Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..

സൗദിയിൽ ഉടൻ പറന്നിറങ്ങും....! 100 ഇടങ്ങിലേക്ക് കുതിക്കാൻ സൗദിയുടെ പുതിയ എയര്‍ലൈനായ റിയാദ് എയര്‍, കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു, സമീപ ഭാവിയില്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് സൗദി

21 JUNE 2023 04:55 PM IST
മലയാളി വാര്‍ത്ത

ലോകത്തെ മുൻനിര വിമാനക്കമ്പനികൾക്കൊപ്പം മത്സരിക്കാനൊരുങ്ങി സൗദിയുടെ പുതിയ എയർലൈനായ റിയാദ് എയർ. കമ്പനിയുടെ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. സമീപ ഭാവിയിൽ പ്രവർത്തന സജ്ജമാകുമെന്ന് സൗദി ഇൻവെസ്റ്റ്‌മെന്റ് മന്ത്രി ഖാലിദ് അൽഫാലിഹ് പറഞ്ഞു. ലോകത്തെ നൂറ് നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സർവീസുകൾക്കാണ് റിയാദ് എയർ തുടക്കം കുറിക്കുക. ഇതിനായി അത്യാധുനിക സംവിധാനങ്ങളോട് കൂടിയ മോഡേൺ വിമാനങ്ങളാണ് തയ്യാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ബോയിംഗ് എയർക്രാഫ്റ്റ് കമ്പനിയുമായി ചേർന്നാണ് വിമാനങ്ങൾ വാങ്ങുന്നത്. പദ്ധതി ഏവിയേഷൻ വ്യാവസായത്തെ പ്രാദേശികവൽക്കരിക്കുന്നതിനും കൂടുതൽ തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിനും വഴിയൊരുക്കും. ഒപ്പം രാജ്യത്തെ അലൂമിനിയം വ്യവസായത്തെ ഇതുമായി ബന്ധിപ്പിക്കുന്നതിനും ഈ മേഖലയിൽ കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

ഒരാഴ്ച്ചയ്ക്ക് മുമ്പായിരുന്നു റിയാദ് എയറിന്റെ പുതുപുത്തൻ വിമാനം റിയാദ് നഗരത്തെ വട്ടമിട്ടു പറന്നത്. സ്വദേശികൾക്കും വിദേശികൾക്കും ഇത് ഒരു വിസ്മയ കാഴ്ച്ചയായിരുന്നു. പുതിയ ദേശീയ വിമാനക്കമ്പനിയുടെ വിമാനങ്ങൾ എങ്ങനെയായിരിക്കുമെന്ന് ജനങ്ങളെ അറിയാക്കാനും സ്വദേശികൾക്കും വിദേശികൾക്കും വിമാനം കണ്ട് ആസ്വദിക്കാനുള്ള അവസരമാണ് കമ്പനി ആദ്യ പറക്കലിലൂടെ ലക്ഷ്യമിട്ടത്.

യുഎസിൽ നിന്നും റിയാദിലേക്ക് എത്തിച്ച വിമാനം ജനങ്ങൾക്ക് കാണാനായി സൗദി തലസ്ഥാന നഗരിയായ റിയാദിൽ താഴ്ന്ന് വട്ടമിട്ട് പറക്കുകയായിരുന്നു. വ്യോമ സേന വിമാനങ്ങളുടെ അകമ്പടിയോടെയായിരുന്നു വിമാനം നഗരത്തെ വട്ടമിട്ടത്. റിയാദ് കിങ്‌ ഖാലിദ് വിമാനത്താവളത്തിൽ നിന്ന് ബി787 ബോയിങ്‌ റിയാദ് എയർ വിമാനമാണ് പറന്നുയർന്നത്. ബോളിവാഡ് സിറ്റി, കിംഗ്ഡം സെന്റർ, കിങ്‌ സൗദ് യൂണിവേഴ്‌സിറ്റി, കിങ് ഖാലിദ് യൂണിവേഴ്‌സിറ്റി, ഫൈസലിയ ടവർ, മുറബ്ബ എന്നിവിടങ്ങൾക്ക് മുകളിലൂടെയാണ് വിമാനം പറന്നത്.

2025 ൻ്റെ തുടക്കത്തിൽ പ്രവർത്തനമാരംഭിക്കുവാനാണ് വിമാനക്കമ്പനി ലക്ഷ്യമിടുന്നതെങ്കിലും 2030 നകം ലോകത്തെ 100 ലേറെ രാജ്യങ്ങളിലേയ്ക്ക് സർവീസുകൾ ആരംഭിച്ച് യാത്രക്കാരുടെ അനുഭവം സമ്പന്നമാക്കാനാണ് തീരുമാനം. റിയാദ് എയർ വിമാനക്കമ്പനിക്കായി നൂറിലേറെ ബോയിങ് വിമാനങ്ങൾ വാങ്ങാനുള്ള കരാർ ബോയിങുമായി ഒപ്പു വെച്ചത്. മുപ്പതിയിരം കോടി രൂപ മൂല്യം വരുന്ന, ചരിത്രത്തിലെ ഏറ്റവും വലിയ ബോയിങ് വിൽപന കരാറുകളിലൊന്നാണ് യുഎസ് കമ്പനിയുമായി സൗദി ഒപ്പു വെച്ചത്.

ലോകത്തിലെ തന്നെ മുൻനിര വിമാനക്കമ്പനികളുമായാകും റിയാദ് എയറിന്റെ മത്സരം. അതിനാൽ തന്നെ സർവീസിലും ഗുണമേന്മയിലും ഒരു വിട്ടുവീഴ്ചയും പാടില്ലെന്നാണ് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയും പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ഡയറക്ടർ ബോർഡ് ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഉത്തരവ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യാപാരികൾ കൈമലർത്തും... യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തി ഉത്തരവിറങ്ങി; പരമാവധി ചാർജ്ജ് 300 രൂപ  (3 minutes ago)

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി....  (6 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശിയോട് അനുബന്ധിച്ച് വർഷങ്ങളായി നടന്നുവരുന്ന ‘കോടതിവിളക്കിന്’ ഇനി പുതിയ പേര് നീതിവിളക്ക്’  (22 minutes ago)

സങ്കടക്കാഴ്ചയായി... സ്കൂൾ കലോത്സവത്തിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു...  (51 minutes ago)

റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിന്റെ രഹസ്യം പുറത്ത് ! അന്നത് സംഭവിച്ചിരുന്നെങ്കിൽ വീണ രക്ഷപ്പെടുമായിരുന്നു  (1 hour ago)

കെ.പി.സി.സി നിർവാഹക സമിതി അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ എ. ഹിദുർമുഹമ്മദ് അന്തരിച്ചു  (1 hour ago)

ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചർച്ച നടത്താൻ ചൈനയിലേക്ക്  (1 hour ago)

നിയമസഭ കൈയാങ്കളി കേസ്... സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവായി...  (1 hour ago)

ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് കേരളം  (1 hour ago)

നീയൊക്കെ റെയ്ഡ് നടത്തണ്ട!" SIT-യെ തടഞ്ഞ് അരുൺകുമാർ; കാക്കിയെ പഠിപ്പിക്കാനിറങ്ങി വളഞ്ഞിട്ടു പൂട്ടി വിജയൻ  (2 hours ago)

ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം...തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (2 hours ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

എ​റ​ണാ​കു​ളം​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​ലെ​ ​എ​സ്.​എ​ഫ്.​ഐ​ ​നേ​താ​വ് ​അ​ഭി​മ​ന്യു​ ​കൊ​ല്ല​പ്പെ​ട്ട​ ​കേ​സി​ൽ​ ​ര​ഹ​സ്യ​ ​വി​ചാ​ര​ണ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​പ്ര​തി​ക​ൾ​ ​ന​ൽ​കി​യ​ ​അ​പേ​ക്ഷ ഇന്ന് പരി​ഗണന  (2 hours ago)

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദ്മഭൂഷൺ വെള്ളാപ്പള്ളി നടേശന് ഇന്ന് നവതി... ആഘോഷ ചടങ്ങുകൾ കണിച്ചുകുളങ്ങരയിലെ വസതിയിൽ  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... നാലു ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം , മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദേശം  (3 hours ago)

Malayali Vartha Recommends