Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

പ്രവാസികൾക്ക് ഇനി സൗദി അറേബ്യയിലേക്കുള്ള യാത്ര വളരെ എളുപ്പം, ഗൾഫിനെ ഒന്ന‌ടങ്കം അമ്പരപ്പിച്ച് സൗദിയുടെ വമ്പൻ പ്രഖ്യാപനം, വിസ നിയമങ്ങൾ കൂടുതൽ ലഘൂകരിക്കുകയും പുതിയ ഓൺലൈൻ വിസ സമ്പ്രദായം ഏർപ്പെടുത്തുകയും ചെയ്ത് സൗദി

03 SEPTEMBER 2022 12:58 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

 ഇനി സൗദി അറേബ്യയിലേക്കുള്ള യാത്ര പ്രവാസികളുൾപ്പെടെയുള്ളവർക്ക് കൂടുതൽ എളുപ്പമാക്കും എന്ന തരത്തിലുള്ള തീരുമാനമാണ് പുറത്തുവന്നിരിക്കുന്നത്. ഗൾഫ് കോർപ്പറേഷൻ കൗൺസിലിലെ അതായത് ജിസിസിയിലെ താമസക്കാർക്ക് സൗദി അറേബ്യ സന്ദർശിക്കാൻ ഓൺലൈൻ വിസ സൗകര്യം ഏർപ്പെടുത്തിയിരിക്കുകയാണ് സൗദി.

സൗദി ടൂറിസം മന്ത്രാലയമാണ് ഓൺലൈൻ പോർട്ടൽ വഴി ഇ - വിസയ്ക്ക് അപേക്ഷിക്കാമെന്ന് അറിയിച്ചത്. ജിസിസിയിലെ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് എളുപ്പത്തിൽ സൗദി സന്ദർശന വിസ നേടുന്നതിനും സൗദിയിലേക്കു പ്രവേശിക്കുന്നതിനും പുതിയ തീരുമാനം സഹായകമാകുമെന്നാണ് വിലയിരുത്തൽ.

രാജ്യത്തെ ടൂറിസം രംഗത്തിന് കുതിപ്പേകുകയെന്ന ലക്ഷ്യത്തോടെയാണ് വിസ നിയമങ്ങൾ കൂടുതൽ ലഘൂകരിക്കുകയും പുതിയ ഓൺലൈൻ വിസ സമ്പ്രദായം ഏർപ്പെടുത്തുകയും ചെയ്തിരിക്കുന്നത്.ഇനി മുതൽ സൗദി സന്ദർശിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് വിസിറ്റ്സൗദി ഡോട്ട്കോം എന്ന വെബ്സൈറ്റ് വഴി ഇലക്ട്രോണിക് ടൂറിസ്റ്റ് വിസകൾ സ്വന്തമാക്കാം.

വളരെ ചുരുങ്ങിയ സമയം മാത്രമേ ഇതിനായി ആവശ്യമായി വരികയുള്ളൂ എന്നും അധികൃതർ അറിയിച്ചു. 300 റിയാൽ ഫീസും ഇൻഷൂറൻസ് പോളിസി നിരക്കുമാണ് ജിസിസി പ്രവാസികൾ ഇ വിസ ലഭിക്കാനായി നൽകേണ്ടത്.

നേരത്തേ ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന വിദേശികൾക്ക് സൗദി അറേബ്യയിൽ സന്ദർശനം നടത്തണമെങ്കിൽ ബന്ധപ്പെട്ട രാജ്യങ്ങളിലെ തങ്ങളുടെ എംബസി വഴി വിസയ്ക്ക് അപേക്ഷ നൽകണമായിരുന്നു. പുതിയ മാറ്റത്തോടെ ഈ നിബന്ധന ഒഴിവാക്കി പകരം ഓൺലൈനായി വിസയ്ക്ക് അപേക്ഷിക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.

ഗൾഫ് രാജ്യങ്ങളിൽ താമസ വിസയുള്ള പ്രവാസികൾക്ക് സൗദിയിലേയ്ക്ക് ടൂറിസ്റ്റ് വിസ ലഭിക്കണമെങ്കിൽ അവരുടെ താമസ പെർമിറ്റിൽ ചുരുങ്ങിയത് മൂന്നു മാസമെങ്കിലും കാലാവധി വേണം. ഓൺലൈൻ സൈറ്റിൽ വ്യക്തമാക്കിയ പ്രഫഷനുകൾ ഉള്ളവർക്ക് മാത്രമാണ് വിസ ലഭിക്കുകയെന്ന് അധികൃതർ അറിയിച്ചു.

ഏറ്റവും അടുത്ത ബന്ധുക്കളെയും വീട്ടുവേലക്കാരെയും കൂടെ കൊണ്ടുവരാം. 18 വയസ്സിൽ കുറവ് പ്രായമുള്ള കുട്ടികൾക്ക് ഇ-വിസ ലഭിക്കാൻ രക്ഷാകർത്താവ് ആദ്യം വിസാ അപേക്ഷ നൽകണമെന്നും വ്യവസ്ഥയുണ്ട്. കൂടാതെ ഷൻഗൻ, അമേരിക്ക, യുകെ വിസയുള്ളവർക്കും സൗദിയിലേക്കു ടൂറിസം വിസ ലഭിക്കും.

കൂടുതൽ ടൂറിസ്റ്റുകളെ സൗദി അറേബ്യയിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി ഏർപ്പെടുത്തിയ ടൂറിസം നിയമഭേദഗതി പ്രകാരമാണ് പുതിയ നടപടികൾ.അതേസമയം, ഇലക്ട്രോണിക് ടൂറിസ്റ്റ് വിസയിലെത്തുന്നവർക്ക് സാധാരണ സമയങ്ങളിൽ ഉംറ നിർവഹിക്കാൻ അവസരമുണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

പക്ഷേ ഹജ്ജ് സീസണിൽ ഹജ്ജോ ഉംറയോ ചെയ്യാൻ ഈ വിസയിൽ എത്തുന്നവർക്ക് അനുവാദമുണ്ടാവുകയില്ല. വിസിറ്റ്സൗദി ഡോട്ട്കോം എന്ന വെബ്സൈറ്റിൽ വിസാ പേജ് സന്ദർശിച്ച് പേരുവിവരങ്ങൾ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അറ്റാച്ച് ചെയ്ത് ഫീസുകൾ അടക്കുന്നവർക്ക് ഇ-മെയിൽ വഴി ഇ-വിസ ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (2 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (2 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (3 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (3 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (4 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (4 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (4 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (5 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (6 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (6 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (6 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (6 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (7 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (7 hours ago)

Malayali Vartha Recommends