Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

യുഎഇയിലെ അർധവാർഷിക സ്വദേശിവൽക്കരണം, സമയപരിധി ജൂലൈ 7 വരെ നീട്ടി, സ്വദേശിവൽക്കരണം നടപ്പാക്കാത്ത കമ്പനികൾക്ക് ജൂലൈ 8ന് ഒരു സ്വദേശിക്ക് 42,000 ദിർഹം വീതം പിഴ ഈടാക്കും...!!

15 JUNE 2023 09:08 AM IST
മലയാളി വാര്‍ത്ത

യുഎഇയിലെ സ്വകാര്യ മേഖലയിൽ 2026 ഓടെ പത്ത് ശതമാനം സ്വദേശിവത്കരണമാണ് ലക്ഷ്യമിടുന്നത്. അതിനുള്ള നടപടികൾ രാജ്യത്ത് പുരോഗമിക്കുകയാണ്. യുഎഇയിൽ ഈ വർഷം നടപ്പിലാക്കേണ്ട ഒരു ശതമാനം സ്വദേശിവൽക്കരണം സ്ഥാപനങ്ങൾ ജൂൺ 30നകം പൂർത്തിയാക്കണം എന്നാണ് അധികൃതർ നൽകിയിരുന്ന മുന്നറിയിപ്പ്. എന്നാൽ സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെ അർധവാർഷിക സ്വദേശിവൽക്കരണ സമയപരിധി ജൂൺ 30ൽ നിന്ന് ജൂലൈ 7 വരെ നീട്ടിയിരിക്കുകയാണ്.

മാസാവസാനം ബലിപെരുന്നാൾ അവധി ദിനങ്ങൾ വന്നതിനാലാണ് ഒരാഴ്ചത്തേക്കുകൂടി നീട്ടിയത്. പുതുക്കിയ തീയതി അനുസരിച്ച് അർധവാർഷിക സ്വദേശിവൽക്കരണ അനുപാതമായ ഒരു ശതമാനം ജൂലൈ 7നകം പൂർത്തിയാക്കണം. സ്വദേശിവൽക്കരണം നടപ്പാക്കാത്ത കമ്പനികൾക്ക് ജൂലൈ 8ന് ഒരു സ്വദേശിക്ക് 42,000 ദിർഹം വീതം പിഴ ഈടാക്കുമെന്ന് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. 5 വർഷത്തിനകം 75,000 സ്വദേശികൾക്ക് ജോലി ലഭ്യമാക്കുകയാണ് ലക്ഷ്യം.

50 ജീവനക്കാരില്‍ അധികം ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും വിദഗ്ധ തൊഴിലുകളില്‍ ഓരോ ആറ് മാസവും ഒരു ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്നാണ് ചട്ടം. ഒരു ശതമാനം ജൂണിലും ഒരു ശതമാനം ഡിസംബറിലും പൂർത്തിയാക്കണം. ഇത്തരത്തില്‍ ഒരോ വര്‍ഷവും രണ്ട് ശതമാനം സ്വദേശിവത്കരണം നടപ്പാക്കി അഞ്ച് വര്‍ഷം കൊണ്ട് സ്വദേശിവത്കരണം പത്ത് ശതമാനത്തിലെത്തിക്കുന്ന തരത്തിലുള്ള പദ്ധതിയാണ് കഴിഞ്ഞ വര്‍ഷം യുഎഇ ക്യാബിനറ്റ് പ്രഖ്യാപിച്ചത്.

സ്വദേശിവത്കരണ നിബന്ധനകളില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിക്കുന്ന കമ്പനികള്‍ക്ക് ആദ്യ തവണ ഒരു ലക്ഷം ദിര്‍ഹമായിരിക്കും പിഴ ചുമത്തുകയെന്നാണ് അറിയിച്ചിരിക്കുന്നത്. രണ്ടാം തവണയും നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ പിഴത്തുക മൂന്ന് ലക്ഷം ദിര്‍ഹമായി ഉയരും. മൂന്നാം തവണയും സമാനമായ കുറ്റകൃത്യം സ്ഥാപനത്തില്‍ കണ്ടെത്തിയാല്‍ പിഴത്തുക അഞ്ച് ലക്ഷം ദിര്‍ഹമായി ഉയരും. ഇതിന് പുറമെ ഇത്തരത്തില്‍ പിടിക്കപ്പെടുന്ന സ്ഥാപനം നിയമപ്രകാരമുള്ള സ്വദേശിവത്കരണം നടപ്പാക്കുകയും വേണം.

സ്വദേശിവത്കരണം കൂടുതല്‍ എളുപ്പത്തില്‍ സാധ്യമാക്കുന്നതിന് നാഫിസ് പ്ലാറ്റ്‍ഫോമില്‍ പുതിയ പരിഷ്‍കാരങ്ങളും കൊണ്ടുവന്നിട്ടുണ്ട്. ഇതിലൂടെ സ്വകാര്യ കമ്പനികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ കൂടുതല്‍‍ കൃത്യതയോടെ പോസ്റ്റ് ചെയ്യാനും യോഗ്യതയുള്ള സ്വദേശി തൊഴില്‍ അന്വേഷകര്‍ക്ക് അവ എളുപ്പത്തില്‍ മനസിലാക്കി തൊഴില്‍ നേടാനും സാധിക്കും.

തൊഴില്‍ അന്വേഷകരായ സ്വദേശികള്‍ക്ക് തങ്ങളുടെ യോഗ്യതകളും കഴിവുകളും പ്രൊഫഷണല്‍ തൊഴില്‍ പരിചയവുമൊക്കെ പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുത്താനും ഏറ്റവും അനിയോജ്യമായ ജോലി കണ്ടെത്താനും സാധിക്കും. ഓരോ തസ്‍തികയിലും ലഭിക്കുന്ന ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ഇതില്‍ നിന്ന് മനസിലാക്കാനാവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (5 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (5 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (5 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (6 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (6 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (6 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (6 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (6 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (6 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (6 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (6 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (8 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (8 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (8 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (8 hours ago)

Malayali Vartha Recommends