Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...


തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...


ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ്ങള്‍ക്ക് വന്‍തോതില്‍ നാശം വരുത്തി: നിരവധി സൈനികർക്ക് പരിക്ക്...


ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...


10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും 10 ന്റെയും നോട്ടുകൾ പോലീസ് നായ കണ്ടെത്തി:- കസ്റ്റഡിയിലുള്ള യുവാവിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു...

ലക്ഷ്യം നിറവേറ്റി മുഹമ്മദ് ബിൻ സൽമാൻ...! തലസ്ഥാന നഗരിയായ റിയാദിനെ വട്ടമിട്ട് പറന്ന് പുതിയ വിമാനകമ്പനിയായ റിയാദ് എയറിന്റെ ആദ്യ വിമാനം

13 JUNE 2023 02:40 PM IST
മലയാളി വാര്‍ത്ത

സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായി ഒരു വിസ്മയ കാഴ്ച്ചയാണ് സൗദിയിൽ കഴിഞ്ഞ ദിവസം ഒരുക്കിയത്. തലസ്ഥാന നഗരിയായ റിയാദിനെ വട്ടമിട്ട് പറക്കുന്ന പുതിയ വിമാനകമ്പനിയായ റിയാദ് എയറിന്റെ കാഴ്ച്ചയായിരുന്നു ഇത്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയും പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് മാര്‍ച്ചില്‍ റിയാദ് എയറിന്റെ ലോഞ്ച് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ഇതിനായി വിമാനം നിർമിച്ച യുഎസിൽ നിന്നും റിയാദിലേക്ക് ആദ്യം വിമാനമെത്തിച്ചു. സൗദിയിലെത്തിച്ച വിമാനം ജനങ്ങൾക്ക് കാണാനായി ഉച്ചക്ക് ഒരു മണിക്കാണ് ആകാശത്തേക്ക് ഉയര്‍ന്നത്. പിന്നീട് ജനങ്ങൾക്ക് കാണാനായി സൗദി തലസ്ഥാന നഗരിയായ റിയാദിൽ താഴ്ന്ന് വട്ടമിട്ട് പറന്നു. വ്യോമ സേന വിമാനങ്ങളുടെ അകമ്പടിയോടെയായിരുന്നു വിമാനം നഗരത്തെ വട്ടമിട്ടത്. പുതിയ ദേശീയ വിമാനക്കമ്പനിയുടെ വിമാനങ്ങൾ എങ്ങനെയായിരിക്കുമെന്ന് ജനങ്ങളെ അറിയാക്കാനും സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിമാനം കണ്ട് ആസ്വദിക്കാനുള്ള അവസരമാണ് കമ്പനി ആദ്യ പറക്കലിലൂടെ ലക്ഷ്യമിട്ടത്.

റിയാദ് കിങ്‌ ഖാലിദ് വിമാനത്താവളത്തില്‍ നിന്ന് ബി787 ബോയിങ്‌ റിയാദ് എയര്‍ വിമാനമാണ് പറന്നുയർന്നത്. ബോളിവാഡ് സിറ്റി, കിംഗ്ഡം സെന്റര്‍, കിങ്‌ സൗദ് യൂണിവേഴ്‌സിറ്റി, കിങ് ഖാലിദ് യൂണിവേഴ്‌സിറ്റി, ഫൈസലിയ ടവര്‍, മുറബ്ബ എന്നിവിടങ്ങള്‍ക്ക് മുകളിലൂടെയാണ് വിമാനം പറന്നത്. 2025 ൻ്റെ തുടക്കത്തിൽ പ്രവർത്തനമാരംഭിക്കുവാനാണ് വിമാനക്കമ്പനി ലക്ഷ്യമിടുന്നതെങ്കിലും 2030 നകം ലോകത്തെ 100 ലേറെ രാജ്യങ്ങളിലേയ്ക്ക് സർവീസുകൾ ആരംഭിച്ച് യാത്രക്കാരുടെ അനുഭവം സമ്പന്നമാക്കാനാണ് തീരുമാനം.

റിയാദ് എയർ വിമാനക്കമ്പനിക്കായി നൂറിലേറെ ബോയിങ് വിമാനങ്ങൾ വാങ്ങാനുള്ള കരാർ ബോയിങുമായി ഒപ്പു വെച്ചത്. മുപ്പതിയിരം കോടി രൂപ മൂല്യം വരുന്ന, ചരിത്രത്തിലെ ഏറ്റവും വലിയ ബോയിങ് വിൽപന കരാറുകളിലൊന്നാണ് യുഎസ് കമ്പനിയുമായി സൗദി ഒപ്പു വെച്ചത്.പുതിയ എയര്‍ലൈന്‍ രാജ്യത്തിന്റെ എണ്ണ ഇതര മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 75 ബില്യണ്‍ റിയാല്‍ വരെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുമെന്നും പ്രത്യക്ഷമായും പരോക്ഷമായും 200,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.

പ്രതിവര്‍ഷം അഞ്ച് ദശലക്ഷം ടണ്‍ വരെ ചരക്ക് കൊണ്ടുപോകാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. ഏറ്റവും പുതിയ ആധുനിക സാങ്കേതികവിദ്യകള്‍ക്കനുസൃതമായി ഒരു നൂതന വിമാന വ്യൂഹം സ്വന്തമാക്കാനും സുസ്ഥിരതയുടെയും സുരക്ഷയുടെയും മികച്ച അന്താരാഷ്ട്ര അംഗീകാരമുള്ള മാനദണ്ഡങ്ങള്‍ സ്വീകരിക്കാനും കമ്പനി ശ്രമിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അത്യാധുനിക ഫീച്ചറുകളും നൂതനമായ കാബിൻ സജ്ജീകരണവും ഡിജിറ്റൽ വിനോദ സംവിധാനങ്ങളും വിഭാവന ചെയ്യുന്ന ഡ്രീം ലൈനർ വിമാനങ്ങൾ സാങ്കേതിക വിദ്യയുടെ ഏറ്റവും ആധുനികമായ ആവിഷ്കരമായിരിക്കും. അബുദാബി ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയർവെയ്‌സിന്റെ മുൻ സി.ഇ.ഒ ടോണി ഡഗ്ലസാണ് റിയാദ് എയറിന്റെ അമരത്ത് പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ എട്ട് ജില്ലകളിലായിരുന്നു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്... തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം..ശക്തമായ ഒഴുക്കിൽപെട്ടു ഒരു വിദ്യാർഥ  (45 minutes ago)

ഗാസയിലെ റഫയിൽ വെച്ച് ഇസ്രായേൽ വെടിപെപ്പ് വെടിയുതിർത്ത് കൊല്ലപ്പെട്ട മുൻ ഇന്ത്യൻ ആർമി ഓഫീസർ കൊല്ലപ്പെട്ട സംഭവത്തിൽ ഐക്യരാഷ്ട്രസഭ ഇന്ത്യയോട് മാപ്പ് പറഞ്ഞു  (1 hour ago)

സംസ്ഥാനത്ത് ക്രമസമാധാന പാലനത്തിനുള്ള എഡിജിപിയുടെ അധിക ചുമതലയും ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്... ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി: എം.ആർ. അജിത് കുമാർ സിംഗപ്പുർ സന്ദർശനത്തിൽ ആയതു കൊണ്ടാണ് ഇത്  (1 hour ago)

കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് ഡ്രൈവർ യദുവിനെ വീണ്ടും അറസ്റ്റു ചെയ്യാൻ...?. ഈ കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചേർക്കുന്നതിന് വേണ്ടിയാണ് ഇത്..  (1 hour ago)

വേനൽ മഴയിൽ എസ് എസ് കോവിലിലും തമ്പാനൂരിലും വെള്ളപൊക്കം!!! വരും ദിവസങ്ങളിൽ കാലവർഷത്തിൽ സംഭവിക്കുന്നത്!!!  (2 hours ago)

ലോകകേരള സഭയ്ക്കായി സംസ്ഥാനസര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചു; 40 ലക്ഷം രൂപയാണ് അംഗങ്ങളുടെ യാത്രയ്ക്കും ആഹാരത്തിനും താമസത്തിനും വകയിരുത്തിയിരിക്കുന്നത്  (2 hours ago)

പിണറായിക്കൊരു പുല്ലും ചെയ്യാനായില്ല..കേരളത്തില്‍ നിന്ന് 6 പേര്‍ക്ക് പൗരത്വം.. ബംഗ്ലാദേശികള്‍ ഇനി ഭാരതപുത്രന്മാര്‍  (2 hours ago)

ഡ്രൈവർ യദുവിനെതിരായ ലൈംഗികാധിഷേപ കേസ്; മേയർ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ ഇന്ന് രേഖപ്പെടുത്തും  (2 hours ago)

വീട്ടമ്മയെ കബളിപ്പിച്ച് സ്വർണ്ണമാലയും, പണവും തട്ടിയെടുത്ത കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (2 hours ago)

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (2 hours ago)

യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...  (2 hours ago)

അപകടത്തില്‍ മരിച്ച സൈനികന്റെ മൃതദേഹം സംസ്‌ക്കരിച്ചു...  (2 hours ago)

തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...  (3 hours ago)

ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ  (3 hours ago)

ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...  (3 hours ago)

Malayali Vartha Recommends