സൗദിയിൽ പ്രവാസി താമസസ്ഥലത്ത് മരിച്ചു, ജിദ്ദയിലെ മരിച്ചത് മലപ്പുറം സ്വദേശി

സൗദിയിൽ പ്രവാസി താമസസ്ഥലത്ത് മരിച്ചു.മലപ്പുറം എ.ആർ. നഗർ പുതിയത്ത് പുറായ (കുന്നുംപുറം) സ്വദേശി തൂമ്പത്ത് സിദ്ദീഖ് (54) നെ ആണ് ജിദ്ദയിലെ താമസസ്ഥലത്തുവെച്ച് മരിച്ചത്. ഫിറോസിയ ഏരിയയിൽ ബൂഫിയ ജോലിക്കാരനായിരുന്നു.
പിതാവ് - മുഹമ്മദ് തൂമ്പത്ത്, ഭാര്യ - പാത്തുമ്മു. മക്കൾ: ഫാത്തിമ സുഹ്‌റ, മുഹമ്മദ് ഫാസിൽ, മുർഷിദ, മുഹമ്മദ് അമീൻ. മൃതദേഹം ജിദ്ദയിൽ ഖബറടക്കുന്നതിനുള്ള നടപടികൾ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടക്കുന്നു.
അതേസമയം, സൗദി അറേബ്യയിൽ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തില്‍ നാല് പ്രവാസി യുവാക്കള്‍ മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ഖുറൈസ് റോഡില്‍ ഹറാദില്‍ ഒട്ടകവുമായി കാറിടിച്ചാണ് അപകടമുണ്ടായത്. മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നാല് പേരാണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രിയായിരുന്നു സംഭവം.
സ്വകാര്യ കമ്പനി ജീവനക്കാരായ അഖിൽ നുമാൻ, മുഹമ്മദ് നസീർ, മുഹമ്മദ് റിദ്വാൻ എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. ഇവർ മംഗ്ലുരു സ്വദേശികളാണ്. മരിച്ച ഒരാൾ ബംഗ്ലാദേശ് സ്വദേശിയാണ്. നാലു പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നാണ് വിവരം. മരിച്ച നാലു പേരും സാകോ കമ്പനി ജീവനക്കാരാണ്. വെള്ളിയാഴ്ച രാത്രി ജോലിക്ക് പോകുന്നതിനിടെ പെട്ടന്ന് ഒട്ടകം റോഡിന് കുറുകെ കടന്നതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
https://www.facebook.com/Malayalivartha