Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..

സ്വന്തം നാട്ടുകാരൻ കൂടിയായ സഹപ്രവർത്തകനെ കൊലപ്പെടുത്തി, ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പാക്കി സൗദി

18 JUNE 2023 04:35 PM IST
മലയാളി വാര്‍ത്ത

2009ന് ശേഷം ആദ്യമായി ഈ വർഷം പുണ്യമാസമായ റംസാനില്‍ സൗദി വധശിക്ഷ നടപ്പാക്കിയിരുന്നു. എന്നാൽ ചെറിയ പെരുന്നാൾ കഴിഞ്ഞ് ബലിപെരുന്നാൾ അടുക്കാറായിട്ടും സൗദിയിൽ വധശിക്ഷ തുട‌രുകയാണ്. കഴിഞ്ഞ ദിവസം ഒരു ഇന്ത്യക്കാരന്റെ വധശിക്ഷയാണ് നടപ്പാക്കിയതെന്നാണ് സൗദി അഭ്യന്തര മന്ത്രാലയം അറിയിച്ചത്. സ്വന്തം നാട്ടുകാരൻ കൂടിയായ സഹപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലാണ് ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പാക്കിയത്.

മുറിയില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ക്രൂരമായ കൊലപാതകം. സ്വന്തം നാട്ടുകാരനായ നസീം അന്‍സാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി മിന്‍ദീല്‍ അബ്ദുറാകിബ് മിയാജുദ്ദീന്‍ മിന്‍ദീലിന്‍ എന്നയാളുടെ ശിക്ഷാവിധി സൗദി വടക്കൻ പ്രവിശ്യയായ ഖസീമിലെ ബുറൈദയിൽ വെച്ചാണ് നടപ്പാക്കിയത്. നീണ്ടകാലത്തെ വിചാരണക്കും കോടതി നടപടികൾക്കും ശേഷം വിധിച്ച വധശിക്ഷയാണ് കഴിഞ്ഞ ദിവസം നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

2022ൽ സൗദിയെ അക്ഷരാർത്ഥത്തിൽ നടുക്കിയ കൊലപാതകത്തിൽ പ്രതിയെന്ന് കണ്ടെത്തിയ ആളുടെ വധശിക്ഷ കഴിഞ്ഞ ദിവസം നടപ്പാക്കിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 20 വർഷമായി സൗദിയ എയർലൈൻസിൽ കാബിൻ ക്രൂ ആയി ജോലി ചെയ്യുകയായിരുന്ന ബന്ദർ ബിൻ ത്വാഹ അൽ ഖർഹാദിയെ ജീവനോടെ കാറിനകത്തിട്ട് പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിക്രൂരമായി സുഹൃത്തിനെ കൊലപ്പെടുത്തിയ ബറകത്ത് ബിൻ ജിബ്രീൽ അല്‍കനാനിക്ക് സുപ്രീം കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.

2022 ഡിസംബർ 10 നാണ് 40 കാരനും രണ്ടു കുട്ടികളുടെ പിതാവുമായ ബന്ദർ ബിൻ താഹ അൽ ഖർഹാദിയെ സുഹൃത്ത് തന്ത്രപൂർവം വിളിച്ചുവരുത്തിയ ശേഷം കാറിനകത്തിട്ട് പൂട്ടി പെട്രോൾ ഒഴിച്ച് കത്തിച്ചത്. ബന്ദര്‍ അല്‍ഖര്‍ഹാദിയെ കാറിനകത്തിട്ട് ജീവനോടെ പെട്രോളൊഴിച്ച് കത്തിക്കുന്നതിനിടെ നാലു കാറുകളും കത്തി നശിച്ചിരുന്നു. മയക്കുമരുന്ന് കൈവശം വെച്ച പ്രതി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും തെളിഞ്ഞിരുന്നു. എന്ത് തെറ്റ് ചെയ്തതിന്റെ പേരിലാണ് തന്നെ കൊലപ്പെടുത്തുന്നതെന്ന് മരണപ്പെടുന്നതിന് തൊട്ടു മുമ്പ് ബന്ദര്‍ അല്‍ ഖര്‍ഹദി പ്രതിയോട് ആരായുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടുകയും ചെയ്തു. മകന്റെ ഘാതകന് മാപ്പു കൊടുക്കില്ലെന്നും പരമാവധി ശിക്ഷ തന്നെ ലഭിക്കണമെന്നും പിതാവ് ത്വാഹ അൽ ഖർഹാദി അന്ന് തന്നെ ആവശ്യപ്പെട്ടിരുന്നു. മകന്റെ കൊലയാളിക്ക് കോടതി വിധിച്ച വധശിക്ഷ നടപ്പിലാക്കിയതിൽ ത്വാഹ സന്തോഷവും സംതൃപ്തിയും പ്രകടിപ്പിച്ചതായി പ്രദേശിക പത്രം റിപ്പോർട്ട് ചെയ്തു.

കൊലപാതകം അല്ലെങ്കിൽ ഒരാൾ “നിരവധി ആളുകളുടെ ജീവന് ഭീഷണിപ്പെടുത്തുന്ന ഏതെങ്കിലും പ്രവർത്തി ചെയ്യുന്നത് ” ഒഴികെയുള്ള കുറ്റകൃത്യങ്ങളെ വധശിക്ഷയിൽ നിന്ന് രാജ്യം “ഒഴിവാക്കി” എന്നായിരുന്നു സൗദി അറേബ്യയുടെ യഥാർത്ഥ ഭരണാധികാരിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ദ അറ്റ്ലാന്റിക് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ രാജ്യത്ത് മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ക്കുള്ള വധശിക്ഷ കഴിഞ്ഞ വര്‍ഷം പുനരാരംഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യാപാരികൾ കൈമലർത്തും... യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തി ഉത്തരവിറങ്ങി; പരമാവധി ചാർജ്ജ് 300 രൂപ  (2 minutes ago)

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി....  (5 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശിയോട് അനുബന്ധിച്ച് വർഷങ്ങളായി നടന്നുവരുന്ന ‘കോടതിവിളക്കിന്’ ഇനി പുതിയ പേര് നീതിവിളക്ക്’  (21 minutes ago)

സങ്കടക്കാഴ്ചയായി... സ്കൂൾ കലോത്സവത്തിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു...  (50 minutes ago)

റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിന്റെ രഹസ്യം പുറത്ത് ! അന്നത് സംഭവിച്ചിരുന്നെങ്കിൽ വീണ രക്ഷപ്പെടുമായിരുന്നു  (1 hour ago)

കെ.പി.സി.സി നിർവാഹക സമിതി അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ എ. ഹിദുർമുഹമ്മദ് അന്തരിച്ചു  (1 hour ago)

ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചർച്ച നടത്താൻ ചൈനയിലേക്ക്  (1 hour ago)

നിയമസഭ കൈയാങ്കളി കേസ്... സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവായി...  (1 hour ago)

ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് കേരളം  (1 hour ago)

നീയൊക്കെ റെയ്ഡ് നടത്തണ്ട!" SIT-യെ തടഞ്ഞ് അരുൺകുമാർ; കാക്കിയെ പഠിപ്പിക്കാനിറങ്ങി വളഞ്ഞിട്ടു പൂട്ടി വിജയൻ  (2 hours ago)

ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം...തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (2 hours ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

എ​റ​ണാ​കു​ളം​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​ലെ​ ​എ​സ്.​എ​ഫ്.​ഐ​ ​നേ​താ​വ് ​അ​ഭി​മ​ന്യു​ ​കൊ​ല്ല​പ്പെ​ട്ട​ ​കേ​സി​ൽ​ ​ര​ഹ​സ്യ​ ​വി​ചാ​ര​ണ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​പ്ര​തി​ക​ൾ​ ​ന​ൽ​കി​യ​ ​അ​പേ​ക്ഷ ഇന്ന് പരി​ഗണന  (2 hours ago)

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദ്മഭൂഷൺ വെള്ളാപ്പള്ളി നടേശന് ഇന്ന് നവതി... ആഘോഷ ചടങ്ങുകൾ കണിച്ചുകുളങ്ങരയിലെ വസതിയിൽ  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... നാലു ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം , മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദേശം  (3 hours ago)

Malayali Vartha Recommends