 ശതമാനം വീതം വിദേശി ജീവനക്കാരെ 3 ഘട്ടങ്ങളിലായാണ് പൂർണ്ണമായും പിരിച്ചു വിടുക. രണ്ടാം ഘട്ടം 2023 ഫെബ്രുവരി ഒന്ന് മുതലും, മൂന്നാം ഘട്ടം ജൂലായ്‌ 1 മുതലും നടപ്പിലാക്കുന്ന ഈ പുതിയ പദ്ധതിയിൽ മലയാളികൾ ഉൾപ്പടെയുള്ളവർ ഉൾപ്പെടുമെന്നത് ഒരു പ്രധാന വെല്ലുവിയാണ് എന്നത് എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്.

കുവൈറ്റിലെ 44.64 ലക്ഷം വരുന്ന ജനസംഖ്യയുടെ 34 ശതമാനം മാത്രമാണ് സ്വദേശികള്‍. ബാക്കി 66 ശതമാനവും പ്രവാസികളാണ്. കുവൈറ്റ് പൗരന്‍മാരില്‍ 58 ശതമാനം പേരും ജോലിയുള്ളവരാണ്. കുവൈറ്റില്‍ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ 19 ലക്ഷം പേര്‍ തൊഴില്‍ ചെയ്ത് ജീവിക്കുന്നവരാണ്. അവരില്‍ 73 ശതമാനം പേരും സര്‍ക്കാര്‍ മേഖലയിലോ സ്വകാര്യ മേഖലയിലോ ആണ് പണിയെടുക്കുന്നത്.

ബാക്കി 27 ശതമാനം ഗാര്‍ഹിക മേഖലകളില്‍ ജോലി ചെയ്യന്നവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കുവൈറ്റിലെ സമൂഹങ്ങളില്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാരാണ്. ആകെ ജനസംഖ്യയുടെ 19 ശതമാനമാണ് ഇന്ത്യക്കാര്‍. 8,63,000ത്തിലേറെ ഇന്ത്യന്‍ പ്രവാസികള്‍ കുവൈറ്റിലുണ്ടെന്നാണ് കണക്കുകള്‍. അതിനാൽ സ്വദേശിവൽക്കരണം ഏറ്റവും കൂടുതൽ ബാധിക്കുന്നതും ഇന്ത്യക്കാരെയാണെന്ന് നിസംശയം പറയാം.

രാജ്യത്ത് ആകെയുള്ള 4,83,200 സര്‍ക്കാര്‍ ജോലികള്‍ മാത്രം എടുത്താല്‍ അതില്‍ 77 ശതമാനവും കുവൈറ്റ് പൗരന്‍മാരാണ് ജോലി ചെയ്യുന്നത്. ഈജിപ്തുകാര്‍ എട്ട് ശതമാനവും ഇന്ത്യക്കാര്‍ അഞ്ച് ശതമാനവുമാണ്. നിലവില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ കൂടുതലും ഈജിപ്തുകാരാണ്.

സ്വകാര്യ മേഖലയിലെ ജോലികളില്‍ 29 ശതമാനവും കൈയടക്കി വച്ചിരിക്കുന്നത് ഇവരാണ്. ഈജിപ്തുകാര്‍ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരാണ് (28 ശതമാനം). മൂന്നാം സ്ഥാനത്ത് ബംഗ്ലാദേശികളാണുള്ളത് (11 ശതമാനം). സ്വകാര്യ മേഖലയില്‍ നാലാമത് മാത്രമാണ് കുവൈറ്റ് സ്വദേശികള്‍ (അഞ്ച് ശതമാനം).

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (7 minutes ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (14 minutes ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (23 minutes ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (49 minutes ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (1 hour ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (1 hour ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (1 hour ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (2 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (2 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (2 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (2 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (3 hours ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (3 hours ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (4 hours ago)

Malayali Vartha Recommends