Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


6 ലക്ഷം ചൈനീസ് വിദ്യാർത്ഥികൾ യുഎസ് ലേക്ക് ; മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ അനുയായികളിൽ നിന്ന് വിമർശനം


മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജയിംസ് കെ.ജോസഫ് അന്തരിച്ചു..... സംസ്‌കാരം മുട്ടട ഹോളി ക്രോസ് ദേവാലയത്തില്‍ ...


പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു..... ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്റേയും ഉത്സവത്തിന്റേയും ദിനരാത്രങ്ങള്‍


സാലിഗ്രാമിലെ ലോഡ്ജിൽ ദർശിതയുടെ കൊല; സുഹൃത്ത് സിദ്ധരാജുവിനെ ചോദ്യം ചെയ്യുന്നു: ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ മാറ്റാൻ ശ്രമം: ഭർത്താവുമായി വിദേശത്തേയ്ക്ക് പോകുന്നത് പ്രകോപിപ്പിച്ചു: സാമ്പത്തിക തർക്കവും, സ്വർണവും, പണവും പങ്കിട്ടെടുക്കുന്നതിലും തർക്കം: കൊലപാതക കാരണങ്ങൾ പുറത്ത്...


അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി.. മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കുകയും ഇതില്‍ ചിലഭാഗങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയുംചെയ്തു...

പ്രവാസികൾ കാത്തിരുന്ന ആ സന്തോഷ വാർത്ത, ബലിപെരുന്നാളിന് ദിവസങ്ങൾ ബാക്കി നിൽക്കെ 988 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ ഭരണാധികാരി

24 JUNE 2023 09:33 AM IST
മലയാളി വാര്‍ത്ത

ബലിപെരുന്നാളിന് ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കെ വളരെ നിർണായക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് യുഎഇ ഭരണാധികാരി
ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ. യുഎഇയില്‍ വിവിധ ജയിലുകളില്‍ കഴിയുന്ന 988 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് അദ്ദേഹം. യു.എ.ഇയുടെ സഹിഷ്ണുതാ മൂല്യങ്ങളാണ് ഭരണാധികാരിയുടെ ഉത്തരവിൽ പ്രതിഫലിക്കുന്നത്.

ഇതോടെ മലയാളികള്‍ അടക്കമ തടവിൽ കഴിയുന്നവർക്ക് മോചനം ലഭിക്കും.ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കാണ് നിശ്ചിത മാനദണ്ഡങ്ങള്‍ പ്രകാരം ഇത്തരത്തില്‍ മോചനം ലഭിക്കുക. പെരുന്നാളുകളും ദേശീയ ദിനവും പോലുള്ള ആഘോഷ ദിവസങ്ങളോടനുബന്ധിച്ച് തടവുകാര്‍ക്ക് മോചനം അനുവദിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ പതിവാണ്. ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ഈ പ്രഖ്യാപനം. യുഎഇ പ്രസിഡന്റിന് പുറമെ അതത് എമിറേറ്റുകളിലെ ഭരണാധികാരികള്‍ പ്രത്യേകമായും എമിറേറ്റുകളില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നവരില്‍ ചിലര്‍ക്ക് മോചനം അനുവദിച്ച് ഉത്തരവിടാറുണ്ട്.

ദുബൈയില്‍ ബലി പെരുന്നാളിനോടനുബന്ധിച്ച് 650 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല് മക്തൂം ഉത്തരവിട്ടു.ഉമ്മുൽഖുവൈനിലെ വിവിധ ജയിലുകളിൽ നിന്ന് തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയും ഉത്തരവിട്ടിട്ടുണ്ട്. വിവിധ കേസുകളിൽ ശിക്ഷയനുഭവിച്ചിരുന്നവരാണ് മോചിതരാകുന്ന തടവുകാർ.

ശിക്ഷിക്കപ്പെട്ടവര്‍ക്ക് ജീവിതത്തില്‍ ഒരു പുനര്‍വിചിന്തനത്തിന് അവസരമൊരുക്കാനും കുടുംബത്തിനും സമൂഹത്തിനും ഉപകാരപ്രദമാവുന്ന തരത്തില്‍ ഭാവി ജീവിതം നയിക്കാന്‍ പ്രാപ്‍തമാക്കുന്നതിനും വേണ്ടിയാണ് ജയിൽ മോചനം. ഇവിടെ ശിക്ഷാ കാലയളവിൽ മികച്ച സ്വഭാവം കാണിച്ചതാണ് മോചനത്തിന് പരിഗണിക്കാൻ കാരണം. വിട്ടയക്കപ്പെടുന്നവരെല്ലാം എത്രയും പെട്ടെന്ന് തങ്ങളുടെ കുടുംബവുമായി ചേർന്ന് മികച്ച ജീവിതം നയിക്കട്ടെയെന്ന് മൂന്ന് ഭരണാധികാരികളും ആശംസിച്ചു.

പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ പ്രഖ്യാപനത്തിൽ റംസാന് മുന്നോടിയായും യുഎഇയില്‍ 1,025 തടവുകാര്‍ക്ക് മോചനം നൽകിയിരുന്നു. കഴിഞ്ഞ ചെറിയ പെരുന്നാളിനും യുഎഇക്ക് പുറമെ സൗദിയടക്കമുള്ള പ്രമുഖ അറബ് രാജ്യങ്ങളും ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾ ചെയ് മാതൃക കാണിച്ചിരുന്നു. റമദാനിൽ സൗദി അറേബ്യയിലെ വിവിധ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് സൽമാൻ രാജാവ് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു.

വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നവരിൽ പൊതുമാപ്പിന് അർഹരായവരെ കണ്ടെത്തി മോചിപ്പിക്കായിരുന്നു നിർദ്ദേശം. ഇതിൽ സ്വദേശികളും വിദേശികളും ഉൾപ്പെടിരുന്നു. അതുപോലെ 198 തടവുകാര്‍ക്കാണ് ഒമാൻ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് മോചനം നല്‍കിയത്. ഇവരില്‍ 89 പേര്‍ വിദേശികളാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. വിവിധ കേസുകളില്‍ ശിക്ഷയില്‍ കഴിഞ്ഞിരുന്നവര്‍ക്കാണ് മോചനം നൽകിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേസ് അടുത്ത മാസം ഒമ്പതിലേക്ക് മാറ്റി...  (1 hour ago)

ചോദ്യങ്ങളുമായി തേജസ്വി സൂര്യ  (1 hour ago)

കൈഫിന്റെ വെടിക്കെട്ട് പ്രകടനം ആലപ്പി റിപ്പിള്‍സിനെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായകമായി  (1 hour ago)

വി.ഡി. സതീശൻ  (2 hours ago)

സ്പാനിഷ് ലാ ലിഗ...  (2 hours ago)

ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍  (2 hours ago)

അനുയായികളിൽ നിന്ന് വിമർശനം  (2 hours ago)

200 രൂപ വര്‍ധിച്ചിച്ചു. ഇത്തവണ 1200 രൂപവീതം ഓണസമ്മാനം ലഭിക്കുമെന്ന്  (2 hours ago)

ഓണാഘോഷത്തിന് തുടക്കം...  (2 hours ago)

വിശദീകരണംതേടി ഹൈക്കോടതി  (3 hours ago)

നിഫ്റ്റിയില്‍ 25000ല്‍ താഴെയാണ് വ്യാപാരം ...  (3 hours ago)

ഗുജറാത്തിൽ നിന്ന് പുറത്തിറക്കി  (3 hours ago)

രണ്ട് വര്‍ഷം മുമ്പ് ജില്ലയില്‍ ആരംഭിച്ച കൊറിയര്‍, പാഴ്‌സല്‍ സര്‍വീസാണ് മുന്നില്‍  (3 hours ago)

പ്രതിഫലം 1000 രൂപ  (3 hours ago)

കഞ്ചാവ് കടത്തല്‍... സംഭവത്തില്‍ ഇരിഞ്ഞാലക്കുട സ്വദേശിയായ സിബിനെ കസ്റ്റിഡിയിലെടുത്തു....  (3 hours ago)

Malayali Vartha Recommends