Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

കിടപ്പുമുറിക്ക് തന്നെ വലിയൊരു വീടിനെക്കാൾ വലുപ്പം, 10 ബാത്ത് റൂമുകൾ, 25 പേർക്കുള്ള 12 സ്റ്റാഫ് റൂമുകളും രണ്ട് ബാങ്ക് നിലവറകളും, ദുബായിൽ ഏറ്റവും വിലയേറിയ വീട് വിൽപ്പനയ്ക്ക്, വീട് വാങ്ങാനായി ഇന്ത്യയിൽ നിന്നുൾപ്പെടെ ശതകോടീശ്വരന്മാർ എത്തിത്തുടങ്ങി

15 JUNE 2023 04:20 PM IST
മലയാളി വാര്‍ത്ത

വികസന പ്രവർത്തനങ്ങളിൽ വൻ കുതിച്ചുച്ചാട്ടം നടത്തി കൊണ്ടിരിക്കുന്ന യുഎഇയുടെ മണ്ണിന് പൊന്നും വിലയാണ്. ആഡംബരത്തിന്റെ അവസാന വാക്ക് എന്ന് വിശേഷിപ്പിക്കപ്പെട്ട ദുബായിലെ ഏറ്റവും വിലയേറിയ വീട് ഇപ്പോൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ്. 750 ദശലക്ഷം ദിർഹം അതായത് ഏകദേശം 2000 കോടി രൂപയാണ് ഈ ആഡംബര വീടിന് വിലയിട്ടിരിക്കുന്നത്. ലോകത്തെ ശതകോടീശ്വരൻമാരിൽ പത്തോളം പേർ വീട് വാങ്ങാനായി ഇതിനോടകം എത്തിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.

ഇതിൽ ഇന്ത്യയിൽ നിന്നുള്ള ശതകോടീശ്വരൻമാരും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. മാർബിൾ പാലസ് എന്നാണ് ഈ വീടിനെ വിളിക്കുന്നത്. ദുബായിലെ എമിറേറ്റ്സ് ഹിൽസിന് സമീപം സ്ഥിതി ചെയ്യുന്ന ഈ വീടിന് 60000 ചതുരശ്ര അടി വിസ്തീർണം ഉണ്ട്. 80 ദശലക്ഷം ദിർഹം മുതൽ 100 ദശലക്ഷം ദിർഹം വരെ ചെലവിൽ ഇറ്റാലിയൻ മാർബിൾ ഉപയോഗിച്ചാണ് വീട് നിർമ്മിച്ചത്. കിടപ്പുമുറിക്ക് തന്നെ വലിയൊരു വീടിനെക്കാൾ വലുപ്പമുണ്ട്.

വെറും അഞ്ച് മുറികൾ മാത്രമാണ് വീട്ടിൽ ഉള്ളതെങ്കിലും ഓരോ മുറിയും 4000 ചതുരശ്ര അടി വീതം വരും. രണ്ടാമത്തെ ഏറ്റവും വലിയ കിടപ്പുമുറി സ്യൂട്ട് 2500 ചതുരശ്ര അടിയാണ്. ഗസ്റ്റ് റൂമുകൾ ഓരോന്നിനും 1000 ചതുരശ്ര അടി വിസ്തീർണമുണ്ട്. ഒരെണ്ണം വൈൻ സൂക്ഷിക്കാനായി ക്രമീകരിച്ചിരിക്കുന്നു. താഴത്തെ നിലയിൽ ഡൈനിംഗിനും വിനോദത്തിനുമായി പ്രത്യേകം മുറികളുണ്ട്.

15 കാർ ഗാരേജ്, 10 ബാത്ത് റൂമുകൾ, ഇൻഡോർ, ഔട്ട്‌ഡോർ പൂളുകൾ, രണ്ട് ഡോമുകൾ, 80000 ലിറ്റർ കോറൽ റീഫ് അക്വേറിയം, ഒറു പവർ സബ് സ്റ്റേഷൻ, പാനിക് റൂമുകൾ എന്നിവയാണ് വീടിന്റെ മറ്റ് സൗകര്യങ്ങൾ. 25 പേർക്കുള്ള 12 സ്റ്റാഫ് റൂമുകളും രണ്ട് ബാങ്ക് നിലവറകളുമുണ്ട്. 19, 20 നൂറ്റാണ്ടുകളിലെ പ്രതിമകളും പെയിന്റിംഗുകളും വീടിനെ അലങ്കരിക്കുന്നു. ഫർണിച്ചറുകളും അലങ്കാര വസ്തുക്കളും എല്ലാം വിൽപ്പനയിൽ ഉൾപ്പെടും. ഈ വീടിന്റെ നിർമ്മാണം പൂർത്തിയാക്കാൻ 12 വർഷമെടുത്തു. 2018 ലാണ് നിർമ്മാണം പൂർത്തിയായത്. ഒൻപത് മാസത്തിലധികം 70 വിദഗദ്ധ തൊഴിലാളികളാണ് വീട് നിർമ്മാണത്തിൽ പങ്കാളികളായത്.

വലിയ പ്രതീക്ഷകളോടെയാണ് ഉടമ വീട് നിർമ്മിച്ചതെങ്കിലും വിവാഹമോചനത്തെ തുടർന്ന് ഇദ്ദേഹം ഇപ്പോൾ ഒറ്റയ്ക്കാണ് ഈ കൂറ്റൻ വീട്ടിൽ താമസം. അതേസമയം നേരത്തെ എല്ലാവരെയും അതിശയിപ്പിക്കുന്ന തരത്തിൽ ഒരു ഭൂമി വിൽപ്പന രാജ്യത്ത് നടന്നിരുന്നു.

യുഎഇയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്കുള്ള ഭൂമി വില്‍പനയാണ് ഇതിലൂടെ നടന്നത്. യുഎഇയിലെ ജുമൈറ ദ്വീപിലെ പ്ലോട്ട് വില്പന നടത്തിയത് 125 ദശലക്ഷം ദിര്‍ഹമെന്ന റെക്കാര്‍ഡ് വിലക്കാണ്. യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂമി വില്‍പനയാണ് ജുമൈറ ദ്വീപിലെ 24,500 ചതുരശ്ര അടി ഭൂമി വില്‍പനയിലൂടെ നടന്നത്. 36.5 ദശലക്ഷം ദിര്‍ഹത്തിനാണ് രണ്ടുവര്‍ഷം മുമ്പ് വില്‍പനക്കാരന്‍ സ്ഥലം വാങ്ങിയത്.

വില്‍പനയിലൂടെ 88.5 ദശലക്ഷം ദിര്‍ഹത്തിന്റെ റെക്കാര്‍ഡ് ലാഭമാണ് സ്വന്തമാക്കിയത്. ഭൂമി വാങ്ങുന്ന ആള്‍ യുഎഇയിലെ താമസക്കരാനല്ല. ജുമൈറയിലെ പ്രോപ്പര്‍ട്ടിയില്‍ അവധികാലത്ത് കുടുംബവുമായി താമസിക്കാനുള്ള വസതി നിര്‍മ്മിക്കാനാണ് വാങ്ങിയ ആള്‍ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (5 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (5 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (5 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (6 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (6 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (6 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (6 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (6 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (6 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (6 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (6 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (8 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (8 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (8 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (8 hours ago)

Malayali Vartha Recommends