Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

യുഎഇ ഇനി വേറെലെവല്‍, ആ ഉയരങ്ങള്‍ കീഴടക്കാന്‍ ഇരുവരും കൈകോര്‍ക്കുന്നു, കൂടുതൽ ഉയരങ്ങൾ കൈവരിക്കുന്നതിനായി സുസ്ഥിര വികസനത്തിന്റെ എല്ലാ മേഖലകളിലും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരം യുഎഇ മുന്നേറുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

08 DECEMBER 2022 06:26 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

കൊവിഡ് മഹാമാരിയെ യു എ ഇ പ്രതിരോധിച്ച രീതി ലോകം മുഴുവൻ അംഗീകരിക്കപ്പെട്ടു. മഹാമാരിയുടെ പ്രത്യാഘാതങ്ങളിൽ നിന്ന് കരകയറാൻ ലോകം ഇപ്പോഴും പാടുപെടുമ്പോൾ, അതിന്റെ പ്രത്യാഘാതങ്ങളെ അതിജീവിക്കുന്നതിൽ യു എ ഇ ഏറ്റവും കാര്യക്ഷമതയുള്ള രാജ്യങ്ങളിലൊന്നായി മാറി. ഇതിനൊക്കെ പുറമേ യുഎഇ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ഒരുങ്ങുകയാണ്.

എല്ലാ മേഖയിലും ഇത് സ്വായത്വമാക്കാന്‍ ഭരണാധികാരികള്‍ മുന്‍കൈ എടുത്ത് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ഇതില്‍ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മ.ക്തൂം.

വരുന്ന 50 വർഷത്തിനുള്ളിൽ കൂടുതൽ ഉയരങ്ങൾ കൈവരിക്കുന്നതിനായി സുസ്ഥിര വികസനത്തിന്റെ എല്ലാ മേഖലകളിലും പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരം യുഎഇ മുന്നേറുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്ന്.

"ഞങ്ങളുടെ മാതൃഭൂമി എല്ലായ്പ്പോഴും ഒരു ദാതാവും സമാധാന നിർമ്മാതാവുമായി തുടരും, സർക്കാർ പ്രകടനം മെച്ചപ്പെടുത്തുക, ഭാവി പ്രദാനം ചെയ്യുക, നവീകരണം പ്രോത്സാഹിപ്പിക്കുക, പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കുക, ദാരിദ്ര്യത്തിനെതിരെ പോരാടുക, ശുദ്ധമായ ഊർജ്ജം മുന്നോട്ട് കൊണ്ടുപോകുക, സഹിഷ്ണുത പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള പ്രാദേശിക, ദേശീയ, അന്തർദേശീയ സംരംഭങ്ങളെ ഞങ്ങൾ പിന്തുണയ്ക്കും. ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.

ലോകം നേരിടുന്ന ആഗോളതാപനം എന്ന പ്രധാന വെല്ലുവിളി നേരിടാൻ 1975-ലാണ് പരിസ്ഥിതിക്കായുള്ള സുപ്രീം കമ്മിറ്റി യു എ ഇ സ്ഥാപിച്ചത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ മന്ത്രാലയവും യു എ ഇ രൂപീകരിച്ചിട്ടുണ്ട്. ദേശീയ കാലാവസ്ഥാ വ്യതിയാന പദ്ധതിയുടെയും എമിറേറ്റ്സ് എനർജി സ്ട്രാറ്റജി 2050ന്റെയും ചട്ടക്കൂടിന് കീഴിൽ, കാലാവസ്ഥാ നിഷ്പക്ഷത കൈവരിക്കുന്നതിലും 2050 ഓടെ ശുദ്ധമായ ഊർജ്ജ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിലും മന്ത്രാലയം നേട്ടങ്ങൾ കൈവരിച്ചു.

അടുത്ത വർഷം, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ഫ്രെയിംവർക്ക് കൺവെൻഷന്റെ കോൺഫറൻസ് ഓഫ് പാർട്ടികളുടെ 28-ാമത് സെഷന്‍ യുഎഇയാണ് ആതിഥേയത്വം വഹിക്കുന്നത്. ദുബൈയുടെ ടൂറിസം സാധ്യതകൾ പരാമാവധി പ്രയോജനപ്പെടുത്താൻ തന്നെയാണ് ഭരണകൂടത്തിന്റെ തീരുമാനം. മലയാളികൾ മാത്രമല്ല, മറ്റ് അറബ് രാജ്യങ്ങളിൽ നിന്നു പോലും സന്ദർശകർ ഇവിടേക്ക് എത്തുകയാണ്. ഒമാനിൽ നിന്ന് ദുബൈയിലേക്ക് ഈ വർഷം യാത്ര ചെയ്തത് ഒരു ദശലക്ഷത്തിലധികം പേരാണ്.

നഗരങ്ങളെ മാത്രമല്ല ദുബൈയുടെ ഗ്രാമങ്ങളെ കൂടി വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാനുള്ള പദ്ധതികള്‍ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചിരുന്നു. .'ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമാണ് നമുക്കുള്ളത്. ഞങ്ങളുടെ അടുത്ത ലക്ഷ്യം ദുബായിലെ നാട്ടിന്‍പുറങ്ങളെയും വന്യമൃഗ സങ്കേതങ്ങളെയും ഏറ്റവും ആസ്വാദ്യകരവും മനോഹരവുമാക്കുക എന്നതാണ്'- ശെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.

'ദുബായിലെ ഗ്രാമപ്രദേശങ്ങളിലും വനമ്പ്രദേശങ്ങളിലും ഞങ്ങള്‍ വ്യത്യസ്തവും പുതിയതുമായ ടൂറിസ്റ്റ് അനുഭവങ്ങള്‍ നല്‍കും. ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ'- ശെയ്ഖ് മുഹമ്മദ് പറഞ്ഞു. അടുത്ത ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 15ന് തുടങ്ങും. അതിനാൽ ഇനിയും വിനോദ സഞ്ചാരികൾ രാജ്യത്തേക്ക് കുതിക്കുമെന്നുറപ്പാണ്. 46 ദിവസം നീണ്ടുനിൽക്കുന്ന ഷോപ്പിങ് മഹാമേള 2023 ജനുവരി 29നാണ് അവസാനിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (3 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (3 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (5 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (5 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (6 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (7 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (7 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (7 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (7 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (7 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (9 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (10 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (11 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (11 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (12 hours ago)

Malayali Vartha Recommends